ഇതാണ് ജീവൻ മുന്നിൽ പൊളിയുമ്പോൾ സ്വന്തം മാനം പോലും നോക്കാതെ ജീവിതം രക്ഷിച്ച യുവതികൾ. കാൽവഴുതി അണക്കെട്ടിൽ വീണ യുവാക്കൾ മുങ്ങിത്താഴുന്നത് കണ്ടതിനെത്തുടർന്ന് രക്ഷപ്പെടുത്തുന്നതിനായി ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞുകൊടുത്ത് യുവതികൾ. തമിഴ്നാട്ടിലെ പേരമ്പല്ലൂർ ജില്ലയിലെ കോട്ടറായി അണക്കെട്ടിലാണ് സംഭവം നടന്നത്.
മൂവരുടെയും സഥലത്തെത്തിയ മൂന്നു സ്ത്രീകളുടെ കൃത്യമായ ഇടപെടലിലൂടെയാണ് 2 യുവാക്കളുടെ ജീവൻ രക്ഷിക്കാൻ ആയത്. അണക്കെട്ടിൽ കുളിക്കുന്നതിനായി ഇറങ്ങിയ നാല് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.
ഈ സമയത്ത് സ്ഥലത്തെത്തിയ മുത്തുമൽ ആനന്ദവല്ലി സെന്ത്മിഴ് സെൽവി എന്നി മൂന്നുസ്ത്രീകൾ യുവാക്കൾ മുങ്ങിത്താഴുന്നത് കണ്ടതിനെ തുടർന്ന് ഉടുത്തിരുന്ന സാരി അഴിക്കുകയും കൂട്ടി കെട്ടിയശേഷം യുവാക്കൾക്ക് അറിഞ്ഞു കൊടുക്കുകയുമായിരുന്നു.
ഇതിൽ പിടിച്ചുകയറിയ രണ്ട് യുവാക്കൾ രക്ഷപ്പെടുകയും എന്നാൽ മറ്റ് രണ്ട് യുവാക്കൾ മുങ്ങിതാഴ്ന്നതിനെ തുടർന്ന് ഫയർഫോഴ്സ് സംഘമെത്തുകയും ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കുകയുമായിരുന്നു.