Malayali Live
Always Online, Always Live

ഒരു ഭാര്യയായി മുഴുവൻ സമയം കൂടെ നിൽക്കാൻ കഴിയില്ല; എന്നാൽ ശരണ്യക്ക് ഭർത്താവ് കൊടുത്ത അമ്പരപ്പിക്കുന്ന മറുപടി; കുടുംബ വിളക്കിലെ വേദിക പറയുന്നു..!!

2,761

മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ദി ബോർഡർസ് എന്ന ചിത്രത്തിൽ കൂടി 2016 ൽ അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് ശരണ്യ ആനന്ദ്. ഫാഷൻ ഡിസൈനർ കൊറിയോഗ്രാഫർ മോഡൽ എന്നി നിലയിൽ തിളങ്ങിയിട്ടുള്ള താരം ശരണ്യ ആനന്ദ് കുറച്ചു കാലങ്ങൾക്ക് മുന്നേ ആണ് വിവാഹം വിവാഹം കഴിക്കുന്നത്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കെന്ന ഹിറ്റ് പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. വില്ലത്തി കഥാപാത്രമായാണെത്തുന്നത്.

താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ശരണ്യക്കും വരനായ മനേഷ് രാജൻ നായർക്കും ആശംസ നൽകിയത്. മനേഷിനെ കുറിച്ച് താരം നേരത്തെ പറഞ്ഞത് ഇങ്ങനെ ആണ്. അദ്ദേഹം ഹൃദയം കവർന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഇനി തന്റെയൊപ്പം കാണുമെന്നും. തന്റെ തുടർന്നുള്ള ജീവിതത്തിലേക്ക് ഒരാളെ താൻ തെരഞ്ഞെടുത്തുവെന്നും എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാകണമെന്നും താരത്തിന്റെ കുറിപ്പിൽ പറയുന്നു. അങ്ങനെയുള്ള ഒരാളെ പൂർണമായും സ്വീകരിക്കാൻ തയ്യാറായ അദ്ദേഹത്തോട് എനിക്ക് ബഹുമാനമുണ്ട് ഒപ്പം സന്തോഷവുമുണ്ട് എന്നും ശരണ്യ കൂട്ടിചേർത്തു.

കരീയറിന് മുൻതൂക്കം നൽകുന്ന ആളാണ് അദ്ദേഹം. തുടക്കത്തിൽ ഞങ്ങൾ ഫോൺ വിളിച്ച് സംസാരിച്ചിരുന്നു അതിനുശേഷമാണ് നേരിൽ കണ്ടത്. എല്ലാ പെൺകുട്ടികളെ പോലെ പെണ്ണുകാണൽ ചടങ്ങിൽ എങ്ങനെയൊക്കെ നിക്കണം ഏത് ഡ്രസ് ധരിക്കണം എന്ന ടെൻഷൻ തനിക്കും ഉണ്ടായിരുന്നു. ആദ്യം ഫോണിൽ സംസാരിച്ചത് ഇരുവരും കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചു മാത്രമായിരുന്നു. മുഴുവൻ സമയം ഒരു ഭാര്യയായി കൂടെ നിൽക്കാൻ സാധിക്കില്ല എന്ന് അദ്ദേഹത്തോട് താൻ ആദ്യമേ പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മറുപടിയാണ് തന്നെ അമ്പരപ്പിച്ചത്.

മൂന്നുവർഷത്തേക്ക് ഇരുവരും കരിയർ മാത്രം ശ്രദ്ധിച്ചാൽ മതി എന്ന അദ്ദേഹത്തിന്റെ ആ വാക്കുകളാണ് തന്നെ അമ്പരപ്പിച്ചത്. ജീവിതപങ്കാളിയെ ദൈവം തന്നെ കാണിച്ചു തന്നു എന്ന് തോന്നിപ്പോയ നിമിഷമായിരുന്നു അതെന്ന് ശരണ്യ പറയുന്നു. അഭിനയ രംഗത്തേക്ക് ഇറങ്ങിയപ്പോൾ മമ്മൂട്ടിയുടെയും ലാലേട്ടന്റെയും അനുഗ്രഹം വാങ്ങി അഭിനയിക്കാൻ ഇറങ്ങിയതിനെ കുറിച്ച് ശരണ്യ സംസാരിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. മിനി സ്ക്രീന് ഒപ്പം വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങുന്ന താരം കൂടി ആണ് ശരണ്യ ആനന്ദ്. ആകാശഗംഗ 2 ൽ കൂടി ആണ് മലയാള സിനിമയിൽ താരം ശ്രദ്ധ കേന്ദ്രം ആകുന്നത്. തുടർന്ന് മമ്മൂട്ടിക്ക് ഒപ്പം മാമാങ്കത്തിൽ അഭിനയിച്ച താരം ഇന്ന് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിരക്കേറിയ താരം കൂടി ആണ്.