Malayali Live
Always Online, Always Live

എന്റെ ജീവിതത്തിലെ ഏറ്റവും ശക്തയായ സ്ത്രീ റിമി ടോമിയാണെന്ന് നാത്തൂൻ മുക്ത..!!

3,114

മലയാളികൾ എന്നും ഓർമയിൽ ഉള്ള താരങ്ങളിൽ ഒരാൾ ആണ് റിമി ടോമി. ഗായികയായി ചിങ്ങമാസം വന്നു ചെർന്നാൽ എന്ന മീശമാധവനിലെ ഗാനത്തിൽ കൂടി ആണ് താരം ചലച്ചിത്ര ലോകത്തേക്ക് എത്തിയത് എങ്കിൽ കൂടിയും സ്റ്റേജ് ഷോകളിലും അടക്കം ഗാനമേളകളിൽ പാട്ടുകൾ പാടി ആയിരുന്നു റിമിയുടെ തുടക്കം.

അന്ന് മുതലേ ജനസാഗരങ്ങളെ ഇളക്കി മറിക്കുന്ന ഗായികയാണ് റിമി ടോമി. നായികയായും ഗായികയായും ചെറിയ വേഷങ്ങൾ ചെയ്തും അതോടൊപ്പം അവതാരക ആയും ഒക്കെ തിളങ്ങിയിട്ടുള്ള റിമി യുടെ സ്വകാര്യ ജീവിതം പരാജയം ആയിരുന്നു. തൃശൂർ ഉള്ള ബിസിനെസ്സുകാരനെ വിവാഹം ചെയ്ത റിമി പതിനൊന്നു വർഷങ്ങൾ നീണ്ടു നിന്ന വിവാഹ ജീവിതം നേരെ അവസാനിപ്പിച്ചിരുന്നു.

തുടർന്ന് മുൻ ഭർത്താവ് റോയിസ് വീണ്ടും വിവാഹിതൻ ആയി എങ്കിൽ കൂടിയും റിമി ഇപ്പോഴും തിരക്കേറിയ ഷൂട്ടിങ്ങും മറ്റുമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുക ആണ്. റിമി യുടെ ജീവിതം സംഭവ ബഹുലമായി മുന്നേറുമ്പോഴും റിമിയുടെ കുടുംബവും മലയാളികൾക്ക് സുപരിചിതം ആണെന്ന് പറയാം. റിമി മമ്മിക്ക് ഒപ്പം ഉള്ള കൂക്കിങ്ങും സഹോദരനൊപ്പം ഉള്ള യാത്ര ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.

അതോടൊപ്പം സഹോദരൻ റിങ്കുവിന്റെ ഭാര്യ മുക്ത മലയാളികൾക്ക് പ്രിയങ്കരിയായ നടികൂടി ആണ്. റിമിയുടെ പിറന്നാൾ ദിനം കൂടിയായ സെപ്തംബർ 22 നാണ് നാത്തൂൻ ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വന്നത്. ഞങ്ങളുടെ കുടുംബത്തിന്റെ ശക്തമായ നെടുംതൂൺ എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും ശക്തയായ സ്ത്രീ നിങ്ങളെപ്പോലുള്ള ഒരു സഹോദരിയെ കിട്ടിയതിൽ സന്തോഷം എന്നാണ് ചേച്ചിക്ക് ആശംസകൾ നേർന്നുകൊണ്ട് മുക്ത കുറിച്ചത്.

ജീവിതത്തിൽ ഉണ്ടായ ശക്തമായ വീഴ്ചകളിൽ പോലും പാഠങ്ങൾ ഉൾക്കൊണ്ട് സന്തോഷവതിയായി റിമി പ്രേക്ഷകർക്ക് മുന്നിൽ എത്തുമ്പോൾ നമുക്കും പറയേണ്ടി വരും ശക്തയായ സ്ത്രീ തന്നെ..!!