Malayali Live
Always Online, Always Live

ഉണ്ണിമുകുന്ദാ.. എന്നെ ഒന്നും ചെയ്യരുത്; എനിക്കുമുണ്ട് അച്ഛനും അമ്മയും; ഞാൻ തന്നെപ്പോലെ ലക്ഷങ്ങൾ വാങ്ങുന്ന നടനല്ല; സന്തോഷ് കീഴാറ്റൂർ..!!

3,113

നടൻ ഉണ്ണി മുകുന്ദനും സന്തോഷ് കീഴാറ്റൂരും തമ്മിൽ ഉള്ള തർക്കത്തിൽ പുത്തൻ വഴിത്തിരിവ്. ഉണ്ണി മുകുന്ദൻ ഹനുമാൻ ജയന്തിക്ക് ഇട്ട പോസ്റ്റും അതിൽ സന്തോഷ് കീഴാറ്റൂർ നൽകിയ മറുപടിയും ആണ് പുതിയ വിവാദങ്ങൾ വഴി വെച്ചത്. കൊറോണയിൽ നിന്നും ഹനുമാൻ നമ്മളെ രക്ഷിക്കട്ടെ എന്നായിരുന്നു ഹനുമാൻ ജയന്തിയിൽ ഉണ്ണി മുകുന്ദൻ ഇട്ട പോസ്റ്റിൽ സന്തോഷ് കീഴാറ്റൂർ കമന്റ് ചെയ്തത്.

എന്നാൽ ഉണ്ണി മുകുന്ദൻ പോസ്റ്റിനു മറുപടി നൽകിയതോടെ ആയിരുന്നു സംഭവം വിവാദമായത്. ചേട്ടാ… നമ്മൾ ഒരുമിച്ചു അഭിനയിച്ചവർ ആണ്. അതുകൊണ്ട് തന്നെ മാന്യമായി പറയാം.. ഞാൻ എവിടെ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന് മുന്നിൽ എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേ പോസ്റ്റ് ഉള്ള കമന്റ് ഇട്ട് വില കളയരുത്.

ഇതൊടെ സംഭവം ഉണ്ണി മുകുന്ദൻ ആരാധകർ ഏറ്റെടുക്കുകയും സന്തോഷ് കീഴാറ്റൂരിന് എതിരെ വമ്പൻ ട്രോളുകൾ ചീത്ത വിളികൾ എന്നിവ തുടങ്ങുകയും ആയിരുന്നു. ഇതോടെ ആണ് സന്തോഷ് കീഴാറ്റൂർ കമന്റ് പിൻവലിച്ചു. തുടർന്ന് സ്വന്തം പേജിൽ കൂടി തന്റെ ഇപ്പോഴുള്ള ആവാത്ത വെളിപ്പെടുത്തി പോസ്റ്റുമായി എത്തുകയും ചെയ്തു.

യാഥാർത്ഥ ദൈവ വിശ്വാസികളേ മാപ്പ്
ഞാൻ ഒരിക്കലും വിശ്വാസത്തിന് എതിരല്ല. ആരുടെ വിശ്വാസത്തിനെയും നിന്ദിക്കുകയും ഇല്ല. ശ്രീ. ഉണ്ണീമുകുന്ദാ.. താങ്കളുടെ പോസ്റ്റിൽ ഒരു കമൻ്റ് ഇട്ടതിൻ്റെ പേരിൽ രണ്ട് ദിവസമായി ഞാൻ ക്രൂശിക്കപ്പെടുകയാണ് പ്രായമായ എൻ്റെ അച്ഛനെയും അമ്മയെയും തെറി പറയുകയാണ് താങ്കളെ സ്നേഹിക്കുന്നവർ. എന്നെ ഫോണിൽ വിളിച്ച് കൊ. ല്ലും വെട്ടും എന്നൊക്കെയാ പറയുന്നത് എന്നെ ഇല്ലാതാക്കിയാൽ നിങ്ങളുടെ ദൈവ വിശ്വാസികളായ സുഹൃത്തുക്കൾക്ക് പുണ്യം കിട്ടുമെങ്കിൽ ചെയ്തോളൂ.

ദൈവ വിശ്വാസം എന്നാൽ സ്നേഹം എന്നാണ് ഞാൻ പഠിച്ചത്. പ്രിയപ്പെട്ട ഉണ്ണിമുകുന്ദാ.. എനിക്കും ഉണ്ടെടോ പ്രായമായ അച്ഛനും അമ്മയും ഭാര്യയും മോനും. പിന്നെ ഞാനില്ലാതായാൽ അവർ പട്ടിണിയാവും താങ്കളെ പോലെ ലക്ഷങ്ങൾ വാങ്ങുന്ന നടനല്ല ഞാൻ സാധാ നടനാ. നാടകക്കാരനാ ഞാൻ നല്ല ദൈവ വിശ്വാസിയാ ഉണ്ണീമുകുന്ദാ യഥാർത്ഥ ദൈവ വിശ്വാസി കമ്മ്യൂണിസ്റ്റ് ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവനും ആണ്. എന്റെ കുടുംബവും കമ്മ്യൂണിസ്റ്റ് ആണ്.

ഉണ്ണിമുകുന്ദാ.. ഓക്സിജൻ കിട്ടാതെ ഇന്ത്യയിൽ ആളുകൾ പിടഞ്ഞ് മരിക്കുമ്പോൾ ദൈവ വിശ്വാസിയായ കമ്മ്യൂണിസ്റ്റുകാരനായ എനിക്ക് സയൻസിലാ ഇപ്പോ വിശ്വാസംഎന്നോട് ക്ഷമിക്കണം ഉണ്ണിമുകുന്ദാ…

നബി: താങ്കളുടെ സുഹുത്തുക്കൾ വന്ന് ചീത്ത പറഞ്ഞാൽ ഞാൻ ഈ പോസ്റ്റ് മുക്കും കാരണം ചീത്ത കേൾക്കാൻ താൽപ്പര്യം ഇല്ല. എൻ്റെ
ഫേസ്ബുക്ക് ഞാൻ പൈസക്കൊടുത്ത് ചാർജ് ചെയ്യുന്നതല്ലെ.. അതു കൊണ്ടാണ് ഉണ്ണിയുടെ സുഹൃത്തുക്കൾ സദയം ക്ഷമിക്കണം. പിന്നെ എന്നെ കൊ. ല്ലും എന്നാണ് താങ്കളുടെ സുഹൃത്തുക്കൾ പറയുന്നത് നടക്കട്ടെ പോസ്റ്റ് കണ്ട് ചൊറിയുന്നവർ സ്വന്തം ചുമരിൽ ചൊറിയുക.