Malayali Live
Always Online, Always Live

ഇപ്പോൾ വിവാഹം എന്ന് കേൾക്കുന്നത് തന്നെ ഭയം ആണ്; ഷംന കാസിം..!!

3,155

മലയാളത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തുകയും അതോടൊപ്പം മികച്ച നർത്തകി കൂടി ആയ താരം ആണ് പൂർണ്ണ എന്ന ഷംന കാസിം. അമൃത ടിവിയിലെ സൂപ്പർ ഡാൻസർ പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയ താരം ആദ്യമായി നായികയായി എത്തിയത് എന്നിട്ടും എന്ന ചിത്രത്തിൽ കൂടി 2004 ൽ ആയിരിന്നു. മുനിയാണ്ടി വിളയാടൽ മൂൻട്രാമാൻഡ് എന്ന ചിത്രത്തിൽ കൂടി താരം തമിഴിലും ശ്രദ്ധ നേടിയിരുന്നു.

മകളെ ബ്ലാക്ക് മെയിൽ ചെയ്തതായി ഷംന കാസിമിന്റെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ 2020 ജൂണിൽ ആ സംഘത്തിലെ അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഷംന കാസിം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. തന്നെ വിവാഹം കഴിക്കാൻ എത്തിയ ആൾ പിന്നീട് തട്ടിപ്പുകാരൻ ആണെന്ന് ഷംന തിരിച്ചു അറിയുക ആയിരുന്നു.

ആ ഒരു സംഭവത്തിന് ശേഷം ‘വിവാഹം’ എന്ന വാക്ക് കേള്‍ക്കുമ്പോൾ തന്നെ ഭയപ്പെടുന്നു എന്നാണ് ഷംന വ്യക്തമാക്കുന്നത്. എന്നാൽ വിവാഹം ചെയ്യാനാകില്ലെന്ന് കുടുംബത്തോട് പറയാനും സാധിക്കില്ലെന്ന് ഷംന വ്യക്തമാക്കുന്നു. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി കുടുംബം തന്റെ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഷംന , ”ഒരു ഘട്ടത്തിൽ ഞാൻ ചിന്തിച്ചു ഒരു നല്ല പ്രൊപ്പോസൽ വരികയാണെങ്കിൽ ചെയ്യാം.

എന്റെ വിവാഹം ഇപ്പോൾ അമ്മയുടെ ഏറ്റവും വലിയ സ്വപ്‌നമാണ്. എന്റെ കുടുംബത്തിന്റെയും എന്നും താരം കുറിച്ചു. എനിക്ക് സ്വയം സെറ്റിൽ ചെയ്യാൻ കുറച്ച് സമയം നൽകണമെന്നാണ് ഞാൻ ഇപ്പോൾ അവരോട് ആവശ്യപ്പെടുന്നത്. അവർ അത് മനസിലാക്കുമെന്നും എനിക്കുറപ്പുണ്ട്. ആ സംഭവത്തിന് ശേഷം പരിഭ്രാന്തരാകരുത്. അവരെ പുറത്തു കൊണ്ടു വരാനുള്ള ഒരു കണ്ണിയായി ഞാൻ എന്നാണ് എന്റെ സഹോദരൻ എന്നോട് പറയാറുള്ളത്” എന്നും താരം പറഞ്ഞു.