Malayali Live
Always Online, Always Live

പാടാത്തപൈങ്കിളിയിൽ നിന്നും ദേവ പുറത്താകാൻ കാരണമിത്; അവസാനം സൂരജ് സൺ വെളിപ്പെടുത്തുന്നു..!!

3,462

മലയാളത്തിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് സീരിയലുകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചാനൽ ആണ് ഏഷ്യാനെറ്റ്. റേറ്റിങ്ങിൽ ഒന്നാം നിരയിൽ ഉള്ള ഒട്ടനവധി സീരിയലുകൾ വരുന്നത് ഏഷ്യാനെറ്റ് വഴിയാണ്. അത്തരത്തിൽ ഹിറ്റ് ലിസ്റ്റിൽ ഉള്ള സീരിയൽ ആണ് പാടാത്ത പൈങ്കിളി. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയിൽ സോഷ്യൽ മീഡിയയിൽ വൈറലായ സൂരജ് , മനീഷ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കണ്മണി എന്ന കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് മനീഷ ആണ്. സൂരജ് സൺ ആദ്യമായി അഭിനയിക്കുന്ന പരമ്പര കൂടി ആണ് പാടാത്ത പൈങ്കിളി എന്നാൽ സൂരജിനെ മലയാളികൾക്ക് പ്രത്യേകിച്ച് ടിക്ക് ടോക്ക് പ്രേമികൾക്ക് സുപരിചിതം ആണ്. തുടർന്ന് യൂട്യൂബ് വിഡിയോകൾ വഴി ശ്രദ്ധ നേടിയ താരം അവിടെ നിന്നും ആണ് സീരിയൽ അഭിനയ മേഖലയിലേക്ക് എത്തുന്നത്. എന്നാൽ ഇപ്പോൾ സൂരജ് പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും പിന്മാറിയിരിയ്ക്കുന്നതയാണ്.

എന്നാൽ എന്ത്‌ കൊണ്ടാണ് ഇത്തരത്തിൽ താരത്തിനു ഇത്രയുമധികം ആരാധകരെ സമ്മാനിച്ച പരമ്പരയിൽ നിന്നും പിന്മാറുന്നത് എന്ന ചോദ്യമാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. ഇതിനുള്ള വ്യക്തമായ ഒരു കാരണം ഇതുവരെയും സൂരജ് ഇതുവരെയും നൽകിയിരുന്നില്ല. എന്നാൽ ആരോഗ്യ കാരണങ്ങൾ ആയിരുന്നു എന്ന് നേരത്തെ മുതൽ റിപ്പോർട്ട് ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ എന്താണ് താരം പാടാത്ത പൈങ്കിളി എന്ന സൂപ്പർഹിറ്റ് സീരിയലിൽ നിന്നും പിന്മാറാനുള്ള കാരണമെന്ന് താരം തന്നെ പറയുകയാണ്. സൂരജ് സൺ സോഷ്യൽ മീഡിയ വഴി പറയുന്നത് ഇങ്ങനെ…

നമസ്‌കാരം നമ്മൾ കണ്ടിട്ട് കുറച്ചു ദിവസങ്ങൾ ആയി. ദേവ എവിടെയാണ് എവിടെ പോയി. എന്താണ് ഇപ്പോൾ കാണാത്തത് തുടങ്ങിയ നിങ്ങളുടെ ചോദ്യങ്ങൾ വായിച്ചു ഞാൻ നിങ്ങളുടെ സ്‌നേഹം തൊട്ടറിയുന്നുണ്ടായിരുന്നു. കണ്ണൂരിലെ പാനൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് വന്ന എനിക്ക് നിങ്ങളുടെ സ്‌നേഹവും പിന്തുണയും ആണ് ജീവിതത്തിലെ ഏറ്റവും ദുർഘടമായ പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാനുള്ള ഊർജം കിട്ടിയത്.

