Malayali Live
Always Online, Always Live

സർജറി കഴിഞ്ഞു ആശുപത്രി വിട്ടു; എന്നാലും നല്ല വേദനയുണ്ട്; ശരണ്യയുടെ രോഗവിവരം അറിയിച്ചു അമ്മയുടെ വാക്കുകൾ..!!

3,212

ടെലിവിഷൻ ലോകത്തിലും അതുപോലെ തന്നെ സിനിമ ലോകതിലും ഒരുപോലെ തിളങ്ങി നിന്ന താരം ആയിരുന്നു ശരണ്യ ശശി. അഭിനയ ലോകത്തിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച അഭിനയത്രി ആണെന്ന് ശരണ്യ തെളിയിച്ചു എങ്കിൽ കൂടിയും ജീവിതത്തിൽ ട്യൂമർ എന്ന വില്ലൻ എത്തുന്നത്. 2012 ൽ ആയിരുന്നു ആദ്യമായി ശരണ്യക്ക് ട്യൂമർ വരുന്നത്.

ജീവിതവും അഭിനയവും തകർന്നു പോയപ്പോൾ താരം ഇപ്പോൾ അതിജീവനകാലത്തിൽ ആണെന്ന് വേണം എങ്കിൽ പറയാം. ട്യൂമർ എന്ന വ്യാധിക്ക് മുന്നിൽ തളരില്ല എന്ന് ശരണ്യ തീരുമാനിച്ചപ്പോൾ സിനിമ പ്രവർത്തകർ ഒട്ടേറെ ആളുകൾ മനസറിഞ്ഞു കൂടെ നിന്നു. അതിൽ ഏറ്റവും ശക്തമായ സാന്നിധ്യമായി മാറിയത് സീമ ജി നായർ ആയിരുന്നു. ശരണ്യയുടെ ചേച്ചിയമ്മയാണ് സീമ ജി നായർ.

വാടക വീട്ടിൽ ആയിരുന്നു ശരണ്യക്ക് വേണ്ടി സീമ മുൻകൈ എടുത്തു വീട് വെച്ച് നൽകിയിരുന്നു. ഓരോ തവണ അസുഖം വരുമ്പോഴും അതെല്ലാം അതിജീവിക്കാൻ മനസ് കൊണ്ട് ചങ്കൂറ്റം നേടിയ ആൾ ആണ് ശരണ്യ. എന്നാൽ ഓരോ തവണ അസുഖത്തെ വീഴ്ത്തുമ്പോഴും അതിനേക്കാൾ ശക്തമായി കാൻസർ തിരിച്ചു വരും. ഒന്നും രണ്ടും അല്ല. തുടർച്ചയായി പതിനൊന്ന് വട്ടം ആണ് ശരണ്യ ശസ്ത്രക്രീയ നടത്തിയത്.

ആദ്യ കാലങ്ങളിൽ കാൻസർ ശസ്ത്രക്രീയ നടത്തി തിരിച്ചു വരുമ്പോഴും അഭിനയ ലോകത്തേക്ക് തിരിച്ചു വന്നു തന്റെ വരുമാന മാർഗം കണ്ടെത്തി ഇരുന്ന ശരണ്യ എന്നാൽ പിന്നീട് തുടർച്ചായി കാൻസർ ആക്രമണത്തിൽ തളർന്നു പോയി. എന്നാൽ വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ജീവിതം തിരികെ പിടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ശരണ്യ. ശരണ്യ ആരംഭിച്ച യൂട്യൂബ് ചാനലിന് ആരാധകരിൽ നിന്നും മികച്ച പിന്തുണ ആണ് ലഭിച്ചത്. പക്ഷേ അന്ന് തോൽപ്പിച്ച് വിട്ട ക്യാൻസർ വീണ്ടും ശരണ്യയെ തേടിയെത്തി. മാസത്തിൽ നടത്താറുള്ള ചെക്കപ്പിലാണ് ട്യൂമർ വീണ്ടും വളരുന്നതായി കണ്ടെത്തിയത്.

വീണ്ടും ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്ന് ഡോക്റ്റർമാർ അറിയിച്ച വിവരം ശരണ്യയുടെ അമ്മയാണ് ശരണ്യയുടെ യൂട്യൂബ് ചാനൽ വഴി ആരാധകരെ അറിയിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ ആയ സമയത്തും സർജറി കഴിഞ്ഞ സമയത്തുമൊക്കെ ശരണ്യയുടെ വിശേഷങ്ങൾ നടി സീമ ജി നായർ വീഡിയോ വഴി ആരാധകരെ അറിയിച്ചിരുന്നു. സർജറി കഴിഞ്ഞു ശരണ്യയെ വീട്ടിൽ കൊണ്ട് വന്നപ്പോൾ ശരണ്യയുടെ വിശേഷങ്ങൾ പങ്കുവെച്ചു അമ്മ ഒരു വീഡിയോ പങ്കുവെച്ചു.

ആശുപത്രിയിൽ നിന്നും ഡിസ് ചാർജ് ആയെങ്കിലും നല്ല വേദനയും ബുദ്ധിമുട്ടും ഉണ്ടെന്നും ഇൻഫെക്ഷൻ വരാൻ സാധ്യത കൂടുതൽ ആണെന്നും അമ്മ പറയുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും സഹായങ്ങൾക്കും നന്ദിയും അറിയിക്കുന്നുണ്ട് അമ്മ.