Malayali Live
Always Online, Always Live

പൊട്ടിക്കരഞ്ഞു മരവിച്ച മനസുമായി അഞ്ജലി; ആരെയും കൂസാതെ അപർണ്ണ; അവസരം മുതലാക്കി ജയന്തി; സാന്ത്വനം സീരിയലിൽ ആകാംഷയുടെ ദിനങ്ങൾ..!!

3,212

തുടക്കത്തിൽ ഉള്ള കളികളും ചിരികളും മാറിയിരിക്കുന്നത്. ചിപ്പി പ്രധാന വേഷത്തിൽ എത്തുന്ന സാന്ത്വനം സീരിയൽ പുത്തൻ വഴിത്തിരിവിലേക്ക് മാറി ഇരിക്കുകയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സാന്ത്വനം സീരിയൽ നിർമ്മിക്കുന്നത്.

അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ഒരു കാലത്ത് മലയാളത്തിൽ ഒട്ടേറെ നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി ആണ്. ശ്രീദേവി എന്ന കഥാപാത്രം ആയി ആണ് ചിപ്പി എത്തുന്നത്. കുട്ടികൾ ഇല്ലാത്ത എന്നാൽ ഭർത്താവിന്റെ അനുജന്മാരെ സ്വന്തം മക്കൾ ആയി കാണുന്ന വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്.

അതുകൊണ്ടു ഒക്കെ തന്നെ മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ച് കഴിഞ്ഞു സാന്ത്വനം സീരിയൽ. സീരിയൽ ഇപ്പോൾ രസകരവുമായ മുഹൂർത്തങ്ങൾ ആയിരുന്നു എങ്കിൽ. ഇനി അങ്ങോട്ട് സങ്കീർണ്ണമാണ് സാന്ത്വനം സീരിയൽ. ഹരിയും അഞ്ജലിയും തമ്മിൽ ആയിരുന്നു വിവാഹം തീരുമാനിച്ചത്. അഞ്ജലിക്കും ഇഷ്ടം ഹരി യെ വിവാഹം കഴിക്കാൻ ആയിരുന്നു. എന്നാൽ വിവാഹ മണ്ഡപത്തിലേക്ക് മറ്റൊരു അതിഥി എത്തുന്നതോടെ ആണ് ട്വിസ്റ്റുകളുടെ പെരുമഴ ആകുന്നത്.

വിവാഹ മണ്ഡപത്തിലേക്ക് ഹരിയുടെ കാമുകി എത്തുകയും തന്നെ വിവാഹം കഴിച്ചില്ല എങ്കിൽ ജീവൻ അവസാനിപ്പിക്കും എന്ന് പറഞ്ഞതോടെ ആണ് ആദ്യ ട്വിസ്റ്റ് നടക്കുന്നത്. 69 , 70 എപ്പിസോഡുകളിൽ വിവാഹം നടക്കുന്ന സങ്കീർണ്ണ രംഗങ്ങൾ ആയിരുന്നു എങ്കിൽ മൂന്നു അനുജന്മാരും ഏട്ടനും ഏടത്തിയും ഉള്ള വീട്ടിലേക്ക് പുതിയ രണ്ടു പേര് കൂടി എത്തിയിരിക്കുകയാണ്.

ഒരാൾ പ്രണയിച്ച പുരുഷനെ സ്വന്തമാക്കിയപ്പോൾ മറ്റൊരാൾ അച്ഛന്റെ മാനം കാക്കുന്നതിന് വേണ്ടി ഇഷ്ടമില്ലാത്ത പുരുഷന് മുന്നിൽ തല കുനിക്കുക ആയിരുന്നു. ശിവയും അഞ്ജലി യും തമ്മിലുള്ള വിവാഹം മറ്റുള്ളവരുടെ ഇഷ്ടത്തിന് വഴങ്ങി നടന്നപ്പോൾ അഞ്ജലിയെ വിവാഹം കഴിക്കാൻ മണ്ഡപത്തിൽ എത്തിയ ഹരിയെ മണ്ഡപത്തിൽ വെച്ച് കാമുകി അപർണ്ണ സ്വന്തമാക്കുക ആയിരുന്നു. എന്നാൽ ഇപ്പോൾ വീട്ടിൽ കെട്ടി എത്തിയവരുടെ കോലാഹലങ്ങൾ ആണ് നടക്കുന്നത്.

ആഡംബര ജീവിതത്തിൽ നിന്നും ചെറിയ വീട്ടിലേക്ക് എത്തിയ അപർണ്ണ ഒന്നും വഴങ്ങി കൊടുക്കാതെ എല്ലാവരെയും ഭരിക്കാൻ തുടങ്ങുമ്പോൾ ഉത്തരം അല്ലാതെ മൗനയാകുകയാണ് ഹരിയും ഏട്ടത്തി ശ്രീദേവിയും. എല്ലാം തകർന്ന അഞ്ജലിക്ക് വേണ്ടി സംസാരിക്കാൻ ജയന്തി എത്തുന്നുണ്ട് എങ്കിൽ കൂടിയും കണ്ണുകൾ നിറഞ്ഞു എല്ലാം തകർന്നു നിൽക്കുന്ന അഞ്ജലി ഇനി എന്തൊക്കെ വന്നാലും തന്റെ ജീവിതം ഇല്ലാതെ ആയി എന്നുള്ള നിലപാടിൽ ആണ്. നടി ഗോപിക അനിൽ ആണ് അഞ്ജലി ആയി എത്തുന്നത്.

ഗിരീഷ് നമ്പ്യാർ ഹരിയുടെ വേഷത്തിൽ എത്തുമ്പോൾ സജിൻ ആണ് ശിവയായി എത്തുന്നത്. എന്നാൽ ഇനിയുള്ള ദിവസങ്ങൾ സങ്കീർണ്ണം ആണെങ്കിൽ കൂടിയും തമാശയുടെ മേമ്പൊടിയോടെ ആയിരിക്കും എത്തുക എന്ന തരത്തിൽ ഉള്ള ട്രൈലെർ ആണ് എത്തിയിരിക്കുന്നത്.