Malayali Live
Always Online, Always Live

ടൂപീസിൽ സംയുക്ത മേനോൻ; മലയാളികളുടെ മാനംകളയല്ലേ എന്ന് ആരാധകർ..!!

3,849

പോപ്പ് കോൺ എന്ന ചിത്രത്തിൽ കൂടി ആണ് സംയുക്ത മേനോൻ എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് തീവണ്ടിയിൽ ടോവിനോയുടെ നായികയായി എത്തിയതോടെ ആണ്. 2016 ൽ മലയാള ചലച്ചിത്രമായ പോപ് ‌കോൺ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

ഷൈൻ ടോം ചാക്കോയുടെ പ്രണയ താൽപ്പര്യമുള്ള അഞ്ജനയായി അഭിനയിച്ചു. തമിഴ് ഭാഷാ ആക്ഷൻ ത്രില്ലറായ കാലാരിയിൽ തെൻ‌മോഴിയായി സംയുക്ത പ്രത്യക്ഷപ്പെട്ടു. 2018 ലെ മലയാളം റിവഞ്ച് ത്രില്ലർ ചിത്രമായ ലില്ലിയിൽ ടൈറ്റിൽ റോളിൽ സംയുക്ത മേനോൻ അഭിനയിച്ചു.

ടോവിനോയുടെ നായിക ആയി നിരവധി ചിത്രങളിൽ എത്തിയിട്ടുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. ബിക്കിനിയിൽ പൂളിൽ നിന്നും കയറി വരുന്ന ചിത്രം നിമിഷ നേരംകൊണ്ട് ആണ് വൈറൽ ആയത്.

ജീവിതത്തിൽ പെർഫെക്റ്റ് അല്ല എന്നാൽ ബിക്കിനിയിൽ ആണ് എന്നാണ് അടിക്കുറുപ്പായി സംയുക്ത കുറിച്ചത്. എന്തായാലും നാടൻ വേഷത്തിൽ നിന്നും മോഡേൺ വേഷത്തിൽ നിന്നും മുകളിൽ ആയി താരം ടു പീസിൽ ആണ് ഇപ്പോൾ എത്തിയത്.

ഞെട്ടിച്ചുകളഞ്ഞല്ലോ എന്നാണ് ആരാധകർ ഫോട്ടോക്ക് കമന്റ് ആയി ആരാധകർ കുറിച്ചത്. മലയാളികളുടെ മാനം കളയാൻ ഇങ്ങനെ ഓരോന്ന് വന്നോളും എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്. പ്രയാഗ മാർട്ടിൻ , സാധിക വേണുഗോപാൽ , പ്രാർത്ഥന ഇന്ദ്രജിത് , രഞ്ജിനി ജോസ് അടക്കം നിരവധി താരങ്ങൾ കമന്റ് ചെയ്തു.