മൂന്നാം വിവാഹവും പരാജയം; വീണ്ടും പ്രണയത്തിലാണെന്ന് വനിതാ വിജയകുമാർ; താരത്തിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ..!!
മോഹൻലാൽ നായകനായി എത്തിയ ചന്ദ്രലേഖ എന്ന ചിത്രത്തിൽ കൂടിയാണ് വനിത എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം ആണ് താരം അഭിനയിച്ചത് എങ്കിൽ കൂടിയും മലയാളി തമിഴ് പ്രേക്ഷകർക്ക് സുപരിചിതമായ താരം ആണ് വനിതാ വിജയകുമാർ. ഏറെ കോളിളക്കം സൃഷിടിച്ചു ആയിരുന്നു വനിതയുടെ മൂന്നാം വിവാഹം. ഇപ്പോൾ രണ്ടു മാസങ്ങൾക്ക് ഇപ്പുറം മൂന്നാം ഭർത്താവ് പീറ്റർ പോളിനെ വനിതാ പുറത്താക്കി എന്നാണ് റിപ്പോർട്ട് പുറത്തു വരുന്നത്.
പീറ്റർ പോളിന്റെ രണ്ടാം വിവാഹം കൂടി ആണ് ഇത്. താനുമായി ഉള്ള വിവാഹ ബന്ധം വേർപെടുത്താതെ ആണ് വനിതാ തന്റെ ഭർത്താവിനെ തട്ടിയെടുത്തത് എന്ന പരാതിയുമായി പീറ്ററിന്റെ ആദ്യ ഭാര്യ കസ്തൂരി രംഗത്ത് വന്നിരുന്നു. എന്നാൽ പണം തട്ടാൻ ഉള്ള ശ്രമം മാത്രം ആണെന്ന് ആയിരുന്നു വനിതാ ഇതിനെ കുറിച്ച് പ്രതികരണം നടത്തിയത്. അതോടൊപ്പം പീറ്ററിന്റെ മകനും അച്ഛന്റെ പരസ്ത്രീ ബന്ധങ്ങളെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചു രംഗത്ത് വന്നിരുന്നു. നിരവധി വിവാദങ്ങൾ ഉണ്ടാകുമ്പോഴും അതിലൊന്നും കഴമ്പില്ല എന്ന രീതിയിൽ പലപ്പോഴും ചിത്രങ്ങൾ പുറത്തു വിട്ട് തങ്ങൾ സന്തുഷ്ടരായി ജീവിക്കുന്നു എന്ന് സോഷ്യൽ മീഡിയ വഴി വനിതാ കാണിക്കാറും ഉണ്ട്.
ഭർത്താവ് തന്റെ ദൈവം ആണെന്ന് ആയിരുന്നു വനിതാ നേരത്തെ സോഷ്യൽ മീഡിയയിൽ പറഞ്ഞത്. എന്നാൽ ഗോവയിൽ ഹണിമൂൺ പോയപ്പോൾ വെള്ളമടിച്ചു ലക്കുകെട്ട പീറ്റർ വനിതയോടു മോശമായി പെരുമായതോടെ കാര്യങ്ങൾ കൈവിടുക ആയിരുന്നു. തുടർന്ന് ഇപ്പോൾ വെറും അഞ്ചു മാസം നീണ്ടു നിന്ന വിവാഹം ജീവിതം വനിതാ ഉപേക്ഷിച്ചു. ഇത് മൗനം വിവാഹം ആണ് വനിതാ വേണ്ട എന്ന് വെക്കുന്നത്. എന്നാൽ ഇത്രയും കാലം കൊണ്ട് നടന്നതിൽ ഒന്നും താൻ തോറ്റുപോയിട്ടില്ല എന്നും വീണ്ടും താൻ പ്രണയത്തിൽ ആണെന്ന് ആണ് വനിതാ ഇപ്പോൾ പറയുന്നത്.
ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി സംവദിക്കുമ്പോൾ ആണ് വനിതാ ഇക്കാര്യം പറഞ്ഞത്. നിങ്ങൾ സന്തോഷവതിയാണോ? എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഞാൻ വീണ്ടും പ്രണയത്തിലാണെന്ന് വനിത മറുപടിയും നൽകി. നടൻ റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസിനെ ടാഗ് ചെയ്ത് കൊണ്ടാണ് വനിത മറുപടി കൊടുത്തിരിക്കുന്നത്. ഇതോടെ നടൻ വിജയകുമാറിന്റെ മകൾ കൂടിയായ വനിതയുടെ പുതിയ പ്രണയം വലിയ ചർച്ചക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പ്രണയത്തിന്റെ കാര്യത്തിൽ വനിത പക്വതയില്ലാത്ത തീരുമാനങ്ങളാണ് പിന്നീട് തകർച്ചക്ക് കാരണമെന്ന് ആരാധകർ പറയുന്നു.