അഞ്ജലിയുടെ സങ്കടത്തിൽ മനസ്സലിഞ്ഞ് ശിവൻ; പുള്ളിക്കാരൻ സൂപ്പറാ.. തുള്ളിച്ചാടി കാന്താരിപ്പെണ്ണ്; സേതുവിന്റെ അടികിട്ടിയ ജയന്തിയുടെ ഭാവമാറ്റം – 106 ആം എപ്പിസോഡ് ഇങ്ങനെ..!!
ഓരോ എപ്പിസോഡും കാണാൻ ആവേശത്തോടെ കാത്തിരിക്കുന്നുണ്ട് എങ്കിൽ അതിപ്പോൾ മലയാളത്തിൽ ഒരു സീരിയൽ കാണാൻ വേണ്ടി മാത്രം ആണെന്ന് പറയാം. അത്രമേൽ ആരാധകർ ഉണ്ട് ഏഷ്യാനെറ്റിൽ രാത്രി 7 മണിക്ക് സംപ്രേഷണം ചെയ്യുന്ന ചിപ്പി രഞ്ജിത് നിർമ്മിച്ച് ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിന്. മലയാളത്തിൽ ടി ആർ പി റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള പരമ്പര കൂടി ആണ് സാന്ത്വനം. കലിപ്പൻ ശിവനും ശിവന്റെ മറുപടികൾക്ക് കിടിലം മറുപടികൾ നൽകുന്ന കാന്താരി അഞ്ജലിയും ആണ് സീരിയലിന് ഇത്രയേറെ ആരാധകർ ഉണ്ടാക്കി കൊടുത്തത് എന്ന് വേണം പറയാൻ.
ഒട്ടും ആഗ്രഹിക്കാത്ത വിവാഹം ഇരുവരും തമ്മിൽ നടന്നു എങ്കിൽ കൂടിയും ഇരുവരുടെയും ചെറിയ ചെറിയ കുസൃതികളും അടിയും വഴക്കും കാണാൻ തന്നെ ആണ് ഓരോ എപ്പിസോഡിനായും മലയാളികൾ കാത്തിരിക്കുന്നത്. 106 എപ്പിസോഡ് ആകുമ്പോൾ കഥയിൽ അഞ്ജലിയും ശിവനും തമ്മിൽ ഉള്ള പ്രണയ നിമിഷങ്ങൾ കാണാൻ തന്നെ ആണ് ആരാധകർ കാത്തിരിക്കുന്നത്. 104 ആം എപ്പിസോഡിൽ അഞ്ജലിയുടെ വീട്ടിൽ വിരുന്നിനു പോയ ശിവൻ അപമാനം സഹിക്കാൻ കഴിയാതെ ഇറങ്ങി പോരുന്ന രംഗങ്ങൾ ആയിരുന്നു ഹൈലൈറ്റ്.
തുടർന്ന് തന്റെ ഭർത്താവിനെ ഇതുപോലെ അപമാനിച്ച സ്വന്തം വീട്ടിലേക്ക് ഇനി താൻ വരില്ല എന്നും തന്നെ കാണാൻ അമ്മ സാന്ത്വനം വീട്ടിലേക്ക് വരണ്ട എന്നും അഞ്ജലി പറയുന്നു. 105 ആം എപ്പിസോഡ് ആകുമ്പോൾ അഞ്ജലി യുടെ വീട്ടിൽ നടന്ന സംഭവത്തിൽ മാപ്പ് പറയാൻ അഞ്ജലിയുടെ അച്ഛൻ എത്തുക ആണ്. എന്തൊക്കെ പറഞ്ഞു മാപ്പ് പറഞ്ഞിട്ടും ശിവൻ മൗനമായി നിൽക്കുക ആണ്. ഒന്നും മിണ്ടാതെ പോകുന്നതും ഉണ്ട്. തുടർന്ന് റൂമിൽ എത്തുമ്പോൾ പതിവ് പോലെ ആരാധകർ കാത്തിരുന്ന രംഗങ്ങൾ തന്നെ ആണ് സംഭവിക്കുന്നത്.
