അമ്മയെ കാണണമെന്ന കൊച്ചുകുട്ടിയുടെ വാശിക്കു മുന്നിൽ പോലിസും ലോക്ക് ഡൗണും തോറ്റു. അമ്മമ്മയുടെ വീട്ടിലേക്ക് പോയ ചാവക്കാട് പേരകം തയ്യില്‍ സുബീഷിന്റെയും നീതുവിന്റെയും മകളായ സാക്ഷിയുടെ മുന്നിലാണ് ലോക്ക് ഡൗൺ പോലും തോറ്റുപോയത്.
പാലക്കാട്ടെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരിയാണ് സാക്ഷിയുടെ അമ്മ നീതു. ഇവരുടെ വീട് തലശ്ശേരി തിരുവങ്ങാട്ടാണ്.. ലോക്ക് ഡൗണ് പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് നീതുവിന്റെ അമ്മ പുഷ്പലത പേരകത്തെ വീട്ടിൽ നിന്ന് കുട്ടിയെ കൂട്ടികൊണ്ട് പോയി..
പാലക്കാട്ടു നിന്ന് നീതു തലശ്ശേരിയിലേക്ക് പോകാനായിരുന്നു പരിപാടി.. പക്ഷെ ലോക്ക്ഡൗണ് പ്രഖ്യാപിച്ചതു മൂലം അതു നടന്നില്ല.. ഒരാഴ്ച കുട്ടി അമ്മൂമ്മയോടൊപ്പം കഴിഞ്ഞു.
എന്നാല്‍ പിന്നീട് അങ്ങോട്ട് അമ്മയെ കാണണമെന്ന് ഒറ്റ വാശിയില്‍ നില്‍ക്കുകയായിരുന്നു സാഷി. ആര്‍ക്കും യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലായതിനാല്‍ കരഞ്ഞ് തളരുകയായിരുന്നു സാഷി. പിന്നാലെ ഭക്ഷണവും കഴിക്കാതെയായി. ലോക്ക്ഡൗണ്‍ പിന്നെയും നീട്ടിയതോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് കെവി അബ്ദുള്‍ ഖാദര്‍ എംഎല്‍എയെ സമീപിക്കുന്നത്. അദ്ദേഹം കുട്ടിയുടെ അച്ഛന്‍ സുബീഷിന് കത്തു നല്‍കി.. രണ്ടു വയസ്സുകാരിയെ അമ്മയുടെ അടുത്ത് എത്തിക്കാന്‍ അച്ഛന് യാത്രാനുമതി നല്‍കണം എന്നായിരുന്നു കത്തിലെഴുതിയിരുന്നത്.
വെള്ളിയാഴ്ച സുബീഷ് കത്തുമായി കാറില്‍ യാത്ര തിരിച്ചു. ചാവക്കാട് നിന്ന് കോഴിക്കോട് വടകര വഴിയുള്ള യാത്രയില്‍ നിരവധി തവണ പോലീസ് കാറ് തടഞ്ഞു. എല്ലായിടത്തും കത്ത് കാണിച്ചു. ശേഷം ഉദ്യോഗസ്ഥര്‍ പരസ്പരം ചര്‍ച്ച ചെയ്ത് യാത്രാനുമതി നല്‍കുകയായിരുന്നു. വെള്ളിയാഴ്ച തന്നെ കുട്ടിയെ പേരകത്തെ വീട്ടിലെത്തിക്കുകയും ചെയ്തു. രാത്രി 9.45 ഓടോ കുഞ്ഞു മിടുക്കി അമ്മയെ വീട്ടിലെത്തി കണ്ടു.