Malayali Live
Always Online, Always Live

റിയാലിറ്റി ഷോ സരിഗമപയിലെ ഗായിക കീർത്തന വിവാഹിതയാകുന്നു; ഭാവിവരൻ ഇതാണ്..!!

3,175

സീ കേരളം ചാനലിലെ വമ്പൻ ആരാധകർ ഉള്ള റിയാലിറ്റി ഷോ ആണ് സരിഗമപ. ടിവിയിലും അതുപോലെ സീ കേരളം ആപ്പ് വഴിയും നിരവധി ആളുകൾ ആണ് ഈ പരിപാടി കാണുന്നത്.

ആ ഷോയിൽ കൂടി ഏറെ ആരാധകർ ഉണ്ടാക്കിയ മത്സരാർത്ഥിയാണ് കീർത്തന. വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ കീർത്തന വളരെ പെട്ടന്ന് ആയിരുന്നു സംഗീത പ്രേമികളുടെ മനസിലേക്ക് ചേക്കേറിയത്. ഇപ്പോഴിതാ കീർത്തന വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തയാണ് എത്തുന്നത്. കീർത്തന തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി പങ്കു വെച്ചതും.

സംഗീതം കൊണ്ട് മനസുകൾ കീഴടക്കിയ കീർത്തനയുടെ ഹൃദയം കവർന്നത് ആർക്കിടെക്റ്റായ സൂരജ് സത്യൻ ആണ്. വിവാഹ നിശ്ചയ ചിത്രങ്ങൾ കീർത്തനയാണ് പങ്ക് വെച്ചത്. ദേവഗിരി കോളേജിൽ അവസാന വർഷ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ആയിരുന്നു സരിഗമപയിലേക്ക് കീർത്തന എത്തുന്നത്.

ഇക്കഴിഞ്ഞ വർഷം ആയിരുന്നു സരിഗമപയിലെ മറ്റൊരു മത്സരാർത്ഥിയായ ലിബിന്റെ വിവാഹം കഴിഞ്ഞത്. ലിബിന്റെ വിവാഹ ചിത്രങ്ങളും വിഡിയോകളും എല്ലാം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. റിയാലിറ്റി ഷോകൾ ഇന്ന് മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് അതുകൊണ്ട് തന്നെ വെത്യസ്തമായ നിരവധി റിയാലിറ്റി ഷോകൾ പല ചാനലിലും ഇപ്പോൾ പ്രേക്ഷക ശ്രെധ നേടിയെടുക്കുന്നുണ്ട്.

അത്തരത്തിൽ നിരവധി വെത്യസ്തമായ വിനോദ പരിപാടികളുമായി പ്രേഷകരുടെ ഇഷ്ടം നേടിയെടുത്ത ചാനലുകളിൽ ഒന്നാണ് സീ കേരളം. റിയാലിറ്റി ഷോ യും മത്സരാര്ഥികളും എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് , അത്തരത്തിൽ വൈൽഡ് കാർഡ് എൻട്രി യിലൂടെ എത്തി സംഗീത പ്രേമികളുടെ മനസ്സിൽ ഇടം നേടിയ യുവ ഗായികയായിരുന്നു കീർത്തനയും.

എന്തായാലും സരിഗമപ റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ മനം കവർന്ന കീർത്തനയുടെ വിവാഹ നിച്ഛയ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് . നിരവധി ആരാധകരാണ് വിവാഹ മംഗളാശംസകൾ നേർന്ന് രംഗത്ത് വരുന്നത് .