ഇരുവരും തമ്മിൽ ചെറിയ അടിയും പിടിയും ഉണ്ടാകുകയും ശിവനെ ചൊറിയാൻ വേണ്ടി അഞ്ജലി തന്നെ പാട്ടു വെക്കുന്ന രംഗങ്ങളും ആണ് ഉള്ളത്. തുടർന്ന് അടുത്ത ദിവസത്തെ രാവിലെ നടക്കുന്ന സംഭവങ്ങൾ ആണ് കാണിക്കുന്നത്. താൻ ഇട്ട പാന്റും ഷർട്ടും ശിവൻ ഹരിക്ക് തിരികെ ഏൽപ്പിക്കുകയും തനിക്ക് ഇതൊന്നും ചേരില്ല എന്ന് പറയുകയും ആണ്. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങുന്ന ശിവൻ വഴിയിൽ വെച്ച് അഞ്ജലിയുടെ അച്ഛനെ കാണുന്ന രംഗങ്ങളോടെ 105 ആം എപ്പിസോഡ് അവസാനിക്കുന്നു. 106 ആം എപ്പിസോഡിൽ അമ്മാമ ഒന്നും കൊണ്ട് വിഷമിക്കണ്ട എന്ന് പറയുന്ന ശിവൻ.
തനിക്ക് ദേഷ്യം ഉള്ളത് സാവിത്രി അമ്മായിയോടും ജയന്തിയോടും ആണെന്ന് ശിവൻ പറയുന്നു. മകളെ കാണാൻ എപ്പോൾ വേണം എങ്കിലും അമ്മാമ്മക്ക് വീട്ടിൽ വരാം എന്ന് ശിവൻ പറയുന്നു. ഇതെല്ലാം കേട്ട ശങ്കരൻ സന്തോഷം താങ്ങാൻ കഴിയാതെ അഞ്ജലി യെ വിളിച്ചു ഉണ്ടായ സംഭവങ്ങൾ പറയുക ആണ്. തുടർന്ന് സന്തോഷതിയാകുന്ന അഞ്ജലി തുള്ളിച്ചാടുന്ന രംഗങ്ങൾ ആണ്. എന്നാൽ ഇതെല്ലം കഴിഞ്ഞു കടയിൽ എത്തുന്ന ശിവനെ ബാലൻ സംഭവങ്ങൾ ചോദിച്ചു ഉപദേശിക്കുകയാണ്. എല്ലാം മൗനമായി കേട്ടിരിക്കുന്ന ശിവനെയാണ് കാണിക്കുന്നത്. എന്നാൽ വീട്ടിൽ അമ്പലത്തിൽ നിന്നും മടങ്ങി എത്തിയ ദേവിയോട് ഉണ്ടായ സംഭവങ്ങൾ അഞ്ജലി പറയുന്നു.
പുള്ളിക്കാരൻ അച്ഛനെ വിളിച്ചു എന്നാണ് അഞ്ജലി പറയുന്നു. ഏത് പുള്ളിക്കാരൻ എന്ന് ചോദിക്കുമ്പോൾ പുള്ളിക്കാരൻ ആണെന്ന് അറിയില്ലേ എന്നും അത് ശിവൻ ആണെന്നും അഞ്ജലി പറയുന്നു. ശിവനോ എന്നുള്ള ചോദ്യത്തിന് അഞ്ജലി ശിവേട്ടൻ എന്ന് വിളിക്കുന്നുണ്ട്. ഇതെല്ലാം കഴിയുന്നതോടെ കഴിഞ്ഞ ദിവസം സേതുവിൻറെ കയ്യിൽ നിന്നും അടി വാങ്ങി കൂട്ടിയ ജയന്തി വരുന്ന രംഗത്തോടെ 106 ആം എപ്പിസോഡ് അവസാനിക്കുകയാണ്. ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം. ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്.
ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.
ഹരിയുമായി ഉള്ള വിവാഹം ആണ് അഞ്ജലിക്ക് ഉറപ്പിക്കുന്നത് എങ്കിൽ കൂടിയും അപർണ മണ്ഡപത്തിൽ എത്തുന്നതോടെ ഹരി അപർണ്ണയെ വിവാഹം കഴിക്കാൻ ഒരുങ്ങുക ആണ്. ഈ സന്ദർഭത്തിൽ തീരെ ഇഷ്ടമല്ലാത്ത അഞ്ജലിയും ശിവനും വിവാഹം കഴിക്കേണ്ടി വരുന്നത്. തുടർന്ന് നടക്കുന്ന സംഭവങ്ങൾ ആണ് ഇപ്പോൾ സീരിയലിൽ കാണിക്കുന്നത്.