അഭിനയ മോഹവും ആയി നടന്ന സൂരജ് എന്ന ചെറുപ്പക്കാരനെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് ഏഷ്യാനെറ്റും മെരി ലാൻഡ് എന്ന നിർമ്മാണ കമ്പനിയുമാണ്. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ കൂടി എന്നെ മലയാളിയ്ക്ക് പരിചയപ്പെടുത്തിയ സംവിധായകൻ സുധീഷ് ശങ്കർ സർ എനിയ്ക്കു ഗുരുവാണ്. ഇവരോടൊക്കെ ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരുന്നതല്ല. ഇനി നിങ്ങൾ കാത്തിരുന്ന ചോദ്യത്തിന് ഉള്ള ഉത്തരം. എന്ത് കൊണ്ടാണ് ഞാൻ സീരിയലിൽ നിന്ന് പിന്മാറിയത്?. കഴിഞ്ഞ ഷെഡ്യൂൾ കഴിഞ്ഞു നാട്ടിൽ എത്തിയ എനിയ്ക്കു ചെറിയ ബാക്ക് പെയിൻ ഉണ്ടായിരുന്നു.

നീണ്ട ദൂരം ഡ്രൈവ് ചെയ്തതാകും കാരണം എന്നാണ് ഞാൻ കരുതിയത്. പക്ഷെ രണ്ട് ദിവസം പിന്നിട്ടതോടെ വേദന അസഹനീയമായി. അടുത്തുള്ള ആശുപത്രിയിൽ എത്തിയപ്പോളാണ് ബാക്ക് ബോണിന് ചെറിയ പ്രശ്‌നം ഉണ്ടെന്നു മനസ്സിലാക്കുന്നത്. തുടർന്ന് അവർ എന്നെ മംഗലാപുരത്തേക്ക് റെഫർ ചെയ്തു. പൂർണ്ണ വിശ്രമവും ചികിത്സയും ആണ് മംഗലാപുരത്തു നിന്ന് കിട്ടിയ നിർദ്ദേശം. എങ്കിലും അടുത്ത ഷെഡ്യൂളിൽ ജോയിൻ ചെയ്യാൻ കഴിയും എന്നായിരുന്നു പ്രതീക്ഷ. ആദ്യം പത്തു ദിവസം വിശ്രമം പറഞ്ഞ എനിക്ക് പിന്നീട് വീണ്ടും ഡോക്ടർ വിശ്രമം നിർദ്ദേശിക്കുക ആയിരുന്നു.

ഇതോടെ സീരിയലിൽ നിന്ന് പിന്മാറുക മാത്രമേ വഴി ഉണ്ടായിരുന്നുള്ളു. നിങ്ങൾക്ക് മനസ്സിലാകുമല്ലോ സീരിയൽ ഒരു വ്യവസായം കൂടി ആണ്. നായകൻ ഇല്ലാതെ കൂടുതൽ കാലം കൊണ്ട് പോകുക എന്നത് ആ സീരിയലിനു വലിയ കോട്ടം ആകും ഉണ്ടാക്കുക. എന്റെ സീരിയല്‍ ടീം എനിക്ക് എല്ലാ വിധ പിന്തുണയും തരാം എന്ന് അറിയിക്കുകയും തിരികെ ജോയിൻ ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പക്ഷെ തീർത്തും മോശമായ എന്റെ ആരോഗ്യനില അവർക്ക് ഒരു ബാധ്യത ആകും എന്ന് എനിക്കു അവരെക്കാൾ ഉറപ്പുണ്ട്.

അത് കൊണ്ടാണ് തൽക്കാലത്തേക്ക് ഈ ഒരു പിന്മാറ്റം. എന്റെ പ്രിയപ്പെട്ടവരായ നിങ്ങൾ ആണ് എന്നെ വളർത്തിയത്. നിങ്ങൾക്ക് മുന്നിൽ തന്നെ ഞാൻ ഉണ്ടാകും. ഇതൊരു താൽക്കാലിക ഇടവേള മാത്രം ആണ്. കൂടുതൽ കരുത്തോടെ നിങ്ങളിലേക്ക് ഞാൻ മടങ്ങി വരും എന്ന് ഉറപ്പു പറയുന്നു. എന്ന് നിങ്ങളുടെ സ്വന്തം ദേവ എന്ന സൂരജ് സൺ.