Malayali Live
Always Online, Always Live

സീരിയലുകൾക്ക് കൂച്ചുവിലങ്ങിടാൻ സർക്കാർ; നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാൻ..!!

3,827

മലയാളം സീരിയലുകൾക്ക് കൂച്ചുവിലങ്ങിടുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. അതുപോലെ തന്നെ സിനിമകൾ ഓൺലൈൻ റിലീസ് ചെയ്യുന്നതിന് വേണ്ടി സർക്കാർ ഉടമസ്ഥതിൽ ഒടിടി പ്ലാറ്റ് ഫോം തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.

ടെലിവിഷൻ സീരിയലുകൾക്ക് സെൻസറിംഗ് വെക്കുക എന്നുള്ളത് ആവശ്യമായ വിഷയമാണ് എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികൾ സ്ത്രീകൾ വീട്ടുകാർ എന്നിവർ കാണുന്ന സീരിയലിൽ വരുന്ന വിഷയങ്ങൾ പലപ്പോഴും അശാസ്ത്രീയവും അതുപോലെ തന്നെ പുരോഗമന വിരുദ്ധവും അന്ധ വിശ്വാസം പരത്തുന്നതുമാണ്.

പണ്ട് കാലങ്ങളിൽ ആളുകളെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങൾ വ്യാപകമായിരുന്നു. ഇപ്പോൾ അതിൽ നിന്നും മാറിയാണ് സീരിയൽ സീരിയൽ വന്നു തുടങ്ങിയത്.

മലയാളത്തില്‍ സർക്കാരിന്റെ നേതൃത്വത്തിൽ ഒരു ഒടിടി പ്ലാറ്റ് ഫോം കൊണ്ടു വരുന്നതും പരിഗണനയിലുണ്ടെന്നും സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.