Malayali Live
Always Online, Always Live

കുറെ വർഷങ്ങൾ ഇക്കാക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു; എനിക്ക് കാണുമ്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നു; സജിനെ കുറിച്ച് ഷഫനയുടെ വാക്കുകൾ..!!

3,606

ഒറ്റ സീരിയൽ കൊണ്ട് നെഞ്ചിലേറ്റി കഴിഞ്ഞു സജിൻ എന്ന താരത്തിനെ മലയാളികൾ. അത്രയേറെ ആരാധകർ ആണ് താരത്തിന് ഇപ്പോൾ കേരളക്കരയിൽ. എന്നാൽ സജിൻ എന്ന താരം അഭിനയം മോഹവുമായി നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. സാന്ത്വനം എന്ന സീരിയൽ സംപ്രേഷണം ചെയ്തു തുടങ്ങിയതോടെ ആണ് സജിൻ എന്ന താരം ശ്രദ്ധ നേടുന്നത്. എന്നാൽ സജിൻ സീരിയലിൽ എത്തുമ്പോൾ ഈ താരം ആരാണെന്നു അറിഞ്ഞാൽ ഞെട്ടുമെന്ന തരത്തിൽ ഒട്ടേറെ വാർത്തകൾ എത്തിയിരുന്നു.

മലയാളികൾക്ക് ഏറെ കാലമായി സുപരിചിതയായ ഷഫന എന്ന താരത്തിന്റെ ഭർത്താവ് ആണ് സജിൻ. അങ്ങനെ തന്നെ ആണ് ആദ്യ കാലങ്ങളിൽ സജിൻ അറിയപ്പെട്ടതും. വർഷങ്ങൾക്ക് മുന്നേ ഷഫന നായികയായി ഡത്തിയ പ്ലസ് റ്റു എന്ന ചിത്രത്തിൽ നായകന്മാരിൽ ഒരാളായി എത്തിയ സജിനും ഷഫനയും പ്രണയത്തിൽ ആകുക ആയിരുന്നു. തുടർന്ന് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിൽ കൂടി ബാലതാരമായി അരങ്ങേറിയ താരം ആണ് ഷഫന. തുടർന്ന് കഥപറയുമ്പോൾ എന്ന ചിത്രത്തിൽ കൂടി താരം വീണ്ടും ശ്രീനിവാസന്റെ മകളുടെ വേഷത്തിൽ എത്തി. 2013 ൽ ആയിരുന്നു ഷഫനയും സജിനും വിവാഹം കഴിക്കുന്നത്. ഇരുമതവിഭാഗം ആണെങ്കിൽ കൂടിയും അതെല്ലാം മറികടന്ന് ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.

സജിന്റെ വീട്ടിൽ പൂർണ്ണ പിന്തുണ ആയിരുന്നു എങ്കിൽ കൂടിയും എതിർപ്പുകൾ ആയിരുന്നു ഷഫനയുടെ വീട്ടിൽ. ഒട്ടേറെ ജോലികൾക്ക് ശ്രമിച്ചു ചെയ്തു എങ്കിൽ കൂടിയും സജിൻ എന്നും മോഹിച്ചത് നല്ലൊരു അഭിനേതാവ് എന്നറിയപ്പെടാൻ ആയിരുന്നു. അതിനുള്ള ശ്രമങ്ങൾ ആയിരുന്നു കഴിഞ്ഞ ഏറെ വർഷങ്ങൾ ആയി.

വിവാഹവും ശേഷം യാത്രകളുമായി ഒക്കെയായി ആയിരുന്നു സജിനും ഷഫനയും ജീവിതം ആഘോഷം ആക്കുമ്പോഴും സജിന് പലപ്പോഴും ഉറക്കമില്ലാത്ത രാത്രികൾ തന്നെ ആയിരുന്നു. ഒരു നല്ല വേഷം കിട്ടാൻ വേണ്ടി വർഷങ്ങൾ ആയി അദ്ദേഹം അലയുക ആയിരുന്നു. അതിനുള്ള ഫലം ലഭിക്കുന്നെ ഇല്ലായിരുന്നു. ഇക്കാക്ക് ഉറക്കം ഇല്ലാത്ത രാത്രികൾ ആയിരുന്നു എന്ന് വേണം പറയാൻ.

എനിക്ക് അത് കാണുമ്പോൾ വല്ലാത്ത സങ്കടം ആയിരുന്നു. എന്നാണ് ഷഫന പറയുന്നത്. അതെ സമയം ഒട്ടേറെ കാലത്തെ മോഹം ആയിരുന്നു ഞങ്ങൾ ഒരുമിച്ചുള്ള ഹിമാലയൻ യാത്ര. ഇപ്പോൾ അത് നടന്നതിന്റെ ഒരു സന്തോഷം ഉണ്ട്.

യാത്ര നേരത്തെ പ്ലാൻ ചെയ്തതല്ല പെട്ടന്ന് എടുത്ത തീരുമാനമാണ് ഞാൻ ഇത് മൂന്നാം വട്ടമാണ് ഹിമാലയത്തിൽ പോകുന്നതെന്ന് ഷഫന പറയുന്നു. സജിൻ 5 വട്ടം പോയിട്ടുണ്ടെന്നും രണ്ടാൾക്കും യാത്ര ഇഷ്ടമാണെന്നും എനിക്ക് ഒരു ലോക പര്യടനം നടത്താൻ ആയിരുന്നു ഇഷ്ടം എങ്കിൽ സജിന് രാജ്യം മുഴുവൻ കാണാൻ ഉള്ള ആഗ്രഹം ആണ് ഉള്ളത്.