Malayali Live
Always Online, Always Live

അമ്പിളി ദേവിയെ ഞാൻ വിവാഹം കഴിക്കുമ്പോൾ മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു; തെളിവുകളുമായി ആദിത്യൻ ജയൻ..!!

2,865

രണ്ടു വർഷങ്ങൾക്ക് മുന്നേ ഏറെ വിവാദം ആയ വിവാഹം. അന്ന് ഇരു കൈകളും ചേർത്ത് ഞങ്ങൾ ഒന്നാണ് എന്നായിരുന്നു അമ്പിളി ദേവിയും ആദിത്യനും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകിയത്. തുടർന്ന് വിവാദങ്ങൾ ഓരോന്ന് വരുമ്പോഴും സധര്യം തരണം ചെയ്തു ഇരുവരും. എന്നാൽ കാലം പറഞ്ഞു.

ചേർത്തത് ആണ് ചേർന്നത് എന്ന്. ഇന്ന് വിവാഹ മോചനത്തിന്റെ വക്കിൽ ആണ് ഇരുവരും. എന്നാൽ പരസ്പരം ചെളി വാരി എറിഞ്ഞു പരസ്പരം കുറ്റപ്പെടുത്തി സ്വന്തം പല്ലിന്റെ ഇടയിൽ കുത്തി നാറ്റം വരുത്തുന്ന രീതിയിൽ ആയി കാര്യങ്ങൾ എന്ന് വേണം പറയാൻ. തന്റെ രണ്ടാം ഭർത്താവു ആദിത്യൻ ജയന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ട് എന്നും തന്നോട് വിവാഹ മോചനം ആവ്യശ്യപെട്ടു എന്നും തനിക്കും കുടുംബത്തിനും ജീവിതം തന്നെ നഷ്ടമാകുന്നു എന്നുള്ള രീതിയിൽ ആദ്യ വെടിപൊട്ടിച്ചത് അമ്പിളി ദേവി തന്നെ ആയിരുന്നു.

എന്നാൽ വെടി പൊട്ടിയപ്പോൾ കൊള്ളേണ്ടിടത് തന്നെ കൊണ്ടു. തിരിച്ചുള്ള മറുപടിയും പിന്നാലെ എത്തി. എന്നാൽ ആദിത്യൻ തുറന്നു പറയാൻ തുടങ്ങിയതോടെ ഇതുവരെ ആരും അറിയാത്ത കഥകൾ ആണ് സാമൂഹിക മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. തന്നെ വിവാഹം കഴിക്കാൻ തുടങ്ങുന്നതിന് മുന്നേയും അതിനു ശേഷവും അമ്പിളി ദേവിക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായിരുന്നു. തന്നെ വിവാഹം കഴിച്ച ശേഷവും ആ ബന്ധം അതുപോലെ തന്നെ തുടർന്ന് എന്നാണ് ഞാൻ ചോദിച്ചപ്പോൾ ആരാധകൻ ആണെന്ന് ആയിരുന്നു അമ്പിളിയും അമ്മയും മറുപടി നൽകിയത്.

കല്യാണം കഴിഞ്ഞ് ഫസ്റ്റ് ദിവസം തന്നെ അമ്പിളിക്ക് ഫോൺ വരുന്നു. അപ്പോൾ അമ്മയ്ക്ക് കൊടുത്തു. ഒരു നെറ്റ് നമ്പർ ആണ്. ഈ ഫോണുമായി അമ്പിളിയുടെ അമ്മയങ്ങ് പോകും. നമ്മൾ നോക്കാറില്ല. എനിക്ക് ആരെക്കാളും വിശ്വാസമാ അമ്പിളിയെ. ആ സമയത്തൊക്കെ ഈ സൈബർ അറ്റാക്കൊക്കെ കൊണ്ട് നാണം കെട്ട് നിൽക്കുകയാ ഞാൻ. പിന്നെയും പിന്നെയും ഈ കോളുകൾ വരുമ്പോൾ ഇവർ ടെൻഷൻ ആകുന്നത് ഞാൻ കാണുന്നുണ്ട്. ആദ്യമൊന്നും ഞാൻ ശ്രദ്ധിച്ചില്ല.

മൊബൈൽ എടുത്തില്ലേൽ ലാൻഡ് ലൈനിൽ വിളിക്കും എടുത്തില്ലേൽ അച്ഛനെ വിളിക്കും ഇല്ലെങ്കിൽ അവരുടെ അമ്മയുടെ ഫോണിൽ വിളിക്കും. ഈ അസ്ഥാനത്തുള്ള കോളുകൾ കണ്ടപ്പോൾ ഞാൻ ചോദിച്ചു ആന്റി ആരാ ഇത് എന്ന്. ഞാൻ തെറ്റിദ്ധരിച്ച്‌ ചോദിച്ചതല്ലാട്ടോ. ഞാൻ കരുതി ഈ സൈബർ അറ്റാക്കോ ലാേവലോ ആയിരിക്കുമെന്ന്. ആന്റി പറഞ്ഞു ആരാധകരാണ് മോനേ എന്ന്. അപ്പോൾ ഞാൻ പറഞ്ഞ് വേറെ പണിയൊന്നുമില്ലെ ഇവനെന്ന്. സത്യം പറഞ്ഞാൽ ഞാൻ ആ വിഷയം വിട്ട്.

