Malayali Live
Always Online, Always Live

ഓരോ ടേക്ക് കഴിയുമ്പോഴും അയാൾ വന്ന് ഒപ്പം കിടക്കാൻ പറയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷീല..!!

18,847

സിനിമ ലോകത്തിൽ ഏറ്റവും കൂടുതൽ നായികയായി എത്തിയ താരജോഡികൾ റെക്കോർഡ് പ്രേം നസീറിന് ഒപ്പം പങ്കിടുന്ന താരം ആണ് ഷീല. തനിക്ക് സിനിമ രംഗത്ത് നിന്നും നേരിടേണ്ടി വന്ന അപൂർവ അനുഭവത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഷീല ഇപ്പോൾ. തന്നെ കെട്ടിപ്പിടിക്കാൻ വേണ്ടി മാത്രം ഒരാൾ സിനിമ എടുത്തു എന്നാണ് ഷീല പറയുന്നത്. ഭാഗ്യജാതകം എന്ന സിനിമയിൽ കൂടി ആണ് ഷീല എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.

പി ഭാസ്കരൻ ആയി ഷീല എന്ന താരത്തിനെ മലയാള സിനിമയിലേക്ക് എത്തിക്കുന്നത്. പാശം എന്ന എം ജി ആർ ചിത്രത്തിൽ ആണ് താരം ആദ്യം അഭിനയിച്ചത് എങ്കിൽ കൂടിയും റിലീസ് ചെയ്തത് ഭാഗ്യജാതകം ആയിരുന്നു. തുടർന്നങ്ങോട്ട്‌ ഷീലയുടെ യുഗമായിരുന്നു. ചെമ്മീൻ അശ്വമേധം കള്ളിച്ചെല്ലമ്മ അടിമകൾ ഒരുപെണ്ണിന്റെ കഥ നിഴലാട്ടം അനുഭവങ്ങൾ പാളിച്ചകൾ യക്ഷഗാനം ഈറ്റ ശരപഞ്ചരം കലിക അഗ്നിപുത്രി ഭാര്യമാർ സൂക്ഷിക്കുക മിണ്ടാപ്പെണ്ണ് വാഴ്‌വേമായം പഞ്ചവൻ കാട് കാപാലിക തുടങ്ങിയ ചിത്രങ്ങളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക്‌ ജീവൻ നൽകി ഷീല തലമുറകളുടെ ഹരമായി മാറി.

അന്ന് താരം ആയി മാറിയ ഷീലയെ വിവാഹം കഴിക്കാൻ മോഹിച്ച ഒരു തലമുറ തന്നെ ഉണ്ടായിരുന്നു. അങ്ങനെ ഉള്ള സമയത്താണ് തന്നെ കെട്ടിപ്പിടിക്കാൻ വേണ്ടി മാത്രമായി അമേരിക്കയിൽ നിന്നും ഒരാൾ തന്നെ വെച്ച് സിനിമ നിർമ്മിക്കാൻ എത്തിയത് എന്ന് ഷീല പറയുന്നത്. താരത്തിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ..

സിനിമയുടെ നിർമ്മാതാവും സംവിധായകനും നായകനും താൻ തന്നെയാണെന്നും അയാൾ പറഞ്ഞു. ആദ്യം ഒരു പാട്ട് റെക്കോഡ് ചെയ്തു. അതിന്റെ ഷൂട്ടിംഗ് എവിഎം സ്റ്റുഡിയോയിൽ വെച്ചായിരുന്നു. അടുത്ത ദിവസം ഒരു ആദ്യരാത്രിയാണ് ഷൂട്ട് ചെയ്യുന്നതെന്ന് അയാൾ പറഞ്ഞു. ഇത്തരം രംഗങ്ങൾ സിനിമയിൽ പതിവാണല്ലോ. അതിനാൽ താൻ സമ്മതിച്ചുവെന്ന് ഷീല പറഞ്ഞു. സീനിന്റെ പൂർണതക്കായി പൂക്കൾ വിതറിയ കട്ടിലൊക്കെ തയ്യാറാക്കിയിരുന്നു. തുടർന്ന് അയാൾ വന്ന് കെട്ടിപ്പിടിച്ചു.

മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ പത്തുമണി മുതൽ രാത്രി ഒൻപതു മണിവരെ ഇതുതന്നെയായിരുന്നു പരിപാടി. ഉച്ചക്ക് ഊണുകഴിക്കാൻ പോലും സമയമുണ്ടായിരുന്നില്ല. ഓരോ ടേക്ക് കഴിഞ്ഞും അദ്ദേഹം വീണ്ടും വന്ന് കട്ടിലിൽ കിടക്കും. എന്നോട് ഒപ്പം കിടക്കാൻ പറയും. എന്നിട്ട് കെട്ടിപ്പിടിക്കും.

ഇതിന്റെ ഗുട്ടൻസ് ഞാനടക്കം യൂണിറ്റിൽ എല്ലാവരും മനസ്സിലാക്കിയത് അടുത്ത ദിവസമാണ്. അടുത്ത ദിവസം ഷൂട്ടിംഗിന് ചെന്നപ്പോൾ നായകനായ സംവിധായകനെ കാണാനില്ല. ഒരു പാട്ടും സംവിധാനം ചെയ്ത് തന്നെ കെട്ടിപ്പിടിച്ചശേഷം അയാൾ വന്നതുപോലെ അമേരിക്കയിലേക്ക് മടങ്ങിയതായി ഷീല പറയുന്നു.