Malayali Live
Always Online, Always Live

ബിഗ് ബോസ് 3 – രണ്ടാം വയസിൽ അച്ഛൻ നഷ്ടമായി; അമ്മയാണ് എല്ലാം; ആരാണ് റിതു മന്ത്ര..!!

3,747

കഴിഞ്ഞ സീസണിൽ ഉള്ള പോരായ്മകൾ നികത്തി ആണ് ഇത്തവണ ബിഗ് ബോസ് എത്തിയത് എന്ന് വേണം പറയാൻ. കാരണം സ്ഥലകാല പരിചയം പോലും ഇല്ലാത്ത താരങ്ങളെ ആണ് ഇത്തവണ അണിനിരത്തിയത് എന്ന് വേണം പറയാൻ. കഴിഞ്ഞ തവണ ആര്യയും വീണയും അടക്കം ഉള്ളവർ ഒറ്റ ഗ്രൂപ്പ് ആയി എത്തുകയും ബിഗ് ബോസ് വീട്ടിൽ ഒരു ഗ്രൂപ്പ് രൂപപ്പെടുകയും ആയിരുന്നു.

ഇത്തവണ മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതർ അല്ലാത്ത ഒരു വിഭാഗം ആളുകളെ ആണ് ബിഗ് ബോസ് സീസൺ 3 യിൽ കൊണ്ട് വന്നിരിക്കുന്നത്. കൊണ്ട് വന്നിരിക്കുന്ന പലരും പലതരം മേഖലയിൽ കഴിവ് തെളിയിച്ചവർ ആണെന്ന് ഉള്ളത് ആണ് മറ്റൊരു വ്യത്യസ്തത. അതിൽ ഒരാൾ ആണ് റിതു മന്ത്ര. സകലകല വല്ലഭ തന്നെ ആണ് റിതു.

കണ്ണൂർ സ്വദേശിനിയായ റിതു ഗായിക അഭിനയത്രി അതോടൊപ്പം മോഡലിംഗ് മേഖലയിലും സജീവം ആണ്. കിംഗ് ലെയർ , തുറമുഖം തുടങ്ങി ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലും ചെറിയ വേഷങ്ങളിൽ താരം എത്തിയിട്ടുണ്ട്.

തന്റെ രണ്ടാം വയസിൽ ഒരു അപകടത്തിൽ അച്ഛൻ നഷ്ടപ്പെട്ട ആൾ കൂടി ആണ് റിതു.തന്റെ എല്ലാം അമ്മയാണ്. മകൾക്ക് വേണ്ടി ജീവിച്ച ഒരമ്മയാണ് തന്റേത് എന്ന് റിതു എന്ന് പറയുന്നു. താൻ ജീവിതത്തിൽ കണ്ട ഏറ്റവും ശക്തനായ സ്ത്രീ അമ്മയാണ് എന്ന് റിതു പറയുന്നു.