Malayali Live
Always Online, Always Live

വൈറലായി ബിഗ് ബോസ് താരം ദിയ സനയുടെ പുത്തൻ ഫോട്ടോസ്; ബ്രൈഡൽ ഫോട്ടോഷൂട്ട് കണ്ടു ഞെട്ടി ആരാധകർ..!!

2,622

ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. അതിന്റെ മലയാളം പതിപ്പും ഉണ്ട്. ബിഗ് ബോസ് മലയാളം എന്ന പേരിൽ ഉള്ള ഷോയുടെ അവതാരകനായി എത്തുന്നത് മോഹൻലാൽ ആണ്. ആദ്യം ഒക്കെ ഒട്ടേറെ വിമർശങ്ങൾ വാങ്ങി കൂട്ടിയ ഷോ പിന്നീട് വളരെ അധികം ജനപ്രീതി നേടുക ആയിരുന്നു. ഒന്നാം സീസണിൽ വിജയി ആയത് തരികിട സാബു ആയിരുന്നു.

രണ്ടാം സീസൺ പാതി വഴിയിൽ അവസാനിച്ചപ്പോൾ വിജയിയെ തീരുമാനിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം. നൂറു ദിവസം പുറം ലോകവും ആയി യാതൊരു വിധ ബന്ധവും ഇല്ലാതെ വാർത്തകൾ ഒന്നും അറിയാതെ കഴിയുകയും അതിനു ഇടയിൽ നടത്തുന്ന പോളുകളും മത്സരങ്ങളും വിജയിക്കുകയും പ്രേക്ഷകർ നൽകുന്ന വോട്ടുകളും ചേരുന്നതാണ് ഓരോ മത്സരാർത്ഥിയുടെയും വിജയം.

ബിഗ് ബോസ് സീസൺ 1 മത്സരാർത്ഥി ആയി എത്തിയ താരം ആണ് സാമൂഹിക പ്രവർത്തക കൂടി ആയ ദിയ സന. സോഷ്യൽ മീഡിയയിൽ ഏറെ സജീവം ആയ താരം സ്ത്രീകളുടെ ഉന്നമനത്തിനും അതിന് ഒപ്പം ട്രാൻസ് ജെന്റർസിനും വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ആൾ കൂടി ആണ് ദിയ.

ഇപ്പോഴിതാ മുകൾ രാജകുമാരിമാരെ ഓർമിപ്പിക്കുന്ന രീതിയിൽ ചൂടൻ ബ്രൈഡൽ ഫോട്ടോസുമായി എത്തിയിരിക്കുകയാണ് ദിയ. പുത്തൻ മേക്കോവറിൽ കൂടി മോഡലിംഗ് രംഗത്ത് സജീവം ആകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ഡിയ സന എന്നുള്ള കാര്യം വ്യക്തം. ചുവന്ന ലെഹങ്കയിൽ അതീവ സുന്ദരിയായി തന്നെ ആണ് ദിയ എത്തുന്നത്.