മലയാളത്തിലെ മല്ലു സിങ് ആണ് ഉണ്ണി മുകുന്ദൻ. മലയാളത്തിൽ യുവതാരങ്ങൾക്ക് ഇടയിൽ ഏത് തരം വേഷങ്ങളും ചെയ്യാൻ മടിയില്ലാത്ത താരം ആണ് ഉണ്ണി മുകുന്ദൻ. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം മലയാള സിനിമയുടെ മസിലളിയൻ കൂടി ആണ്.
അഭിനയ ലോകത്തിൽ നായകനായും വില്ലൻ ആയും സഹ നടനുമായി ഒക്കെ തിളങ്ങിയ താരം അഭിനയ ലോകത്തിൽ നിന്നും സിനിമ നിർമാണത്തിലേക്കും കടക്കുകയാണ്. എന്നാൽ ഗോഡ് ഫാദർ ഇല്ലാത്ത മലയാള സിനിമയിലെ താരം കൂടി ആയ ഉണ്ണിക്ക് സിനിമയിൽ എത്തിയ ആദ്യ കാലങ്ങളിൽ ഒട്ടേറെ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് താരം പറയുന്നു.
അതിൽ തനിക്ക് ഏറെ വിഷമം തോന്നുകയും മാനസികമായി തകർന്നു പോയ വിഷയങ്ങൾ വരെ ഉണ്ടെന്നു താരം പറയുന്നു. നിവേദ്യം എന്ന ചിത്രത്തിൽ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് തന്നെ ആയിരുന്നു എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. എന്നാൽ പിന്നീട ആ അവസാനം തനിക്ക് നഷ്ടം ആകുക ആയിരുന്നു എന്ന് ഉണ്ണി പറയുന്നു.
പണ്ട് മുതലേ സിനിമ കരിയറാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ ആ മനോഭാവം ലോഹിസാറിന് ഇഷ്ടമായി. നിവേദ്യത്തിൽ നായകനാകാനുള്ള അവസരം തന്നെങ്കിലും ആത്മവിശ്വാസമില്ലാതിരുന്നത് കൊണ്ട് ഞാനത് ചെയ്തില്ല. ഒന്നുമറിയാതെ സിനിമയിലേക്ക് എടുത്ത് ചാടണ്ട എന്നായിരുന്നു തീരുമാനം. പക്ഷേ വൈകാതെ ലോഹിസാർ നമ്മെ വിട്ട് പോയി. ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ എനിക്ക് കുറേ ചീത്തപ്പേര് കിട്ടിയിട്ടുണ്ട് എന്നതാണ് സത്യം.
പക്ഷേ അതിന്റെ തുടക്കം അദ്ദേഹത്തിന്റെ മരണത്തിലാണ്. എന്റെ ജാതകം ശരിയല്ലാത്തത് കൊണ്ടാണ് ലോഹിതദാസ് സാർ മരിച്ചെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ, അതും എന്നെ വിഷമിപ്പിച്ചെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.