മലയാളികൾക്ക് ഏറെ സുപരിചിതയായ അഭിനയ കുടുംബം ആണ് ശ്രീലയയുടേത്. സീരിയൽ നടിയായ താരം ഇപ്പോൾ രണ്ടാം വിവാഹം കഴിച്ചിരിക്കുകയാണ്. മലയാളത്തിൽ അറിയപ്പെടുന്ന നായിക നടിയായിരുന്നു സഹോദരി ശ്രുതി ലക്ഷ്മി. ഒപ്പം അമ്മ ലിസിയും അഭിനയത്രിയാണ്.
കുട്ടിം കോലും എന്ന സിനിമയിൽ കൂടി ആയിരുന്നു ശ്രീലയയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. എന്നാൽ കുറച്ചു സിനിമകളിൽ അഭിനയിച്ചു എങ്കിൽ കൂടിയും താരത്തിന് വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ല എന്ന് വേണം പറയാൻ. തുടർന്ന് സീരിയൽ ലോകത്തിൽ എത്തിയതോടെ ആണ് ശ്രീലയ ശ്രദ്ധ നേടുന്നത്. മഴവിൽ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലുടെയാണ് ശ്രീലയ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

പിന്നാലെ കണ്മണി, മൂന്നുമണി എന്നീ സീരിയലുകളിലും നായികയായി ശ്രീലയ അഭിനയിച്ചു. ശ്രുതി ലക്ഷ്മിയുടെ ഏക സഹോദരിയാണ് ശ്രീലയ. 2017 ലാണ് താരം ആദ്യമായി വിവാഹിതയായത്. എന്നാൽ ആ വിവാഹ ജീവിതത്തിന് അധിക നാൾ ആയുസ്സ് ഉണ്ടായിരുന്നില്ല. കുടുംബം ആലോചിച്ചു കണ്ടെത്തിയ വിവാഹം ആയിരുന്നു ആദ്യത്തേത്. കുവൈറ്റിൽ എൻജിനീയർ ആയിരുന്നു നിവിൻ ചാക്കോയെ ആണ് വിവാഹം കഴിക്കുന്നത്.
രണ്ടാമത് വിവാഹവും പ്രവാസി മലയാളി തന്നെ ആണ്. ബഹറിനിൽ താമസിക്കുന്ന റോബിനെ ആണ് ശ്രീലയ ഇപ്പോൾ വിവാഹം ചെയ്തിരിക്കുന്നത്. നിരവധി ആളുകൾ ആശംസകൾ ആയി എത്തി എങ്കിൽ കൂടിയും ഒട്ടേറെ ആളുകൾ ചോദിക്കുന്നത് എപ്പോൾ ആദ്യം വിവാഹം വേർപെടുത്തി എന്നാണ്.