Malayali Live
Always Online, Always Live

വവ്വാലുകളിൽനിന്നു മനുഷ്യരിലേക്ക് കൊറോണ പകരുമോ; ഐ.സി.എം.ആർ പറയുന്നത് ഇങ്ങനെ..!!

2,861

കഴിഞ്ഞ ദിവസം ആണ് വവ്വാലുകളിൽ കൊറോണ ബാധ കണ്ടെത്തിയത്. എന്നാൽ വവ്വാലുകളിൽനിന്നു കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത തള്ളിക്കളഞ്ഞു ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. 1000 വർഷത്തിൽ ഒരിക്കൽമാത്രം സംഭവിക്കാനുള്ള വിദൂര സാധ്യതകൾ മാത്രം ആണ് ഉള്ളത് എന്ന് ഐ സി എം ആറിലെ മുതിർന്ന ശാസ്ത്രഞ്ജൻ ഡോ ആർ ഗംഗാഖേദ്ക്കർ പറയുന്നു.

കേരളം ഉൾപ്പടെ നാല് സംസ്ഥാനങ്ങളിൽ രണ്ടിനം വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തി എന്ന ഐ സി എം ആറിന്റെ പഠന റിപ്പോർട്ടിനെ കുറിച്ചുള്ള പ്രതികരണം കൂടി ആയിരുന്നു അത്.

വവ്വാലുകളുടെ ജനിതക മാറ്റം കാരണമാണ് കൊറോണ വൈറസ് ഉൽപ്പാദിപ്പിച്ചത് എന്ന് ചൈനയിൽ നടന്ന ഗവേഷണത്തിൽ കണ്ടെത്തിയത് എന്ന് ഗംഗാഖേദകർ പറഞ്ഞു. വവ്വാലുകളിൽ നിന്നും വൈറസ് ഈനാംപേച്ചിയിലേക്കും അവിടെ നിന്നും മനുഷ്യനിലേക്കും പകർന്നേക്കാം എന്നാണ് പഠന റിപ്പോർട്ട്.

The post വവ്വാലുകളിൽനിന്നു മനുഷ്യരിലേക്ക് കൊറോണ പകരുമോ; ഐ.സി.എം.ആർ പറയുന്നത് ഇങ്ങനെ..!! appeared first on Malayalarama.