Malayali Live
Always Online, Always Live

തന്റെ തെറ്റ് മനസിലാക്കി പൊട്ടിക്കരഞ്ഞു അഞ്ജലി; ഇനി ശിവാഞ്ജലി ഒന്നിക്കുന്ന നിമിഷങ്ങൾ; അപ്പുവിനെ തല്ലാനൊരുങ്ങി ഹരിയും..!!

6,512

സാന്ത്വനം സീരിയൽ ഇപ്പോൾ കൂടുതൽ ട്വിസ്റ്റുകളുമായി മുന്നേറുക ആണ്. സാധാരണ മലയാളം കണ്ണീർ സീരിയലുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയിൽ ആണ് സാന്ത്വനം മുന്നേറുന്നത്. ചിപ്പി നിർമ്മിക്കുന്ന സീരിയൽ സംവിധാനം ചെയ്യുന്നത് ആദിത്യൻ ആണ്. 80 എപ്പിസോഡുകൾ ആകുമ്പോൾ കഥയിൽ ഒട്ടേറെ മുന്നേറ്റങ്ങൾ നടത്താൻ കഴിഞ്ഞു എന്നുള്ളത് തന്നെ ആണ് സീരിയൽ ആരാധകർ ഏറെ ഇഷ്ടപ്പെടാൻ കാരണം.

കുട്ടികൾ ഇല്ലാത്ത ബാലനും ഭാര്യ ശ്രീദേവിയും അവർ മക്കളെ പോലെ വളർത്തുന്ന മൂന്നു സഹോദരങ്ങളുടെയും സ്നേഹത്തിന്റെയും കുടുംബ ബന്ധത്തിന്റെയും കഥ ആണ് സാന്ത്വനം പറയുന്നത്. അമ്മ നിന്ന് മൂന്ന് ഇളയ സഹോദരങ്ങൾ ബാലൻ ഭാര്യ ശ്രീദേവി എന്നിവർ അടങ്ങുന്നത് ആണ് കുടുംബം. ഇതുവരെ കളിയും ചിരിയും ഒക്കെയായി മാറിയിരുന്ന വീട്ടിലേയ്ക്കു രണ്ടു മരുമകൾ കൂടി എത്തിയതോടെ കളിയും ചിരിയും എല്ലാം അവസാനിച്ചു അടിയും പിടിയുമായി മാറിക്കഴിഞ്ഞു.

വിവാഹം കഴിഞ്ഞു മൂന്നു ദിവസങ്ങൾ മാത്രം ആണ് ആയല്ലോ എങ്കിൽ കൂടിയും പ്രണയിച്ചു വിവാഹം കഴിച്ച അപർണ്ണയും ഹരികൃഷ്ണനും തമ്മിൽ പൊരിഞ്ഞ അടിയാണ് ഉള്ളത്. സമ്പത്തു കുമിഞ്ഞു കൂടിയ വീട്ടിൽ നിന്നും എത്തിയ അപര്ണക്ക് സാധാരണ കുടുംബത്തിലെ ചെറിയ കാര്യങ്ങൾ പോലും അംഗീകരിക്കാൻ കഴിയുന്നില്ല. തന്നെ ഏറെ സ്നേഹിച്ചിട്ടും തന്റെ ഇഷ്ടം അഞ്ജലിയെ ഇഷ്ടപ്പെടാതെ അപർണയെ വിവാഹം കഴിക്കുക ആയിരുന്നു ഹരി.

അഞ്ജലിക്ക് വിവാഹ മണ്ഡപത്തിൽ ഏറ്റ അപമാനത്തിനു അഞ്ജലിയോട് മാപ്പ് പറഞ്ഞ ഹരി എന്നാൽ ഇത് കണ്ടു എത്തിയ അപ്പു വിചാരിക്കുന്നത് അഞ്ജലി ഹരിയോട് പഴയ ഇഷ്ടം വീണ്ടും കാണിക്കുന്നു എന്നുള്ളത് ആയിരുന്നു. അപ്പു അതിനു കാരണം ആയി പറയുന്നത് അഞ്ജലി ഇഷ്ടം ഇല്ലാതെ കഴിച്ച ശിവനുമായി ഉള്ള വിവാഹം തന്നെ. അഞ്ജലിയെ പരസ്യമായി അപമാനിക്കുന്ന അപർണ്ണയെ തല്ലാൻ ഒരുങ്ങുകയാണ് ഹരി.

എല്ലാം കണ്ടു നിന്ന ശ്രീദേവി അപർണ്ണയെ ശാസിച്ചു എങ്കിൽ കൂടിയും എന്റെയും ഹരിയുടെയും കാര്യങ്ങളിൽ ഇടപെടാൻ ശ്രീദേവി ആരാണ് അമ്മയല്ലല്ലോ ഏട്ടത്തി മാത്രം അല്ലെ എന്നായിരുന്നു അപർണ യുടെ മറുചോദ്യം. എന്നാൽ ഏട്ടത്തി തങ്ങളുടെ അമ്മതന്നെ ആണെന്ന് ആയിരുന്നു ഹരിയുടെ മറുപടി. ശ്രീദേവിയെ അപമാനിച്ച അപ്പുവിനെ തല്ലാനും ശ്രമിക്കുന്നുണ്ട് ഹരി. എന്നാൽ ഇത്രയും കോലാഹലങ്ങൾ നടക്കുമ്പോൾ തകർന്ന് അപമാനിക്കപ്പെട്ട് നിൽക്കുകയാണ് അഞ്ജലി.