ഒരു ദിവസം ഞാൻ, അമ്പിളി, അച്ഛൻ, അമ്മ അപ്പു ഞങ്ങൾ കാറിൽ ഇവളുടെ വീട്ടിൽ പോയി വരുമ്പോൾ കോൾ വന്നു. നെറ്റ് നമ്പറാണ്. ഞാൻ കോൾ എടുത്തു. ആരാന്ന് ചോദിച്ചപ്പോൾ ഞാൻ ഷിജുവമാണ് ഷിജു മേനോൻ എന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോൾ അമ്പിളിയുണ്ടോന്ന് ചോദിച്ചു. അമ്പിളി തിരക്കിൽ ആണ് എന്ന് പറയാൻ ആംഗ്യം കാണിച്ചു ഞാൻ അദ്ദേഹത്തോട് അങ്ങനെ പറയുകയും ചെയ്തു. ആരാണ് എന്ന് ചോദിച്ചപ്പോൾ ഫോൺ കട്ട് ചെയ്യുകയും ചെയ്തു.

ആരാണ് എന്ന് അമ്പിളിയോട് ചോദിച്ചപ്പോൾ യൂ കെയിൽ ഉള്ള ആരാധകൻ ആണ് തലവേദനയാണ് എന്ന് പറഞ്ഞു. പിറ്റേ ദിവസം രാവിലെ ഞാൻ നടക്കാൻ ഇറങ്ങി. നെറ്റ് ഓണ് ചെയ്തപ്പോൾ എന്റെ മെസഞ്ചറില്‍ ഇയാളുടെ മെസേജ് സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു. പിന്നീട് ഇറിറ്റേറ്റിങ് ആയ മെസേജുകൾ വന്നു. നമുക്ക് മെസേജ് ചെയ്യാൻ പറ്റില്ല. അപ്പോഴേക്ക് ഇവൻ ബ്ലോക്ക് ചെയ്യും. അതിന്റെ പേരിൽ ഞാൻ മദ്യപിച്ചു. അമ്പിളിയോട് ചോദിച്ചപ്പോൾ എന്നെ കല്യാണം ആലോചിച്ച ആളാണെന്ന് പറഞ്ഞു. അവളുടെ ഡാൻസ് ടീച്ചറാണ് ആ ബന്ധം കൊണ്ടുവന്നത്. അയാൾ അത്ര ശരിയല്ലെന്ന് തോന്നിയപ്പോൾ വേണ്ടെന്ന് വച്ചു.

നിങ്ങൾ തമ്മിൽ ചാറ്റിങ് ഉണ്ടായിരുന്നോെയെന്ന് ചോദിച്ചപ്പോൾ ഇല്ലെ ഏട്ടാ എന്ന് പറഞ്ഞു. ഇടയ്ക്ക് അമ്മയുടെ ഫോണിൽ വിളിക്കും അത്രയേ ഉള്ളൂവെന്ന് പറഞ്ഞു. അതും ഞാൻ വിശ്വസിച്ചു. ഞാനും അപ്പുവും കൂടി ബീച്ചിലൊക്കെ പോയി വരുമ്പോൾ ഇയാളുടെ മെസഞ്ചറിൽ നിന്ന് തുരുതുരാ ഇമേജ് വരുന്നു. ഞാൻ ഈ ഇമേജ് നോക്കുമ്പോൾ കാണുന്ന കാഴ്ച എന്‍റെ ഭാര്യ എന്നോട് പറഞ്ഞതെല്ലാം നുണയാണെന്നാണ്. എന്റെ ഭാര്യ ഈ പറയുന്ന വ്യക്തിയുമായി ചാറ്റ് ചെയ്തിട്ടുണ്ട്.

എല്ലാം ഉണ്ട്. ഈ ഫോട്ടോസൊക്കെ എനിക്കും അയച്ചിട്ടുണ്ട്. ഒരേ സമയത്ത് രണ്ട് പേരെ ഈ സ്ത്രീ ഒരുമിച്ച്‌ കൊണ്ടുപോയി ക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പേരിൽ വീട്ടിൽ ഉണ്ടായ ബഹളം ചെറുതൊന്നുമല്ല. കല്യാണം കഴിഞ്ഞ് ഗർഭിണി ആയതിന് ശേഷമുണ്ടായ സംഭവമാണിത്. ഇവളയെനിക്ക് അന്ന് തകർത്ത് കളയായിരുന്നു ഞാൻ ചെയ്തില്ല. അവരുടെ അമ്മ പറഞ്ഞു പറ്റിപ്പോയതാ മോനെ എന്ന്.’- ആദിത്യൻ പറഞ്ഞു. മെസേജുകളുടെ സ്ക്രീൻ ഷോട്ടും ആദിത്യൻ അഭിമുഖത്തിൽ പ്രദർശിപ്പിച്ചു.