Malayali Live
Always Online, Always Live

ഇന്ന് ദിലീപിനും കാവ്യക്കും നാലാം വിവാഹ വാർഷികം; മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹം..!!

2,703

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കിയ വിവാഹം ആയിരുന്നു കാവ്യാ മാധവന്റെയും ദിലീപിന്റെയും . മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത വിവാഹം കൂടി ആയിരുന്നു ഇരുവരുടെയും. എന്നാൽ വളരെ രഹസ്യമായി ആണ് വിവാഹം നടന്നത് എന്നുള്ളതാണ് മറ്റൊരു വസ്തുത. മമ്മൂട്ടി അടക്കം ഉള്ള സൂപ്പർ താരങ്ങൾ എത്തിയ വിവാഹം നടന്നത്.

2016 നവംബർ 25 നു ആയിരുന്നു ഇരുവരുടെയും വിവാഹം. 32 വയസ്സുള്ള കാവ്യയെ ദിലീപ് തന്റെ 48 ആം വയസിൽ ആണ് വിവാഹം കഴിക്കുന്നത്. മഞ്ജു വാര്യർ ആയിരുന്നു ദിലീപിന്റെ ആദ്യ ഭാര്യ. ഇരുവരുടെയും വിവാഹ മോചനത്തിന് ശേഷം ആയിരുന്നു ദിലീപ് കാവ്യാ യെ വിവാഹം കഴിക്കുന്നത്.

നീണ്ട 15 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച ശേഷം ആയിരുന്നു ദിലീപ് കാവ്യയും ജീവിതത്തിൽ ഒന്നാകുന്നത്. ആദ്യ വിവാഹ ത്തിൽ ദിലീപിന് ഒരു മകൾ ഉണ്ട്. അതുപോലെ തന്നെ കാവ്യയുടെയും രണ്ടാം വിവാഹം ആണ്. ആദ്യ വിവാഹം ഏറെ നാൾ തുടരാൻ കഴിയാതെ കാവ്യാ വിവാഹ മോചനം നേടുക ആയിരുന്നു. എന്നാൽ ആദ്യ വിവാഹത്തിൽ മക്കൾ ഒന്നുമില്ലാത്ത കാവ്യക്ക് ദിലീപും ആയുള്ള വിവാഹ ത്തിൽ ഒരു മകൾ ഉണ്ട്.

മഹാലക്ഷമി എന്നാണ് മകളുടെ പേര്. മലയാളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചുള്ള വിവാഹം ആയിരുന്നു ഇരുവരുടെയും. തന്നെക്കാൾ 16 വയസിന് കുറവുള്ള കാവ്യയെ ആയിരുന്നു ദിലീപ് വിവാഹം കഴിക്കുന്നത്. 2018 ൽ ഇവർക്കും ഒരു മകൾ ജനിച്ചു. വിജയദശമി ദിനത്തിൽ ജനിച്ച കുഞ്ഞിന് മഹലഷ്മി എന്നായിരുന്നു പേര്.

മഞ്ജുവും താനും ഒരു ഭാര്യയും ഭർത്താവും എന്നതിൽ ഉപരി എന്തും തുറന്നു പറയാൻ കഴിയുന്ന മികച്ച കൂട്ടുകാർ കൂടി ആയിരുന്നു എന്ന് ദിലീപ് പറയുന്നു. എന്നാൽ താനും മഞ്ജുവും പിരിയാൻ ഉള്ള കാരണം ഒരിക്കലും കാവ്യാ ആയിരുന്നില്ല എന്നും ദിലീപ് അഭിമുഖത്തിൽ പറയുന്നു. കാവ്യാ തന്റെ ജീവിതത്തിലേക്ക് വരും എന്ന് താൻ ഒരിക്കലും കരുതി ഇരുന്നില്ല.

പ്രായപൂർത്തി ആകാത്ത മകൾ വളർന്നു വരുന്നതിന്റെ ആകുലതകൾ തന്നിൽ ഉണ്ടായിരുന്നു. വിവാഹ മോചനം ആയപ്പോൾ പരിഭവം പറഞ്ഞ പലരും അതിനു ശേഷം ഒപ്പം ഉണ്ടായിരുന്നില്ല. ഷൂട്ടിംഗ് എറണാകുളത്തേക്കായി പരിമിതപ്പെടുത്തി. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല. അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നും ഉണ്ടായിക്കൊണ്ടേയിരുന്നു. ആ ചോദ്യം കേൾക്കുമ്പോൾ ലൊക്കേഷനിൽ നിൽക്കാനാവില്ല.

സഹോദരി രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ചു കുടുംബവുമായി ദിലീപിന്റെ വീട്ടിലേക്കു താമസം മാറ്റേണ്ടി വന്നു. തനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കിയെന്നും ദിലീപ്. എന്തിനാണ് വെറുതെ കാവ്യയുടെ പേരും ചേർത്തു വിവാദത്തിനു ഇടവയ്ക്കുന്നതെന്ന സുഹൃത്തുക്കളുടെ ചോദ്യം മറുപക്ഷത്ത്.

ഒടുവിൽ എല്ലാരും മുൻകയ്യെടുത്ത് കല്യാണം നടത്തി. കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപനത്തിൽ പോലും വിചാരിച്ചിരുന്നില്ല. രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാൻ ചെയ്തത്. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്നും ദിലീപ് പറയുന്നു. വിവാഹ ശേഷം കാവ്യാ അഭിനയ ലോകത്തിൽ സജീവം അല്ല.