Malayali Live
Always Online, Always Live

മീരയുമായുള്ള ലോഹിയുടെ ബന്ധം അവസാനം ഞാൻ വിലക്കി; ലോഹിതദാസിന്റെ ഭാര്യ സിന്ധു പറയുന്നു..!!

4,005

തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്തിൽ തിരക്കേറിയ നായികയായി മാറിയ ആൾ ആയിരുന്നു മീര ജാസ്മിൻ. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചു. മികച്ച നടിക്കുള്ള തമിഴ് നാട് സംസ്ഥാന അവാർഡും അതുപോലെ രണ്ടു വട്ടം കേരള സ്റ്റേറ്റ് അവാർഡും ദേശിയ അവാർഡും നേടിയ താരമാണ് മീര ജാസ്മിൻ.

ലോഹിതദാസ് കണ്ടെത്തിയ താരം ആയിരുന്നു മീര ജാസ്മിൻ. 2001 ൽ ലോഹിതദാസ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ദിലീപ് നായകനായ സൂത്രധാരൻ എന്ന ചിത്രത്തിൽ കൂടി ആണ് മീര അഭിനയ ലോകത്തിൽ എത്തുന്നത്. തുടർന്ന് ദിലീപിന്റെ നായികയായി ഗ്രാമഫോൺ എന്ന ചിത്രത്തിൽ അഭിനയിച്ചു.

ലോഹിതദാസ് ഒരുക്കിയ കസ്തൂരിമാനിലും ചക്രത്തിലും നായിക മീര ആയിരുന്നു. ആദ്യ കാലങ്ങളിൽ കമൽ , സത്യൻ അന്തിക്കാട് , ലോഹിതദാസ് ചിത്രങ്ങളിൽ തുടർച്ചയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ആൾ കൂടിയാണ് മീര ജാസ്മിൻ. ഇപ്പോഴിതാ മീര എന്ന താരത്തിനെ കണ്ടെത്തിയ ലോഹിതദാസും ചേർന്ന് ഉണ്ടായ ഗോസിപ്പുകൾക്ക് കാരണങ്ങൾ പറയുകയാണ് ഭാര്യ സിന്ധു.

ലോഹിതദാസിൽ നിന്നും പലപ്പോഴും ഉപദേശം നേടിയിരുന്ന മീര എന്നാൽ ആ ബന്ധം കൂടുതൽ ദൃഢമായപ്പോൾ ഗോസ്സിപ് കോളങ്ങളിൽ ഇടംനേടി. എന്നാൽ അത് കുടുംബ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാക്കി എന്നും ലോഹിയുടെ ഭാര്യ സിന്ധു പറയുന്നു.

സിനിമയിൽ ഗോസിപ്പ് ഉണ്ടാകുന്നത് സർവ സാധാരണയാണ്. പക്ഷെ അതിന്റെ പേരിൽ തനിക്ക് മീരയെയും ലോഹിതദാസിനെയും വിലക്കേണ്ടി വന്നിട്ടുണ്ട് എന്ന് പറയുകയാണ് സിന്ധു. അവരുടെ വാക്കുകൾ ഇങ്ങനെ..

മീര ജാസ്മിൻ എന്ന അഭിനേത്രി സിനിമയിലേക്ക് വരുന്നത് തീരെ പക്വതയില്ലാത്ത പ്രായത്തിലാണ്. അതുകൊണ്ടുതന്നെ ആ പ്രായത്തിലുള്ള ഒരു പെൺകുട്ടിയുടെ കയ്യിൽ ആവശ്യത്തിൽ കൂടുതൽ പണം എത്തിച്ചേർന്നാൽ ഉണ്ടാകുന്ന കുഴപ്പങ്ങൾ എല്ലാവർക്കും അറിയാം കൂടാതെ മീര ഈ പണമൊന്നും മാതാപിതാക്കൾക്ക് നൽകുന്നുണ്ടായിരുന്നുമില്ല.

അതു കൊണ്ടുതന്നെ അവർ ഈ കാരണത്താൽ രംഗത്ത് വന്നിരുന്നു ആ സമയങ്ങളിൽ ഇടക്കൊക്കെ എന്തെങ്കിലും ഉപദേശത്തിന് വേണ്ടി മീര ലോഹിയെ വിളിക്കുന്നത് പതിവായിരുന്നു. പതുക്കെപ്പതുക്കെ മീരയുടെ ഫോൺ വിളികളുടെ എണ്ണവും സംസാരത്തിന്റെ സമയവും ഒരുപാട് വർദ്ധിച്ചുവന്നു.

ഇതു കൂടാതെ ഇവരുടെ പേരിൽ ആവശ്യമില്ലാത്ത പല ഗോസ്സിപ്പുകളൂം സിനിമ മേഖലയിൽ പടർന്ന് പിടിക്കുന്നുണ്ടായിരുന്നു. അതോടെ ഞാൻ ഇവരുടെ സംസാരത്തിന് വിലക്ക് ഏർപ്പെടുത്തി. അദ്ദേഹം തുടർച്ചയായി മീരയെ നായികയാക്കി നാല് ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു.

എന്നാൽ ആ സമയത്തൊന്നും മീരയുടെയും ലോഹിയുടെയും  പേരിൽ ഒരുതരത്തിലുമുള്ള കഥകളും സിനിമ മേഖലയിൽ പ്രചരിച്ചിരുന്നില്ല എന്നും സിന്ധു പറയുന്നുണ്ട്. മീര ജാസ്മിൻ എന്ന നടിയുടെ ഉയർച്ചയും താഴ്ചയും വളരെ പെട്ടന്നായിരുന്നു.

ഒരു സമയത്ത് അവർ എല്ലാവരുടെയും കണ്ണിൽ കരടായിരുന്നു പല പ്രമുഖ സംവിധയകരും മീരക്കെതിരെ രംഗത്ത് വന്നിരുന്നു നടിക്ക് പതിയെ സിനിമകളിൽ അവസരം കുറഞ്ഞു പിന്നീട് ചെയ്ത ചിത്രങ്ങൾ ഒന്നും അത്ര വിജയം കണ്ടില്ല. ശേഷം നടി വിവാഹിതയായി സിനിമ ലോകത്തുനിന്നും വിട്ടു നിന്നിരുന്നു എന്നാൽ വിവാഹ ബന്ധവും തകർന്നു എന്നുള്ള വാർത്തകളും ഇടക്കൊക്കെ സജീവമായിരുന്നു.