Malayali Live
Always Online, Always Live

കൊഹ്ലിക്കും അനുഷ്കക്കും കുഞ്ഞു പിറന്നു; സന്തോഷം ആരാധകരോട് പങ്കു വെച്ച് വിരാട് കോഹ്ലി..!!

4,234

ബോളിവുഡ് സിനിമ പ്രേമികൾക്കും ക്രിക്കറ്റ് ആരാധകർക്കും ഒരുപോലെ സന്തോഷം നൽകുന്ന വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കൊഹ്ലിക്കും ഭാര്യ ബോളിവുഡ് നായിക അനുഷ്ക ശർമ്മക്കും മകൾ പിറന്നു. വിരാട് കോഹ്ലി തന്നെ ആണ് ഇക്കാര്യം ആരാധകർക്കായി അറിയിച്ചത്.

ലോക്ക് ഡൌൺ കാലത്തിൽ ആണ് അനുഷ്ക ഗർഭിണിയാണ് എന്ന വാർത്ത ലോകം അറിഞ്ഞത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവം ആയ വിരുഷ് ദമ്പതികൾ തന്നെ ആണ് നേരത്തെ കുഞ്ഞു പിറക്കാൻ പോകുന്ന വിവരം സോഷ്യൽ മീഡിയയിൽ അറിയിച്ചത്.

ഗർഭ കാലത്തിൽ അനുഷ്ക തല കുത്തി നിൽക്കുന്ന ഒരു ഫോട്ടോയും ഏറെ വിമർശനം നേടി ഇരുന്നു. ആസ്ട്രേലിയൻ പര്യടനത്തിൽ ആയിരുന്നു കോഹ്ലി ഒന്നാം ടെസ്റ്റ് കഴിഞ്ഞപ്പോൾ തന്നെ ഭാര്യക്കൊപ്പം നിൽക്കാനായി തിരിച്ചു പോന്നിരുന്നു. എന്തായാലും ഇരുവർക്കും ഒരു രാജകുമാരി തന്നെ ആണ് പിറന്നിരിക്കുന്നത്.