മലയാളത്തിൽ എന്നും ജനപ്രീതി ഉള്ള ഒന്നാണ് മിനി സ്ക്രീൻ പരമ്പരകൾ. വർഷങ്ങൾ കഴിഞ്ഞാലും വ്യത്യസ്തമായ പ്രേമേയങ്ങൾ കുറവായാലും കൂടിയാലും ഇന്നും ഒട്ടേറെ കുടുംബ പ്രേക്ഷകർ സീരിയലുകൾക്ക് ഉണ്ട്. അത്തരത്തിൽ ഏറെ ജനപ്രീതി കുടുംബ പ്രേക്ഷകർക്ക് മുകളിൽ യുവാക്കൾക്ക് ഇടയിൽ കൂടി നേടിയ സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ്.
ഫൈവ് ഫിങ്കർസ് എന്ന ഗ്രൂപ്പിൽ ഒരാൾ ആയിട്ടാണ് ശ്രീക്കുട്ടി വേഷം ഇട്ടത്. അഭിനയ മേഖലയിൽ നിന്നും വിവാഹം ശേഷം വിശവാങ്ങിയ ഒട്ടേറെ താരങ്ങൾ ഉണ്ട് മലയാളത്തിൽ. എന്നാൽ വിവാഹ ശേഷം താൽക്കാലിക ഇടവേള എടുത്ത താരം പിന്നീട് അഭിനയ ലോകത്തേക്ക് തിരിച്ച എത്തുക ആയിരുന്നു. ഇപ്പോൾ ഫേസ്ബുക്കിൽ തന്റെ പ്രിയ ഭർത്താവിന് ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ് താരം.
എട്ടുവർഷങ്ങൾക്ക് മുന്നേ ക്യാമറ മാൻ മനോജ് കുമാറിനെ വിവാഹം ചെയ്ത ശ്രീക്കുട്ടി സീരിയലിൽ നിന്നും സിനിമയിലേക്ക് പ്രവേശിച്ച ശേഷവും മികച്ച കുടുംബിനി ആയി തുടരുക ആണ്. എന്നാൽ ഇരുവരുടെയും വിവാഹ സമയത്ത് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എട്ടാം വിവാഹ വാർഷികം കൊറോണ കാലത്ത് ആയതുകൊണ്ട് വലിയ ആഘോഷങ്ങൾ ഇല്ലാതെ ആണ് ആഘോഷിച്ചത്.
എന്നാലും ഇപ്പോൾ മകൾക്കൊപ്പം സന്തുഷ്ട കുടുംബം ആണ് ശ്രീകുട്ടിക്ക് ഉള്ളത്. നിങ്ങളുടെ ഭാര്യ ആയതിൽ ഞാൻ എത്ര ഭാഗ്യവതി ആണെന്ന് ഓരോ വർഷവും ഞാൻ മനസ്സിലാക്കുകയാണ്. എന്റെ ദൈവമേ ഒന്നായിട്ട് എട്ടു വർഷം. എന്നുമാണ് ഭർത്താവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് ശ്രീക്കുട്ടി ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്. സീരിയൽ രംഗത്തുള്ള സഹ പ്രവർത്തകരും സുഹൃത്തുക്കളും ആരാധകരുമെല്ലാം താരദമ്പതിമാർക്ക് ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ്.
എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടേ എന്നാണ് എല്ലാവരും പറയുന്നത്. വിദ്യാഭ്യാസ കാലഘട്ടത്തിലെ സൗഹൃദത്തിന്റെയും സനേഹത്തിന്റെയും കഥ പറഞ്ഞ ഓട്ടോഗ്രാഫ് എന്ന സീരിയലിലെ കഥാപാത്രമായിരുന്നു ശ്രീക്കുട്ടിക്ക് ഏറ്റവും കൂടുതൽ ആരാധകരെ നേടി കൊടുത്തത്. ഫൈവ് ഫിംഗേർസ് എന്ന ഗ്രൂപ്പിലെ ഒരാളായ മൃദുലയെ ആണ് ശ്രീക്കുട്ടി അവതരിപ്പിച്ചത്. ഇന്ന് വളരെ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും ഫൈവ് ഫിംഗേർസ് എന്ന ഗ്രൂപ്പിലെ മണ്മറഞ്ഞു പോയ ശരത് ഒഴികെ ബാക്കി എല്ലാവരുമായി താൻ ഇപ്പോഴും സൗഹൃദത്തിൽ ആണെന്ന് നേരത്തെ ശ്രീക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.