Malayali Live
Always Online, Always Live

തിരുവനന്തപുരം സ്വദേശികൾക്ക് കൾച്ചറില്ല; പെൺകുട്ടിയുടെ മറുപടിക്ക് വികാരിതനായ മറുപടിയുമായി സൂരജ് വെഞ്ഞാറമൂട്..!!

3,578

ആദ്യ കാലങ്ങളിൽ ഹാസ്യനടനിൽ കൂടി തുടങി ഇന്ന് മലയാളം സിനിമയിലെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന നടൻ ആണ് സുരാജ് വെഞ്ഞാറമൂട്. ആദ്യ കാലം മുതൽ തിരുവനന്തപുരം സ്ലാങ് പറഞ്ഞു പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചിരുന്ന സുരാജ് ഇമോഷണൽ സീരിയസ് കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ സൂരജ് നേടിക്കഴിഞ്ഞു. ഏത് വേഷങ്ങളും തനിക്ക് കഴിയും എന്ന് തെളിയിച്ച താരം നായകനായും മലയാളത്തിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. അഭിനയ മേഖലയിൽ തിരക്കേറിയ താരങ്ങളുടെ നിരയിലേക്ക് ഉള്ള സുരാജിന്റെ വളർച്ച അതിവേഗത്തിൽ ആയിരുന്നു. ലോക്ക് ഡൌൺ കാലത്തിൽ എല്ലാവരും വീട്ടിൽ തന്നെ ഉണ്ട് കൊണ്ട് സോഷ്യൽ മീഡിയ തന്നെ ആണ് എല്ലാവര്ക്കും ശരണം.

അതുകൊണ്ടു തന്നെ മിക്ക ചാനലുകളും തങ്ങളുടെ പഴയ വിഡിയോകൾ അടക്കം വീണ്ടും അപ്ലോഡ് ചെയ്യുന്നുണ്ട്. അത്തരത്തിൽ കൈരളി ചാനലിന് സുരാജ് കൊടുത്ത ഇന്റർവ്യൂ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. നടനും സംവിധായകനും ഗായകനും ഒക്കെയായ നാദിർഷ ആണ് പരിപാടിയിൽ അവതാരകനായി എത്തിയത്. പരിപാടിയിൽ അതിഥിയായി എത്തിയ സുരാജ് ഷോയിൽ പ്രേക്ഷകർ ചോദിക്കുന്ന ചോദ്യങ്ങൾക്കു മറുപടി നൽകുന്നുണ്ട്.

സുരാജ് നിരവധി താരങ്ങളിലെ സ്റ്റേജ് ഷോകളിലും മറ്റും അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ അവതരിപ്പിക്കുമ്പോൾ എന്തൊക്കെ ട്രിക്കുകൾ ആണ് ഉപയോഗിക്കുന്നത് എന്ന് സുരാജിനോട് ചോദിച്ചപ്പോൾ മമ്മൂട്ടിയുടെ ചെയ്യുമ്പോൾ ചാണകത്തിൽ ചവിട്ടുന്നപോലെയും മോഹൻലാലിനും അതുപോലെ ചില ട്രിക് ഉണ്ടെന്നു എന്നും സുരാജ് പറയുന്നു.

അതോടൊപ്പം തന്നെ തന്നെ പലരും അവതരിപ്പിക്കുമ്പോൾ തെറ്റുകൾ വന്നാൽ പറഞ്ഞു കൊടുക്കാറുണ്ട് എന്നും സുരാജ് നാദിർഷയോടു പറയുമ്പോൾ ആണ് ഒരു പെൺകുട്ടി പെട്ടന്ന് ചോദ്യം ചോദിച്ചത്. എന്നാൽ ഈ ചോദ്യം സുരാജിന് തീരെ ഇഷ്ടമായില്ല. സുരാജിനെ അനുകരിക്കാൻ കുറച്ചു വിവരക്കേട് പഠിച്ചാൽ മതിയോ എന്നായിരുന്നു പെൺകുട്ടി ചോദിച്ചത്.

എന്നാൽ എന്താണ് നിങ്ങൾ വിവരക്കേട് എന്ന് വിചാരിക്കുന്നത് എന്നായിരുന്നു പെൺകുട്ടിയോട് സുരാജ് ചോദിച്ചത്. എന്നാൽ തിരുവനന്തപുരം ഭാഷ ഉപയോഗിക്കുന്നത് കൾച്ചർ ഇല്ലാത്ത ആളുകൾ എന്നായിരുന്നു പെൺകുട്ടി ഇതിനു നൽകിയ മറുപടി. അപ്പോൾ താൻ കൾച്ചർ ഇല്ലാത്ത ആൾ ആണോ എന്നായി സുരാജിന്റെ മറുചോദ്യം. മാത്രമല്ല തിരുവനന്തപുരം ഉള്ളവർ ഒക്കെ കൾച്ചർ ഇല്ലാത്തവർ ആണോ എന്ന് സുരാജ് ചോദിക്കുന്നു.

നാദിർഷായും സുരാജിന് പിന്തുണയും ആയി എത്തി. ഇംഗ്ലീഷ് മലയാളം കലർന്നതാണ് എല്ലാവരും സംസാരിക്കാറുള്ളത് എന്ന് പെൺകുട്ടി പറയുമ്പോൾ അങ്ങനെ അല്ലാത്തവർ കൾച്ചർ ഇല്ലാത്തവർ ആണോ എന്നും ഇങ്ങനെ ഒന്നും ആരോടും സംസാരിക്കരുത് എന്നും സുരാജ് വികാരഭരിതനായി സുരാജ് പെൺകുട്ടിയോടായി പറഞ്ഞു.