Malayali Live
Always Online, Always Live

എന്റെ ഏറ്റവും പ്രിയപ്പെട്ടവർ; കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി മേഘന രാജ്..!!

2,673

മലയാള സിനിമയിൽ ഒട്ടേറെ ചിത്രങ്ങൾ ഒന്നും ചെയ്തട്ടില്ല എങ്കിൽ കൂടിയും മേഘന രാജ് എന്ന താരത്തിനെ മലയാളികൾക്ക് സുപരിചിതം ആണ്.

യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിൽ കൂടി ആണ് താരം മലയാളം അഭിനയ ലോകത്തിൽ എത്തിയത് എങ്കിൽ കൂടിയും ജയസൂര്യയും അനൂപ് മേനോനും ഒന്നിച്ച ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ കൂടി ആണ് താരം ശ്രദ്ധ നേടുന്നത്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം തിളങ്ങിയിട്ടുള്ള താരത്തിന്റെ ജീവിതത്തിൽ ഉണ്ടായ ആ നഷ്ടം മലയാളികളുടെ മനസിനെയും വല്ലാതെ വേദനിപ്പിച്ചിരുന്നു.

കൊറോണ കാലഘട്ടത്തിൽ ഏറ്റവും വേദന ആയ ഒന്നായിരുന്നു മേഘനയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ വിയോഗം. കന്നട സിനിമാ നടൻ ചിരഞ്ജീവി സർജ ആയിരുന്നു മേഘനയുടെ ഭർത്താവ്.

തമിഴ് നടൻ അർജുൻ സാർജയുടെ അനന്തിരവൻ കൂടിയായിരുന്നു ചിരഞ്ജീവി. ഈ വർഷം ജൂൺ 6 ന് ആയിരുന്നു ഹൃദയാഘാതത്തെതുടർന്ന് ചിരഞ്ജീവി മരിക്കുന്നത്. ചിരഞ്ജീവി മരിക്കുമ്പോൾ മേഘന ഗർഭിണിയായിരുന്നു.

ഇപ്പോൾ കുഞ്ഞിനെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് മേഘ്ന. ഭർത്താവിന്റെ അസാന്നിധ്യത്തിലും ചീരുവിനെ ചേർത്തു നിർത്തുകയാണ് മേഘന.

ചടങ്ങിൽ ചീരുവിന്റെ കട്ട് ഔട്ട് നിർത്തി അതിന് അരികിലാണ് മേഘന ഇരുന്നത്. മേഘന തന്നെയാണ് ചിത്രങ്ങളും വിശേഷങ്ങളും ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവച്ചത്. യഥാർത്ഥ പ്രണയത്തിന്റെ പ്രതികങ്ങളാണ് ഇരുവരും എന്നും മരണത്തിനുപോലും ഇരുവരെയും പിരിക്കാൻ സാധിക്കുകയില്ല എന്നും ആണ് ആരാധകർ കമൻറുകളിൽ അഭിപ്രായപ്പെടുന്നത്.

ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് പേരാണ് ഷെയർ ചെയ്യുന്നത്.