Malayali Live
Always Online, Always Live

എന്റെ മാനസപുത്രിയിലെ സോഫിയയെ ഓർമയില്ലേ; താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ..!!

3,469

മലയാളി ടെലിവിഷൻ പ്രേക്ഷകർ ഇന്നും ഓർമയിൽ ഉള്ള സീരിയലുകളിൽ ഒന്നാണ് എന്റെ മാനസപുത്രി. സീരിയൽ അത്രയേറെ തരംഗം ആയി എന്നുള്ളത് തന്നെ ആണ് അതിനുള്ള കാരണവും. അതിൽ പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു ഒന്ന് സോഫിയയും മറ്റൊന്ന് ഗ്ലോറിയും.

സോഫിയയായി എത്തിയത് ശ്രീകല ശശിധരനും ഗ്ലോറിയായി എത്തിയത് അർച്ചന സുശീലനും ആയിരുന്നു. ഒട്ടേറെ സീരിയൽ വഴി തിളങ്ങിയ ആൾ ആണ് ശ്രീകല. ഏതാണ്ട് ഇരുപതിന് മുകളിൽ സീരിയലുകളിൽ അഭിനയിച്ചു എങ്കിൽ കൂടിയും പ്രേക്ഷകർ ഇന്നും ഓർക്കുന്നത് ഒരുപക്ഷെ സോഫിയ ആയിട്ട് ആയിരിക്കും. സോഫിയക്ക് ഒപ്പം അന്ന് ഒട്ടേറെ വീട്ടമ്മമാരും കരഞ്ഞിട്ടുണ്ട് എന്നുള്ളതാണ് യഥാർത്ഥ വാസ്തവം.

വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും കാണാതെ പോയ താരം ഇപ്പോൾ എവിടെ എന്ന് ആരാധകർ അന്വേഷണം നടത്താറുണ്ട്. വിവാഹം കഴിഞ്ഞു ഏതൊരു താരവും അഭിനയ ലോകത്തിൽ നിന്നും പിന്മാറാറുണ്ട് എങ്കിൽ കൂടിയും സീരിയൽ അഭിനേതാക്കളുടെ കാര്യത്തിൽ അത് വിരളം ആണെന്ന് ഉള്ളതാണ് സത്യം. ശ്രീകല ഈ അടുത്ത കളത്തിൽ യൂട്യൂബിൽ കൂടി ഒരു വീഡിയോ പങ്കു വെച്ചതോടെ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്.

ലണ്ടനിൽ നിന്നും സ്ട്രോബറി തോട്ടത്തിൽ നിന്നും പഴങ്ങൾ ആസ്വദിച്ചു കഴിക്കുന്ന വീഡിയോ അത്രയേറെ വൈറൽ ആയിരുന്നു. കണ്ണൂർ ചെറുകുന്നത്ത് സ്വദേശിയായ ശ്രീകല അങ്ങനെ ഭർത്താവ് വിപിനൊപ്പം ലണ്ടനിൽ സ്ഥിരതാമസം ആക്കി എന്നാണ് ആരാധകർ കരുതുന്നത്. വിദ്യാലയ കാലം മുതൽ തന്നെ കലാതിലകപട്ടം നേടി വരുന്ന ശ്രീകല നൃത്തത്തിൽ ഒട്ടേറെ ശ്രദ്ധ നേടിയ ആൾ കൂടി ആണ്.

ഭാരത നാട്യം , മോഹിനിയാട്ടം , കഥകളി , കുച്ചുപ്പിടി , ഓട്ടൻ തുള്ളൽ , നാടോടി നൃത്തം , ഒപ്പന എന്നിവ എല്ലാം കളിക്കാനുള്ള കഴിവുണ്ട് ശ്രീകലക്ക്. നൃത്ത രംഗത്തിൽ സകലകാല വല്ലഭ തന്നെ ആണ് ശ്രീകല. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച ശ്രീകല പിന്നീട് നിരവധി പരമ്പരകളിൽ സഹവേഷങ്ങൾ ചെയ്യുകയുണ്ടായി.

മലയാള ടെലിവിഷൻ പരമ്പരകളുടെ റേറ്റിംഗിൽ ഏറ്റവും ഉയരത്തിലെത്തിയ എന്റെ മാനസപുത്രി എന്ന പരമ്പരയിലെ സോഫി എന്ന കഥാപാത്രമാണ് ശ്രീകലയെ പ്രേക്ഷകർക്കു സുപരിചിതയാക്കിയത്. സ്നേഹതീരം അമ്മമനസ്സ് ഉള്ളടക്കം ദേവീ മാഹാത്മ്യം എന്നിവയാണ് അവർ അഭിനിയിച്ച മറ്റു പ്രശസ്തമായ പരമ്പരകൾ. ഏഷ്യാനെറ്റിലെ അമ്മ എന്ന മറ്റൊരു സൂപ്പർഹിറ്റ് പരമ്പരയിലും ശ്രീകല വേഷമിട്ടിരുന്നു.

നൃത്തം കൂടെ ഉള്ളതുകൊണ്ട് ഇന്നും പഴയ അതെ മുഖകാന്തിയും സൗന്ദര്യവും താരത്തിന് ഉണ്ട്. 2012 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. 2013 ൽ സാംദേവ് എന്ന മകൻ കൂടി ജനിച്ചു താരത്തിന്. ഇപ്പോൾ ഭർത്താവിനും മകനും ഒപ്പം സന്തുഷ്ട കുടുംബം നയിക്കുകയാണ് ശ്രീകല.