ഈ പ്രശ്നത്തിൽ ഒരുവിധത്തിൽ നീ തന്നെ ആണ് തെറ്റുകാരി എന്ന് ശ്രീദേവി പറയുന്നതോടെ അതിനെ ചോദ്യം ചെയ്യുക ആണ് അഞ്ജലി. അതിനുള്ള മറുപടി ആയി ശ്രീദേവി പറഞ്ഞത്. ഹരി യോട് അഞ്ജലി ക്ക് ഇഷ്ടം ആയിരുന്നു എങ്കിൽ കൂടിയും ഒരിക്കൽ പോലും ഹരിയുടെ ഇഷ്ടം എന്താണ് എന്ന് മനസിലാക്കാൻ അഞ്ചു ശ്രമിച്ചില്ല എന്നുള്ളത് തന്നെ ആണെന്ന് ദേവി പറയുന്നു. കൂടാതെ ദേവിയെ അഞ്ജലി തെറ്റിദ്ധരിപ്പിച്ചു എന്നും ദേവി പറയുന്നു.

ഹരിക്ക് തന്നോട് ഇഷ്ടം ആയിരുന്നു എന്ന് അഞ്ജലിയുടെ സംസാരത്തിൽ ദേവി മനസിലാക്കിയത്. രാത്രി ഹരി എന്നും വിളിക്കുന്നത് അഞ്ജുവിനെ ആണെന്ന് കരുതി. കാരണം തനിക് ഹരി യോട് ഉള്ള ഇഷ്ടം അഞ്ജലി എല്ലാവരോടും പറഞ്ഞപ്പോൾ ഇരുവരും ഒന്നിച്ചു ബൈക്കിൽ യാത്രകൾ വരെ നടത്തിയപ്പോൾ എല്ലാവരും അങ്ങനെ തന്നെ കരുതി. ഹരി വിളിക്കുന്ന ഫോൺ കോളിന് എ എന്നായിരുന്നു സേവ് ചെയ്തിരുന്നത്. അത് അഞ്ജലി ആണെന്ന് കരുതി എങ്കിലും അപർണ ആയിരുന്നു. അതുപോലെ ഹരി ഒന്നും ആരോടും പറഞ്ഞിരുന്നില്ല.

കല്യാണ കുറി അടിച്ചു വന്നപ്പോൾ ആയിരുന്നു ഹരി തന്റെ പ്രണയം മറ്റൊരാളോട് ആയിരുന്നു എന്ന് പറയുന്നത്. ആ സമയം ആയപ്പോഴേക്കും അഞ്ജലിയുടെ വീട്ടിൽ വിവാഹ വിളികൾ തുടങ്ങിയിരുന്നു. കൂടാതെ വിവാഹത്തിനായി അഞ്ജുവിന്റെ അച്ഛൻ 10 ലക്ഷം രൂപ കടവും വാങ്ങിയിരുന്നു. എന്നാൽ സംഭവം ഗുരുതരമാകും എന്ന് മനസിലാക്കിയ ശ്രീദേവി അപർണ്ണയെ കണ്ടു കാര്യങ്ങൾ സംസാരിക്കാൻ അപർണ്ണയുടെ വീട്ടിൽ എത്തി എങ്കിൽ കൂടിയും അപർണ വീട്ടിൽ ഉണ്ടായിരുന്നില്ല. കാല് പിടിച്ച് ആയാലും കല്യാണത്തിൽ നിന്നും പിന്തിരിപ്പിക്കാൻ എത്തിയ ദേവിയെ അപ്പുവിന്റെ അച്ഛന്റെ പെങ്ങൾ മുഖത്തു അടിച്ചു വീട്ടിൽ നിന്നും പുറത്തേക്കു എറിയുക ആയിരുന്നു.

വിവരം അറിഞ്ഞ ഹരിയും ശിവനും അപർണ്ണയുടെ വീട്ടിൽ പോയി ബഹളം ഉണ്ടാക്കുകയും അപർണ്ണയെ തനിക്ക് വേണ്ട എന്ന് ഹരി തീരുമാനിക്കുകയും ചെയ്യുന്നു. തുടർന്ന് വിവാഹം ശുഭമായി നടക്കും എന്ന് നടക്കുമ്പോൾ ഹരിയെ ഇല്ലാതെ ആക്കാൻ ഉള്ള ശ്രമവും അവിടേക്ക് ഹരിയെ വിവാഹം കഴിക്കാൻ ആയി അപർണ്ണ എത്തുകയും ആണ്. തുടർന്ന് ആണ് ഇങ്ങനൊക്കെ. സംഭവിക്കുന്നത് എന്ന് ദേവി പറയുന്നു. ഏത് തന്റെ തെറ്റാണ് എങ്കിൽ തന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞു പൊട്ടി കരയുകയാണ്.

തന്റെ ധാരണകൾ എല്ലാം മാറിയ അഞ്ജലിയും ദേവിക്കൊപ്പം കെട്ടിപ്പിടിച്ചു കരയുകയാണ്. തെറ്റുകൾ എല്ലാം മനസിലാക്കിയ അഞ്ജലി ഇനി ശിവനെ സ്നേഹിക്കുന്ന നിമിഷങ്ങൾക്കായി ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ശിവാഞ്ജലി എന്ന പേര് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുക ആണ്.