കുടുംബ ബന്ധത്തിന്റെ ആഴങ്ങളുടെ കഥ പറയുന്ന സാന്ത്വനം സീരിയൽ സംപ്രേഷണം ചെയ്യുന്നത് ഏഷ്യാനെറ്റിൽ ആണ്. വൈകിട്ട് 7 മണിക്ക് ആണ് സീരിയൽ എത്തുന്നത്. സാന്ത്വനം സീരിയൽ ഓരോ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ ആഘോഷവും കളിയും ചിരിയും എല്ലാം നിറഞ്ഞത് ആയി വരുക ആണ്. ശിവന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ ആണ് ആരാധകർ കാത്തിരിക്കുന്നത്.
ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം. മലയാളത്തിൽ ഇത്രയേറെ ആരാധകർ ഉള്ള മറ്റൊരു സീരിയൽ ഇല്ല എന്ന് വേണം പറയാൻ. ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്.
തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്. മഹാ എപ്പിസോഡ് പ്രതീക്ഷിച്ചു ആരാധകർ ക്യാമ്പയിൻ വരെ നടത്തിയിരുന്നു സോഷ്യൽ മീഡിയയിൽ. എന്നാൽ ആരാധകർ സന്തോഷം നൽകുന്ന വാർത്ത ആയിരുന്നു കഴിഞ്ഞ ആഴ്ച കഴിഞ്ഞ വാരം നടത്തിയത്.
തിങ്കൾ മുതൽ ശനി വരെ രാത്രി 7 മണിക്ക് ഉള്ള സീരിയൽ ഞായറാഴ്ചയും ഉണ്ടാകും എന്ന് അറിയിച്ചത്. ഈ വാർത്ത ഇരു കൈയും നീട്ടി ആണ് ആരാധകർ സ്വീകരിച്ചതും. എന്നാൽ ഇന്നലെ (ഞായറാഴ്ച) രാത്രി 7 മണിക്ക് ആരാധകർ കാത്തിരിയുന്നിട്ടും സീരിയൽ എത്തിയില്ല. ഇത് വലിയ ചതി ആയിപ്പോയി എന്നാണ് ആരാധകർ പറയുന്നു. കാത്തിരുന്ന് കണ്ണ് കഴച്ചു എന്നും ഒരു ദിവസം ഭക്ഷണം കഴിച്ചില്ല എങ്കിൽ കൂടിയും സാന്ത്വനം കാണാതെ ഇരിക്കാൻ കഴിയില്ല എന്നാണ് ആരാധകർ പറയുന്നത്. ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ നിർമ്മിക്കുന്നത് ചിപ്പി രഞ്ജിത് ആണ്. പാണ്ട്യൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ മലയാളം ആണ് ഇത്.