Malayali Live
Always Online, Always Live

സീരിയൽ ലോകത്തിൽ ഗംഭീര അരങ്ങേറ്റം നടത്തി സായി കുമാറിന്റെ ആദ്യ വിവാഹത്തിലെ മകൾ; വൈഷ്ണവിയുടെ വിശേഷങ്ങൾ ഇങ്ങനെ..!!

5,822

മലയാളം ടെലിവിഷൻ രംഗത്ത് രണ്ടു വര്ഷം തികച്ചിരിക്കുകയാണ് സീ കേരളം. വമ്പൻ സ്വീകരണം ലഭിക്കുന്ന ഒട്ടേറെ സീരിയലുകൾ ഷോകൾ എന്നിവ ചാനലിൽ ഉണ്ട്. 2020 ൽ അവസാനം ആകുമ്പോൾ ഒരു പുത്തൻ സീരിയൽ കൂടി സീ കേരളം തുടങ്ങുകയാണ്. രണ്ടാം വാർഷികം ആഘോഷിക്കുന്ന ചാനൽ പ്രേക്ഷകർക്ക് നൽകിയ സമ്മാനമായി ആണ് കൈയെത്തും ദൂരത്ത് എന്ന സീരിയൽ.

മലയാളത്തിൽ നായകനായും വില്ലൻ ആയും സഹനടനായും എല്ലാം തിളങ്ങിയിട്ടുള്ള സായി കുമാറിന്റെ മകൾ വൈഷ്‌ണവി അഭിനയ ലോകത്തിൽ അരങ്ങേറ്റം കുറിക്കുന്ന പരമ്പര കൂടി ആണ് കൈയെത്തും ദൂരത്തു. കനക ദുർഗ എന്ന് പേരുള്ള വില്ലൻ സ്വഭാവം ഉള്ള കഥാപാത്രം ആണ് വൈഷ്ണവി അവതരിപ്പിക്കുന്നത്. ബിന്ദു പണിക്കരുടെ മകൾ അരുന്ധതിയുടെ ചിത്രങ്ങൾ സായി കുമാറിന് ഒപ്പം ഉള്ള വിഡിയോകൾ എന്നിവ വഴി വൈറൽ ആണെങ്കിൽ കൂടിയും വൈഷ്ണവിയെ കുറിച്ച് വലിയ അറിവൊന്നും ഇല്ലായിരുന്നു.

കാരണം വൈഷ്ണവി സായി കുമാറിന്റെ ആദ്യ വിവാഹത്തിലെ മകൾ ആണ്. കൈയെത്തും ദൂരത്തു ഉണ്ടായിട്ടും കാതങ്ങൾ അകലെ ആയി പോകുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. പരസ്പരം സ്നേഹിച്ചും സന്തോഷത്തോടെ ജീവിക്കുന്ന ഒരു സഹോദരന്റെയും സഹോദരിയുടെയും അവരുടെ കുടുംബത്തിൻെറയും കഥ പറയുന്ന പരമ്പരയാണ് കൈയെത്തും ദൂരത്ത്.

സഹോദരന്റെ ഭാര്യ തനിക്ക് ഉണ്ടാകാൻ പോകുന്ന കുട്ടി ആൺകുട്ടി ആകാൻ ആഗ്രഹിക്കുന്നു. എന്നാൽ വിധി മറ്റൊന്ന് ആകുന്നു. പരസ്പരം വൈരികൾ ആയി തീരുന്ന സഹോദരന്റെ മകനും സഹോദരിയുടെ മകളും ഒരുനാൾ പരസ്പരം ഇഷ്ടത്തിൽ ആകുന്നു. അവിടെ ആണ് സീരിയൽ തുടങ്ങുന്നത്. വൈഷ്‌ണവി വിവാഹതയാണ്. 2018 ആയിരുന്നു താരം വിവാഹം കഴിക്കുന്നത്. സുജിത് കുമാർ ആണ് ഭർത്താവ്.

സോഷ്യൽ മീഡിയയിൽ സജീവം ആണ് വൈഷ്ണവി. അച്ഛൻ സായി കുമാറിന് ഒപ്പമുള്ള ചിത്രങ്ങളും താരം പങ്കു വെച്ചിട്ടുണ്ട്. അച്ഛനും അമ്മയും പിരിഞ്ഞു എങ്കിൽ കൂടിയും നമ്മളെ പുറത്താക്കാൻ കഴിയാത്ത ഒന്ന് മാത്രം ആണ് ഉള്ളത് എന്നും അത് നമ്മുടെ ഓർമ്മകൾ മാത്രം ആണെന്ന് വൈഷ്ണവി പറയുന്നത്. വൈഷ്ണവിയുടെ അമ്മ പ്രസന്നകുമാരിയുമായി ഉള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം ആണ് സായി കുമാർ ബിന്ദു പണിക്കറുമായി ഉള്ള ജീവിതം തുടങ്ങിയത്.