Malayali Live
Always Online, Always Live

സഹോദരങ്ങളുടെ മക്കൾ പ്രാണൻ; സ്വന്തമായി വേണ്ടേ എന്ന് ചോദ്യം; റിമിയുടെ ചിത്രങ്ങൾ വൈറൽ ആകുന്നു..!!

3,344

മീശ മാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവരാൻ എത്തിയ താരം ആണ് റിമി ടോമി. ഇന്ന് നടിയായും അവതാരകയായും പാചക വിദഗ്ദ ആയും എല്ലാം അറിയപ്പെടുന്നു. നിറയെ യാത്രകൾ ചെയ്യുന്ന താരം കലാരംഗത്ത് കൈവെക്കാത്ത മേഖലകൾ ഇല്ല എന്ന് വേണം പറയാൻ.

ലോക്ക് ഡൌൺ ആയതോടെ ഒട്ടേറെ താരങ്ങളെ പോലെ തന്നെ റിമിയും യൂട്യൂബ് ചാനൽ ഒക്കെ തുടങ്ങിയിരുന്നു. തന്റെ പാചക വിഡിയോകളും വ്ലോഗുകളും എല്ലാം ആണ് താരം അതിൽ പോസ്റ്റ് ചെയ്യുന്നത്. വേദികളിൽ പാടുകയും ആടുകയും ചെയ്യുന്ന റിമി ടോമി വല്ലാത്തൊരു പോസിറ്റീവ് എനർജി തന്നെയാണ്. തന്റെ സ്വസിദ്ധമായ ചിരിയും റിമിയെ മറ്റെല്ലാവരിൽ നിന്നും വ്യത്യസ്തയാക്കുന്നു.

11 വർഷം നീണ്ടു നിന്ന വിവാഹ ജീവിതം അവസാനിപ്പിച്ചപ്പോൾ കുടുംബത്തോടും സഹോദരനോടും ഒപ്പം യാത്രകൾ ചെയ്തും അതിന്റെ ചിത്രങ്ങൾ പങ്കുവെച്ചും താൻ ഇപ്പോൾ ആണ് യഥാർത്ഥത്തിൽ സ്വാതന്ത്രയായത് എന്നായിരുന്നു റിമിയുടെ തെളിയിക്കൽ. 11 വർഷം റോയിസിനൊപ്പം ജീവിച്ചു എങ്കിൽ കൂടിയും ഇരുവർക്കും മക്കൾ ഇല്ല. റോയിസ് വീണ്ടും വിവാഹിതൻ ആയപ്പോൾ റിമി ഇനിയെന്ന് വിവാഹം എന്ന് ആരാധകർ ചോദിച്ചിരുന്നു.

എന്നാൽ സഹോദരൻ റിങ്കുവിന്റെയും സഹോദരി റീനുവിന്റെയും മക്കളെ പ്രാണൻ ആണ് റിമിക്ക്. അവർക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കു വെച്ച റിമി ടോമിയോട് സ്വന്തമായി ഒന്നു വേണ്ടേയെന്ന് ആരാധകർ സ്നേഹത്തോടെ ചോദിക്കുന്നു. കണ്മണിക്കും കുട്ടാപ്പിക്കും ഒപ്പമുള്ള ചിത്രങ്ങൾ ആണ് താരം പങ്കു വെച്ചത്.