Malayali Live
Always Online, Always Live

പ്രയാഗയുടെ ഗ്ലാമർ മേക്കോവർ; അഴകിന്റെ റാണിയെന്ന് ആരാധകർ; ഫോട്ടോസ് കാണാം..!!

5,759

മോഹൻലാൽ നായകനാനായി എത്തിയ സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തു കൊണ്ട് 2009 ൽ അഭിനയ ലോകത്തേക്ക് ചുവടുവെച്ച താരം ആണ് പ്രയാഗ മാർട്ടിൻ. മിഷ്കിൻ സംവിധാനം ചെയ്ത പിസാസ് എന്ന ചിത്രത്തിൽ 2014 ൽ കേന്ദ്ര കഥാപാത്രം ആയി എത്തിയതോടെ ആണ് പ്രയാഗ കൂടുതൽ ശ്രദ്ധ നേടുന്നത്.

ഉണ്ണി മുകുന്ദന്റെ നായികയായി ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ മുഴുനീള നായിക വേഷം ലഭിച്ചു. പാവ കട്ടപ്പനയിലെ ഋത്വിക് റോഷൻ ഒരേ മുഖം ഫുക്രി വിശ്വാസപൂർവ്വം മൻസൂർ പോക്കിരി സൈമൺ രാമലീല തുടങ്ങി നിരവധി സിനിമകൾ പ്രയാഗയെ തേടി എത്തിയിരുന്നു. ദിലീപിനൊപ്പം നായികയായി അഭിനയിച്ച രാമലീലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തടി കുറച്ച താരം ഇപ്പോൾ പ്രമുഖ മാഗസിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. അഴകിന്റെ റാണിയെപോലെ എന്നാണ് ആരാധകൻ താരത്തിന്റെ വിശേഷിപ്പിച്ചത്. അതീവ സുന്ദിരിയായി ആണ് പ്രയാഗ എത്തിയിരിക്കുന്നത്.