Malayali Live
Always Online, Always Live

സണ്ണി ലിയോണും ഞാനുമായി യാതൊരു വിധ ബന്ധവുമില്ല; സീരിയൽ നടി സ്റ്റെഫി ലിയോൺ പറയുന്നു..!!

3,378

സിനിമ നടിമാരെക്കാൾ കൂടുതൽ ആരാധകർ ആണ് സീരിയൽ നടിമാർക്ക് ഉള്ളത്. സീരിയൽ താരങ്ങളെ കുടുംബ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതമാണ്. നിരവധി ടെലിവിഷൻ പരമ്പരകളിൽ കൂടി സുപരിചിതയായ താരം ആണ് സ്റ്റെഫി ലിയോൺ. അരയന്നങ്ങളുടെ വീട് , അഗ്നി പുത്രി , വിവാഹിത , ഇഷ്ടം , സാഗരം സാക്ഷിയായി തുടങ്ങിയ സീരിയലിൽ കൂടി പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു സ്റ്റെഫി. അരയന്നങ്ങളുടെ വീട് എന്ന സീരിയലിലെ ലില്ലി കുട്ടിക്ക് ഒട്ടേറെ ആരാധകർ ആണ് ഉള്ളത്. സംവിധായകൻ ലിയോണ് കെ തോമസിന്റെ ഭാര്യയാണ് സ്റ്റെഫി.

പലരും സ്റ്റെഫിയോട് ഇടക്കൊക്കെ തമാശക്ക് കളിയാക്കി ചോദിക്കുന്ന ഒരു ചോദ്യമാണ് സണ്ണി ലിയോണുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ്. ഇതിനെല്ലാം മറുപടി നൽകിയിരിക്കുകയാണ് ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ. ‘എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ്. സണ്ണി ലിയോണുമായി എന്തെങ്കിലും ബന്ധമുണ്ടോ സ്റ്റെഫി ലിയോണിന് എന്ന്..! എനിക്ക് സണ്ണി ലിയോണുമായി യാതൊരു ബന്ധവുമില്ല. എന്റെ ഭർത്താവിന്റെ പേരാണ് ലിയോൺ ലിയോൺ കെ തോമസ്.

അപ്പോൾ സ്വാഭാവികമായി എന്റെ പേരിന്റെ കൂടെ വരണ്ട പേരല്ല അത്. ഞാൻ സണ്ണി ലിയോണിന്റെ ആരുമല്ല. ഞാൻ ലിയോൺ കെ തോമസ്സിന്റെ സ്വന്തം സ്റ്റെഫി ലിയോൺ. ഞാൻ വളരെ അഭിമാനത്തോടെ കൊണ്ടുനടക്കുന്ന പേരാണിത്. ഞങ്ങൾ പ്രണയിച്ച് കല്യാണം കഴിച്ചവരാണ്. ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഒരു മ്യൂസിക് ആൽബത്തിന് വേണ്ടി വർക്ക് ചെയ്യാൻ വിളിച്ചപ്പോഴാണ് ഞങ്ങൾ കണ്ടത്.

പ്രണയിച്ച് അങ്ങനെ നടന്നിട്ടൊന്നുമില്ല. പക്ഷേ സ്നേഹമായിരുന്നു. രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ ഞങ്ങളുടെ കല്യാണം കഴിഞ്ഞു. ആദ്യമായി പ്രണയം തുറന്നുപറഞ്ഞത് ലിയോൺ ചേട്ടനാണ്. അഭിനയിക്കാനുള്ള ഫുൾ സപ്പോർട്ട് തരുന്നത് എനിക്ക് പുള്ളിയാണ്. ഞാൻ ജോസ്മോൻ എന്നാണ് ലിയോൺ ചേട്ടനെ വിളിക്കുന്നത്. എന്നെ ജോസ്‌മോളൂ എന്നും..’ സ്റ്റെഫി പറഞ്ഞു. അഗ്നിപുത്രിയാണ് ആദ്യ സീരിയൽ. ഇതുവരെ സ്റ്റെഫി ആറ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മുഖം കാണിച്ച താരം കൂടി ആണ് സ്റ്റെഫി.