Malayali Live
Always Online, Always Live

സാന്ത്വനം സീരിയലിലെ ഹരി; ഗിരീഷ് നമ്പ്യാരുടെ യഥാർത്ഥ ജീവിതം ഇങ്ങനെ; വിവാഹം കഴിക്കുമ്പോൾ ഭാര്യയോട് പറഞ്ഞ ആഗ്രഹം..!!

4,094

മിനി സ്‌ക്രീനിൽ ഏറെ ആരാധകർ ഉള്ള താരങ്ങൾ ഇപ്പോൾ ഉണ്ട്. സിനിമ താരങ്ങൾ പോലെ തന്നെ മിനി സ്ക്രീൻ അഭിനയത്തിലും തിളങ്ങാൻ ഇവർക്ക് കഴിയുന്നു. വലിയ ആരാധക കൂട്ടം ഉണ്ടാക്കാൻ സാധിക്കുന്നു. ഒരു സിനിമ താരത്തിന്റെ വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ എത്തുമ്പോൾ മിനി സ്‌ക്രീനിൽ എന്നും മായാത്ത മുഖവുമായി താരങ്ങൾ ഉണ്ടാവും.

അത്തരത്തിൽ ഒട്ടേറെ ആരാധകർ ഉള്ള ഒരു താരം ആണ് ഗിരീഷ് നമ്പ്യാർ. ഈ പേരിൽ ഇപ്പോൾ കുടുംബ പ്രേക്ഷകർക്ക് അറിയില്ല എങ്കിൽ കൂടിയും സാന്ത്വനം സീരിയലിലെ ഹരികൃഷ്ണനെ എല്ലാവര്ക്കും അറിയാം. സിനിമ സീരിയൽ താരം ചിപ്പി പ്രധാന വേഷത്തിൽ എത്തുന്ന സീരിയലിൽ ചിപ്പിയുടെ ഭർത്താവ് ബാലൻ എന്ന കഥാപാത്രത്തിന്റെ സഹോദരന്റെ വേഷത്തിൽ ആണ് ഗിരീഷ് എത്തുന്നത്. പരമ്പരയിലെ നിർണ്ണായക കഥാപാത്രമാണ് ഗിരീഷിന്റേത്. സ്വാന്തനം മാത്രമല്ല ഗിരീഷ് ചെയ്ത എല്ലാ പരമ്പരകളും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്.

ഭാഗ്യലക്ഷ്മി ദത്തുപുത്രി ഭാഗ്യജാതകം തുടങ്ങിയവയിലെ കഥാപാത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മികച്ച പരമ്പരകളുടെ ഭാഗമാകാൻ കഴിഞ്ഞെങ്കിലും മിനി സ്ക്രീൻ എൻട്രി അത്ര എളുപ്പമായിരുന്നില്ല. ചെറുപ്പം മുതലേ അഭിനയ മോഹമാണ് ഗിരീഷിനെ ക്യാമറക്ക് മുന്നിൽ കൊണ്ട് വന്നത്. ഇപ്പോഴിതാ അഭിനയ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. മനോരമ ഓണ്ലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചെറുപ്പം മുതലെ ഗിരീഷിന്റെ മനസ് നിറയെ അഭിനയമായിരുന്നു. തലശ്ശേരിയാണ് നാടെങ്കിലും മുംബൈയിലായിരുന്നു കുട്ടിക്കാലം. 7 ആം ക്ലാസിൽ പഠിക്കുമ്പോൾ മുംബൈയിൽ നിന്ന് നാട്ടിലെത്തിയ ഗിരീഷ് പത്താം ക്ലാസ് വരെ നാട്ടിൽ പഠിച്ചു. അവിടെ നിന്നാണ് അഭിനയം ആരംഭിക്കുന്നത്. വിദ്യാലയ കലോത്സവങ്ങളിൽ പങ്കെടുത്ത ഗിരീഷിന് പിന്നീട് അഭിനയം ഒരു ആവേശമായി മാറുകയായിരുന്നു.

എൻജിനിയറിങ്ങ് കഴിഞ്ഞ് രാജ്യാന്തര കമ്പനികളിൽ ജോലി ലഭിച്ചുവെങ്കിലും ഗിരീഷിന്റെ മനസ് നിറയെ അഭിനയമായിരുന്നു. എൻജിനീയറിങ്ങ് പ്രൊഫഷൻ തിരഞ്ഞെടുത്തത് തന്നെ അഭിനയത്തിലേക്ക് മടങ്ങി വരാൻ വേണ്ടിയായിരുന്നു. ആ സമയത്തായിരുന്നു സ്ക്രീൻ ടെസ്റ്റ് എന്ന പരിപാടിയിൽ അവസരം ലഭിക്കുന്നത്. സംവിധായകൻ റോഷൻ ആൻഡ്രൂസായിരുന്നു പരിപാടിയുടെ ജഡ്ജ്. അതോടെ വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയായിരുന്നു.

ജോലി ഉപേക്ഷിച്ചാണ് ഗിരീഷ് നമ്പ്യാർ ക്യാമറക്ക് മുന്നിൽ എത്തിയത്. അവതാരകനായിട്ടായിരുന്നു നടൻ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് കിങ് ആൻഡ് കമ്മീഷനറിൽ ചെറിയൊരു വേഷം ചെയ്തു. നല്ല സിനിമകൾക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടെയാണ് സീരിയലിൽ അവസരം ലഭിക്കുന്നത്. ഭാഗ്യലക്ഷ്മി എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം.

ആദ്യ പരമ്പരയിലൂടെ തന്നെ ഗീരീഷ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. പിന്നീട് ദത്ത്പുത്രി ജാഗ്രത ചിന്താവിഷ്ടയായ സീത തുടങ്ങിയ പരമ്പരകളിൽ മികച്ച വേഷം നടനെ തേടി എത്തുകയായിരുന്നു. മഴവിൽ മനോരമയിലെ ഭാഗ്യജാതകം എന്ന പരമ്പരയിലൂടെയാണ് നായകനായി ചുവട് വെച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തിളങ്ങാൻ ഗിരീഷിന് കഴിഞ്ഞിട്ടുണ്ട്.

അഭിനേതാവ് മാത്രമല്ല അസിസ്റ്റന്റ് ഡയറക്ടറായും ഗിരീഷ് പ്രവർത്തിച്ചിട്ടുണ്ട്. എംഎ നിഷാദ് സംവിധാനം ചെയ് നമ്പർ 66 മധുര ബസ് എന്ന ചിത്രത്തിലാണ് അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവർത്തിച്ചത്. അഭിനയത്തിനോടൊപ്പം ഈ മേഖലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് പുതിയ അനുഭവമായിരുന്നു എന്നാണ് താരം പറയുന്നത്. വിവാഹിതനാണ് താരം. ഭാര്യ പാർവതിയും ഏകമകൾ ഗൗരിയും എല്ലാ പിന്തുണയുമായി കൂടെതന്നെയുണ്ട്. വിവാഹത്തിനു മുന്‍പുതന്നെ ഭാര്യയോട്‌ അഭിനയമാണ്‌ ഇഷ്ടമെന്നും അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്നും പറഞ്ഞിട്ടുണ്ടായിരുന്നെന്നും ഗിരീഷ് അഭിമുഖത്തിൽ പറയുന്നു.