Malayali Live
Always Online, Always Live

തൃഷ നിനക്കുള്ള അവസാന മുന്നറിയിപ്പ്; ഇനി ചെയ്താൽ നീ വിവരം അറിയും; മീര മിഥുൻ..!!

2,533

തെന്നിന്ത്യൻ സുന്ദരികൾ തമ്മിൽ വാക്ക് പോര്. നടി തൃഷക്ക് എതിരെ മീര മിഥുൻ ആയി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഇരുപതു വര്ഷം ആയി അഭിനയ ലോകത്തു ഉള്ള തൃഷക്ക് എതിരെ ആണ് 8 തൊട്ടകൾ എന്ന ചിത്രത്തിൽ അഭിനയ ലോകത്തിൽ എത്തിയ മീര മിഥുൻ രംഗത്ത് വന്നിരിക്കുന്നത്.

തന്റെ ഹെയർ സ്റ്റൈൽ തൃഷ മോഷ്ടിച്ച് കൊണ്ട് പോയി എന്നാണ് മീര പറയുന്നത്. ഫോട്ടോ ഷോപ്പ് ഉപയോഗിച്ച് ആണ് തൃഷ തന്റെ ചിത്രങ്ങൾ തൃഷയുടേത് ആക്കി മാറ്റിയത് എന്നാണ് മീര പറയുന്നത്.

‘ തൃഷ ഇത് നിനക്കുള്ള അവസാന മുന്നറിയിപ്പ് ആണ്. ഇനി എന്റെ ഹെയർ സ്റ്റൈലിന് സമാനമായ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തു സോഷ്യൽ മീഡിയയിൽ അടക്കം പങ്കുവെച്ചാൽ നീ വിവരം അറിയും. നിങ്ങൾക്ക് അറിയാം ഞാൻ എന്തുകൊണ്ടാണ് ഇത് പറഞ്ഞത് എന്ന്. വളരാൻ പഠിക്കൂ.. മീര മിഥുൻ കുറിച്ചു.