Malayali Live
Always Online, Always Live

സ്വാന്തനം ഷൂട്ടിംഗ് തുടങ്ങി; സംപ്രേഷണം എന്നുമുതലെന്ന് പറഞ്ഞു ഏഷ്യാനെറ്റ്..!!

6,057

അങ്ങനെ കുറിച്ചു നാളുകൾക്കു ശേഷം സീരിയൽ ആരാധകർക്ക് പ്രത്യേകിച്ച് സാന്ത്വനം സീരിയൽ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് എത്തുന്നത്. സർക്കാർ സീരിയൽ ഷൂട്ടിങ്ങിന് അനുമതി നൽകിയതോടെ പ്രേക്ഷകരുടെ പ്രിയ പരമ്പര വീണ്ടും വരുന്നു എന്ന വാർത്ത വന്നത്.

സ്വാന്തനത്തിന്റെ പ്രോമോ വീഡിയോ ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഏഷ്യാനെറ്റിൽ കാണിച്ചു തുടങ്ങി. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ കാണുന്ന സീരിയൽ ആയിരുന്നു സാന്ത്വനം. ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ നിർമ്മിക്കുന്നത് ചിപ്പി രഞ്ജിത് ആണ്.

വമ്പൻ ട്വിസ്റ്റുകളും കുടുംബ ബന്ധങ്ങളും അതോടൊപ്പം പ്രണയവും ഒക്കെ കൂട്ടിച്ചേർത്തുള്ള സീരിയൽ മലയാളത്തിൽ വ്യത്യസ്തമായ ഒരു അനുഭവം തന്നെ ആണ് നൽകുന്നത്. തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം.

കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്. ശിവനും അഞ്ജലിയും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ആണ് സീരിയൽ ഹൈലൈറ്റ് എന്ന് പറയുന്നത്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്.

രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്. കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്. ബാലന്റെയും ഹരിയുടെയും ശിവന്റെയും അനിയൻ കണ്ണന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്.

ശിവന്റെയും അഞ്ജലിയുടെയും ആരാധകർ ആണ് ഇപ്പോൾ കൂടുതൽ സങ്കടത്തിൽ ആയത്. ഇരുവരും തമ്മിൽ പ്രണയവും സ്നേഹവും തുടങ്ങിയതിന് പിന്നാലെ ആണ് സീരിയൽ നിർത്തുന്നത്. കൊറോണ കാരണം സീരിയൽ ഷൂട്ടിംഗ് ഒരു മാസം മുന്നേ നിർത്തിയിരുന്നു.

ഇപ്പോൾ വീണ്ടും ഷൂട്ടിംഗ് തുടങ്ങിയതോടെ ഉടൻ തന്നെ സീരിയൽ സംപ്രേഷണം തുടങ്ങുമെന്ന് ചിപ്പി പറയുന്നു. അടുത്ത തിങ്കൾ മുതൽ സംപ്രേഷണം ഉണ്ടാകുമെന്നാണ് ആണ് ആരാധകർ പ്രതീക്ഷിക്കുന്നത്.