Malayali Live
Always Online, Always Live

പ്രിത്വിരാജുമായുള്ള റൊമാൻസ് ചെയ്യുന്നത് ഓർത്ത് എന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നു; സംവൃത സുനിലിന്റെ വെളിപ്പെടുത്തൽ..!!

3,132

ദിലീപ് നായകനായി എത്തിയ രസികൻ എന്ന ചിത്രത്തിൽ നായകിയായി 2004 ൽ അഭിനയ ലോകത്തിൽ എത്തിയ താരം ആണ് സംവൃത സുനിൽ. സംവിധായകൻ ലാൽ ജോസിന്റെ കണ്ടെത്തൽ കൂടി ആണ് സംവൃത. നാൽപ്പതോളം മലയാളം ചിത്രങ്ങൾക്ക് ഒപ്പം തന്നെ തമിഴിലും തെലുങ്കിലും സംവൃത അഭിനയിച്ചിട്ടുണ്ട്.

2012 ൽ വിവാഹിതയായ സംവൃത പിന്നീട് അഭിനയ ലോകത്തു നിന്ന് താത്കാലികമായി വിട്ടു നിൽക്കുക ആയിരുന്നു. രണ്ടു മക്കൾ ഉള്ള താരം ഇപ്പോൾ ഭർത്താവിനൊപ്പം അമേരിക്കയിലാണ്. 2019 ൽ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ കൂടി സംവൃത വീണ്ടും അഭിനയ ലോകത്തേക്ക് എത്തിയിരുന്നു.

ക്ലാസ്സിക്കൽ ഡാൻസ് പഠിച്ച ആൾ ആണെങ്കിൽ കൂടിയും സിനിമാറ്റിക്ക് ഡാൻസ് തനിക്ക് ഭയം ആണെന്നും അതുപോലെ റൊമാൻസ് ചെയ്യുമ്പോൾ വല്ലാത്തൊരു അവസ്ഥ ആണ് എന്നും അതോർത്തു തലേ ദിവസം മുതൽ ഉറക്കം നഷ്ടമാകാറുണ്ട് എന്നും സംവൃത പറയുന്നു. പ്രിത്വിരാജിനൊപ്പം ശ്രദ്ധ നേടിയ ചിത്രങ്ങൾ ചെയ്ത താരം കൂടി ആണ് സംവൃത.

ചോക്കലേറ്റും റോബിൻ ഹുഡും അയാളും ഞാനും തമ്മിൽ ഒക്കെ വമ്പൻ വിജയങ്ങൾ ആയ ചിത്രങ്ങൾ ആണ്. എന്നാൽ ഇപ്പോൾ ജോഷി സംവിധാനം ചെയ്തു പൃഥ്വിരാജ് നായകനായി എത്തിയ റോബിൻ ഹുഡ് എന്ന സിനിമ ചെയ്തപ്പോൾ ഉണ്ടായ അനുഭവം പറയുകയാണ് സംവൃത..

പ്രിത്വിയുമായി അഭിനയിച്ച സമയങ്ങളിൽ തനിക്ക് നേരിടേണ്ടി വന്ന ചില പ്രശ്നങ്ങൾ ഉണ്ടായി. ‘സിനിമയിൽ ഡാൻസ് ചെയ്യുക എന്ന് പറയുന്നതേ എന്നെ സംബന്ധിച്ച്‌ ടെൻഷൻ ആണ്. ക്ലാസ്സിക്കൽ ഡാൻസ് മാത്രമാണ് ഞാൻ പഠിച്ചിട്ടുള്ളത്. സിനിമാറ്റിക് എനിക്ക് വശമില്ല. ഒരു സിനിമയിൽ ഫാസ്റ്റ് ആയിട്ടുള്ള ഡാൻസ് ഉണ്ടെന്ന് അറിഞ്ഞാൽ തലേ ദിവസം ഞാൻ ഉറങ്ങില്ല. അങ്ങനെ ഒരു അനുഭവമായിരുന്നു റോബിൻ ഹുഡ് എന്ന സിനിമയിലെ ‘പ്രിയന് മാത്രം’ എന്ന ഗാന ചിത്രീകരണം.

രാജുവാണെങ്കിൽ നന്നായി ഡാൻസ് ചെയ്യുന്ന ആളാണ്. പ്രത്യേകിച്ച്‌ ജോഷി സാറിന്റെ സിനിമ കൂടിയായത് കൊണ്ട് ആടി പാടി അഭിനയിക്കാൻ എനിക്ക് ടെൻഷൻ ആയി. ഇന്നും ആ ഗാനം കാണുമ്പോൾ എനിക്ക് അത്ഭുതമാണ്. എങ്ങനെ ഞാൻ തന്നെയാണോ ചെയ്തത് എന്നോർത്ത്.

എനിക്ക് തീരെ വഴങ്ങാത്ത കാര്യമാണ് റോമാൻസും അതുമായി ബന്ധപ്പെട്ട ഡാൻസ് സ്റ്റെപ്പുകളും’. സംവൃത പറയുന്നു. പൃഥ്വിയുമായി സംവൃത അഭിനയിച്ച സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വാസ്തവം എന്ന ചിത്രത്തിലാണ് പൃഥ്വിരാജിന്റെ നായികയായി സംവൃത സുനിൽ ആദ്യം അഭിനയിച്ചത്. പിന്നാലെ ചോക്ലേറ്റ്, തിരക്കഥ, റോബിൻ ഹുഡ്, പുണ്യം, അഹം, മാണിക്യകല്ല് അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. ആയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ ഇരുവരുടെയും കോമ്പിനേഷൻ അത്രയും മനോഹരമായിരുന്നു.