Malayali Live
Always Online, Always Live

കളിച്ചു നേടി മണിക്കുട്ടൻ; നിറഞ്ഞ കണ്ണുകളോടെ സായി വിഷ്ണു; ആദ്യ മൂന്നിൽപോലും എത്താൻ കഴിയാതെ റംസാൻ; മണിക്കുട്ടൻ നേടിയ വോട്ട് ഇങ്ങനെ..!!

3,119

ബിഗ് ബോസ് വീട്ടിൽ വമ്പൻ ഗ്രൂപ്പിസം ഉണ്ടാക്കിയ റംസാന് ഒന്നും നേടാൻ കഴിഞ്ഞില്ല. അച്ഛന്റെ വിയോഗത്തിൽ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു പോയി തിരിച്ചു വന്ന ടിമ്പലിന്റെ അവസ്ഥയും അതൊക്കെ തന്നെ ആയിരുന്നു. കളി അറിഞ്ഞു കളിക്കാൻ വന്നപ്പോൾ വമ്പൻ പിന്തുണ ഉണ്ടായിരുന്ന ടിമ്പലിനെ ആരാധകർ കൈവിട്ടു.

അങ്ങനെ രണ്ടാം സ്ഥാനം പോലും ലഭിച്ചില്ല. കറുത്ത കുതിരയായി സായി വിഷ്ണു ഉണ്ടായി. ആദ്യ 80 ദിവസത്തിൽ ഒന്നും നേടാൻ കഴിയില്ല എന്നും വെറും ഓസ്കാർ എന്നുള്ള കളിയാക്കലുകൾ മാത്രമായി ഒതുങ്ങി നിന്ന സായി വിഷ്ണു പിന്നീട് ഉള്ള ദിവസങ്ങളിൽ യഥാർത്ഥ കളി പുറത്തെടുത്തോടെ രണ്ടാം സ്ഥാനം വരെ എത്തി.

റംസാന് നാലാം സ്ഥാനം മാത്രമേ നേടാൻ കഴിഞ്ഞുള്ളു.. മണികുട്ടനെ തോൽപ്പിക്കാൻ എത്തിയ കിടിലം ഫിറോസ് ആകട്ടെ ആദ്യ അഞ്ചിൽ പോലുമില്ല. അഞ്ചാം സ്ഥാനത്തിൽ അനൂപ് കൃഷ്ണ ആണ് ഉള്ളത്. ഒന്നാം സ്ഥാനത്തു എത്തിയ മണിക്കുട്ടനെ നേടിയത് 92001384 വോട്ടുകൾ ആണ്. രണ്ടാം സ്ഥാനത്തു ഉള്ള സായിക്ക് ലഭിച്ചത് 60104926 വോട്ടുകൾ ആണ്.

വിജയി ആകാൻ കഴിയാത്ത വിഷമം വിജയിയെ പ്രഖ്യാപിക്കുമ്പോൾ സായിയുടെ മുഖത്ത് ഉണ്ടായിരുന്നു. ഒന്നും നേടാൻ കഴിയാത്ത അമർഷം റംസാന്റെ മുഖത്തും. വിജയി ആയി മണിക്കുട്ടനെ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും വലിയ സന്തോഷം കണ്ടതും തുള്ളി ചാടിയതും പൊളി ഫിറോസ് ആയിരുന്നു. ബിഗ് ബോസ് സീസൺ 2 പോലെ തന്നെ 3 യും പൂർണമാക്കാൻ കഴിയാതെ പോയിരുന്നു.

കൊറോണ കാരണം 95 ആം ദിവസം ആണ് അവസാനിച്ചത്. എന്നാൽ പിന്നീട് വോട്ടിങ്ങിൽ കൂടി അവസാന റൗണ്ടിൽ എത്തിയ 8 പേരിൽ നിന്നും വോട്ടിങ്ങിൽ കൂടി 5 പേരെ തിരഞ്ഞെടുക്കാൻ തീരുമാനിക്കുക ആയിരുന്നു. ആദ്യ 5 ൽ വന്നത്. റംസാൻ , സായി വിഷ്ണു , ടിമ്പൽ , അനൂപ് , മണിക്കുട്ടനെ എന്നിവർ ആണ്. അഞ്ചാം സ്ഥാനത്തിൽ എത്തിയത് അനൂപ് ആണ്.

തുടക്കത്തിലേ ഫൈനലില്‍ എത്തിയ മത്സരാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നു. ഈ സീസണിലെ മികച്ച ഗെയിമറായി തിരഞ്ഞെടുക്കപ്പെട്ടത് അനൂപാണ്. ശേഷം മികച്ച എന്റർടെയിനർക്കുള്ള അംഗീകാരം മണിക്കുട്ടനാണ്. സമാധാനത്തിനുള്ള പുരസ്‌കാരം നോബിയ്ക്ക് ലഭിച്ചു.

ഏറ്റവും കൂടുതൽ എനർജിയുണ്ടായിരുന്ന മത്സരാർത്ഥി റംസാൻ ആണ്. സ്വപ്‌നങ്ങൾ സാക്ഷാൽക്കരിച്ച താരമായി സായി വിഷ്ണുവിന് അംഗീകാരം ലഭിച്ചു. ഏറ്റവും എനര്ജിയുള്ള മത്സരാർത്ഥിയെന്നാണ് മോഹൻലാൽ അടയാളപ്പെടുത്തിയത് ഡിംപലായിരുന്നു. മൈൻഡ് റീഡർക്കുള്ള അംഗീകാരമാണ് കിടിലം ഫിറോസിന് ലഭിച്ചത്.