Malayali Live
Always Online, Always Live

ഇനിയുള്ള കാലം ചിലപ്പോൾ ഊമയായി കഴിയേണ്ടി വരും; എന്നാലും ഈ പരിഹാസങ്ങൾ സഹിക്കണ്ടല്ലോ; സീമ വിനീത്..!!

3,948

കോമഡി സ്റ്റാർ എന്ന പരിപാടിയിൽ കൂടി പ്രേക്ഷകർക്ക് സുപരിചിതയായ താരം ആണ് സീമ വിനീത്. ട്രാൻസ് വുമൺ ആയ സീമ മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് കൂടി ആണ്. നിരവധി ഫോട്ടോ ഷൂട്ടുകൾ നടത്തി ശ്രദ്ധ നേടിയിട്ടുള്ള ആൾ കൂടി ആണ് സീമ. ജീവിതത്തിൽ ഒട്ടേറെ മോശം അനുഭവം നേരിടേണ്ടി വന്ന ആൾ കൂടി ആണ് സീമ വിനീത്. നടി മാല പാർവതിയുടെ മകനിൽ നിന്നും നേരിടേണ്ടി വന്ന മോശം സന്ദേശങ്ങളെ കുറിച്ച് സീമ നടത്തിയ വെളിപ്പെടുത്തൽ വളരെ വിവാദം ഉണ്ടാക്കിയിരുന്നു.

എന്നാൽ താൻ ജീവിതത്തിൽ നേരിട്ട ഏറ്റവും മോശം അനുഭവം. പരിഹാരം അത് തരണം ചെയ്യുന്നതിന് വേണ്ടി സീമ നടത്തിയ ജീവൻ തന്നെ പണയം വെച്ച കാര്യങ്ങളെ കുറിച്ച് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് ആണ് വൈറൽ ആകുന്നത്. കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജീവിതത്തിൽ കുട്ടിക്കാലം മുഴുവൻ കേട്ട പരിഹാസത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും തീചൂളയിൽ ചവിട്ടി ജീവിതം സ്വന്തം സ്വതത്തിലേക്ക് ഇന്നിവിടെ വരെ എത്തിച്ചു ഇതിനിടയിൽ പല വിധത്തിൽ ഉള്ള പല കളിയാക്കലുകളും പരിഹാസങ്ങളും സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ചിലപ്പോളൊക്കെ ഒന്നിനും പ്രതികരിക്കാൻ കഴിയാത്ത വിധം പലപ്പോഴും ഒതുങ്ങി കൂടിയിട്ടുണ്ട്.

പിന്നെ പിന്നെ ഒതുങ്ങി മാറി നിൽക്കാൻ മനസ്സ് അനുവദിക്കാത്ത തരത്തിൽ മനസ്സിനെ പാകപ്പെടുത്തി ജീവിതത്തിൽ ആദ്യം ആഗ്രഹിച്ച ഒരേ ഒരു കാര്യം ഒരു സ്ത്രീയായി തീരണം എന്നായിരുന്നു പക്ഷേ അതിനു ഒരുപാട് കടമ്പകൾ കടക്കണം ഒരുപാട് സർജ്ജറികൾ വേണ്ടി വരും. ഒരുപാട് കാശ് അതിനായി വേണ്ടിവരും എല്ലാത്തിനും ഉപരി എല്ലാം നേടാൻ ഉള്ള ഒരു കരുത്തുറ്റ മനസ്സും ശരീരവും ഉണ്ടാവുകയും വേണം.

ഈ പറഞ്ഞതൊക്കെ സജ്ജീകരിച്ചു ഞാൻ ആഗ്രഹിച്ച ജീവിതത്തിലേക്ക് നടന്നു തുടങ്ങി സർജ്ജറികൾ ഓരോന്നായി ചെയ്തു. അപ്പോളും വീണ്ടും വീണ്ടും ആഗ്രഹിച്ചത് ആ പൂർണ്ണതയിൽ എത്തി നിൽക്കാൻ ആയിരുന്നു പലപ്പോഴും ശരീരം വലിയ വേദനകൾ നേരിട്ടപ്പോൾ ആ വേദനകൾ ഒന്നും സമൂഹത്തിൽ നിന്നും നേരിട്ട പരിഹാസമെന്ന അസുഖത്തിനു മുന്നിൽ വേദനകളല്ലാതായി മാറി.

ഏകദേശം ഒരു മൂന്നു വർഷം മുന്നേ ആയിരുന്നു എന്റെ ആദ്യത്തെ സർജ്ജറി ഉണ്ടായതു അതിനു ശേഷം ഒരു ആറുമാസത്തെ ഇടവേളയിൽ രണ്ടാമത്തെ സർജ്ജറി യും ഇപ്പോൾ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മൂന്നാമത്തെ സർജ്ജറിയും വിജയകരമായി സംഭവിച്ചിരിക്കുന്നു. ഏറ്റവും കൂടുതലായി ഞാൻ കേട്ട പരിഹാസമായിരുന്നു എല്ലാം കൊള്ളാം സൗണ്ട് എന്താണ് ആണിനെ പോലെയെന്നു ഒരുപാട് ചിന്തിച്ചു ആലോചിച്ചു എടുത്ത തീരുമാനം ആയിരുന്നു ഈ വോയിസ്‌ സർജ്ജറി.

Voice feminization surgery ചിലപ്പോൾ സൗണ്ട് തിരിച്ചു കിട്ടിയില്ല എന്നും പൊലും വന്നേക്കാം ചാൻസ് 50% 50% ഉള്ള സർജ്ജറി അടുത്തറിയുന്ന പലരോടും സംസാരിച്ചപ്പോൾ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഞാൻ ഉറച്ചു നിന്നും എനിക്ക് ഇത് കൂടി ചെയ്തേ മതിയാവു അവസാനം ഇതാ അതും സംഭവിച്ചു. ഒരുപാട് പേര് ഒപ്പം ഉണ്ടായിരുന്നു കൈത്താങ്ങായി എന്നും എന്റെ നെഞ്ചിൽ ഉണ്ടാവും മരിക്കുവോളം അവരെ ഒക്കെ നമ്മൾ പറയില്ലേ ആരും ഇല്ലാത്തവർക്ക് ഈശ്വരൻ ഉണ്ടാവും എന്ന് ഒപ്പം ഉണ്ടായവരൊക്കെ ഈശ്വരന്റെ സ്ഥാനം ആണ് മനസ്സിൽ ജീവിതം ആഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ ഉള്ളതാണ് ഇനിയും എന്റെ ജീവിതം ഞാൻ ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിക്കും.

പ്രാർത്ഥിച്ച എല്ലാവരോടും ഇടയ്ക്കു ഇടയ്ക്കു വിളിച്ചു വിവരം തിരക്കിയവരോടും ഒരുപാട് നന്ദി. സ്നേഹം സീമ