Malayali Live
Always Online, Always Live

ഉണ്ണി മുകുന്ദനുമായുള്ള വിവാഹം ഉപേക്ഷിച്ചോ; പഴയ ഗോസ്സിപ് കുത്തിപൊക്കിയവർക്ക് സ്വാതിയുടെ തുറന്നടിച്ച മറുപടി..!!

3,875

പ്രേക്ഷക പ്രീതി കൊണ്ടും റേറ്റിങ് കൊണ്ടും ഏറെ മുന്നിൽ ഇന്ന് സീരിയലാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഭ്രമണം. ഈ സീരിയലിൽ ഹരിത എന്ന വേഷം ചെയ്തു പ്രേക്ഷക ശ്രദ്ധ നേടിയ താരം ആണ് സ്വാതി നിത്യാനന്ദ്. ചെമ്പട്ട് എന്ന സീരിയലിൽ കൂടി ആണ് താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത് എങ്കിൽ കൂടിയും ഭ്രമണം എന്ന സീരിയലിൽ ആദ്യം വില്ലത്തി ആയും പിന്നീട് നായിക ആയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവൾ ആയി സ്വാതി മാറിയിരുന്നു.

ഈ കഴിഞ്ഞ മേയിൽ രാജ്യം ലോക്ക് ഡൌൺ ആയ സമയത്ത് ആയിരുന്നു താരം വിവാഹം കഴിക്കുന്നത്. അതും പ്രണയ വിവാഹം ആയിരുന്നു. ഭ്രമണം സീരിയലിന്റെ ക്യാമറ മാൻ കൂടിയായ പ്രതീഷ് നെന്മാറയെ ആണ് താരം വിവാഹം കഴിച്ചത്. വിവാഹത്തിന് വീട്ടുകാർ എതിർപ്പ് നിന്നതോടെ രഹസ്യമായി അമ്പലത്തിൽ വെച്ച് ആയിരുന്നു വിവാഹം. തുടർന്ന് വീട്ടുകാർ ആയുള്ള പ്രശ്നങ്ങൾ തീർന്നതോടെ ഇപ്പോൾ സന്തുഷ്ട കുടുംബം നയിക്കുകയാണ് ഇരുവരും.

എന്നാൽ വിവാഹ ശേഷം താരം വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചു എത്തുകയാണ്. മനോരമയിലെ തന്നെ നാമം ജപിക്കുന്ന വീട് ആണ് താരത്തിന്റെ പുതിയ പരമ്പര. അതെ സമയം ഇപ്പോൾ പ്രേക്ഷകരുടെ ചില ചോദ്യങ്ങൾക്ക് താരം ഇപ്പോൾ മറുപടി നൽകുന്നത്. സ്വാതിയും നടൻ ഉണ്ണി മുകുന്ദനും വിവാഹം കഴിക്കുന്നു എന്നുള്ള വാർത്ത നേരത്തെ ചില ഗോസ്സിപ് കോളങ്ങളിൽ ഇടം നേടിയിരുന്നു. പിന്നീട് അത് കെട്ടടങ്ങിയിരുന്നു. അതിനു ശേഷം ആയിരുന്നു സ്വാതിയുടെ വിവാഹം നടന്നത്.

ഇപ്പോൾ ആരാധകരിൽ ചിലർ പഴയ ഗോസിപ്പ് കുത്തിപൊക്കിയാണ് സ്വാതിയെ ആക്രമിക്കുന്നത്. ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കണം എന്ന് ഒന്നും ഒന്നും മൂന്നു ഷോയിൽ പറഞ്ഞിരുന്നല്ലോ എന്നിട്ട് നിങ്ങളത് ഇപ്പോൾ ഉപേക്ഷിച്ചോ എന്നാണ് ഒരാൾ പരിഹാസ രൂപേണ ചോദിച്ചത്. എന്നാൽ ഇതിന് ശക്തമായ മറുപടി ആണ് താരം നൽകിയത്. ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കും എന്ന് ഞാൻ ഒരു ഷോയിലും പറഞ്ഞട്ടില്ല.

ആദ്യം പോയി ആ ഷോ മുഴുവൻ കാണൂ.. എന്നിട്ട് ചോദ്യം ചെയ്യാൻ വരൂ.. എന്റെ ജീവിതം ഞാൻ ആണ് തീരുമാനിക്കുന്നത്. അത് എന്തായാലും ഞാൻ സഹിക്കുക തന്നെ ചെയ്യും. നിങ്ങൾ അതിൽ വിഷമിക്കേണ്ട ആവശ്യം ഇല്ല എന്നായിരുന്നു സ്വാതിയുടെ മറുപടി.