കുടുംബ വിളക്കിലെ വേദികക്ക് ഭർത്താവ് പ്രണയ ദിനത്തിൽ കൊടുത്ത കിടിലം സമ്മാനം; ശരണ്യ ആനന്ദ് പറയുന്നു..!!
മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ദി ബോർഡർസ് എന്ന ചിത്രത്തിൽ കൂടി 2016 ൽ അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് ശരണ്യ ആനന്ദ്. ഫാഷൻ ഡിസൈനർ കൊറിയോഗ്രാഫർ മോഡൽ എന്നി നിലയിൽ തിളങ്ങിയിട്ടുള്ള താരം ആണ് ശരണ്യ ആനന്ദ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കെന്ന ഹിറ്റ് പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. വില്ലത്തി കഥാപാത്രമായാണെത്തുന്നത്.
ഈ അടുത്ത കാലത്തിൽ ആണ് താരം വിവാഹിത ആകുന്നത്. വിവാഹം ഏറെ ആഘോഷം ആക്കി ആണ് നടന്നത്. മനേഷ് രാജൻ ആണ് ശരണ്യയുടെ ഭർത്താവ്. വിവാഹത്തെ കുറിച്ചു നേരത്തെ പറഞ്ഞ താരം പറഞ്ഞത് ഇങ്ങനെ ആയിരുന്നു. അദ്ദേഹം ഹൃദയം കവർന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഇനി തന്റെയൊപ്പം കാണുമെന്നും. തന്റെ തുടർന്നുള്ള ജീവിതത്തിലേക്ക് ഒരാളെ താൻ തെരഞ്ഞെടുത്തുവെന്നും ശരണ്യ അന്ന് പറഞ്ഞത്.
ഞാനല്ലാതെ മറ്റൊന്നും ആകാൻ വിസമ്മതിക്കുന്ന ഒരാളെ ഞാൻ കണ്ടെത്തി വ്യക്തിപരമായും തൊഴിൽപരമായും ഒരുമിച്ച് വളരാൻ സഹായിക്കുന്ന ഒരു ഭാവിയുടെ പ്രതീക്ഷയിൽ നിങ്ങളുമായി ഒരു പുതിയ ജീവിതം ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞായിരുന്നു താരം ഒടുവിലായി എത്തിയത്. ഇപ്പോൾ പ്രണയ ദിനത്തിൽ ഭർത്താവിൽ നിന്നും റോസാപ്പൂ വാങ്ങുന്ന ശരണ്യയുടെ ചിത്രം ആണ് വൈറൽ ആകുന്നത്.
ഇരുവരുടെയും വിവാഹം കഴിഞ്ഞുള്ള ആദ്യ വാലന്റൈൻസ് ഡേ കൂടി ആണ്. സിനിമയിൽ കൂടി ആണ് ശരണ്യ എന്ന താരം എത്തിയത് എങ്കിൽ കൂടിയും താരത്തിന്റെ അഭിനയ ലോകത്തിൽ വഴിത്തിരിവ് ആയത് കുടുംബ വിളക്ക് എന്ന സീരിയൽ ആണ്. കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് മീര വാസുദേവ് ആണ്.
മീര വാസുദേവ് അവതരിപ്പിക്കുന്ന സുനിത എന്ന കഥാപാത്രത്തിന്റെ ഭർത്താവിനെ പ്രണയിക്കുന്ന വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുടെയും വേഷത്തിൽ ആണ് ശരണ്യ ആനന്ദ് കുടുംബ വിളക്കിൽ എത്തുന്നത്. വേദിക എന്നാണ് കഥാപാത്രത്തിന്റെ പേര്.