Malayali Live
Always Online, Always Live

അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതിൽ ഞാൻ സന്തോഷവതിയാണ്; മുൻഭർത്താവിന്റെ വിവാഹത്തെ കുറിച്ച് റിമി ടോമി..!!

4,140

മീശ മാധവൻ എന്ന ചിത്രത്തിൽ പാട്ടുപാടി ആണ് റിമി ടോമി സിനിമ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ഗായിക ആയും അവതാരക ആയും നായിക ആയും ഒക്കെ റിമി ടോമി ജനമനസുകളിൽ എത്തി. റിയാലിറ്റി ഷോയിൽ വിധികർത്താവ് ആയും അതോടൊപ്പം മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് പരിപാടി ഒന്നും ഒന്നും മൂന്നിന്റെ അവതാരകയും റിമി ആണ്.

കല രംഗത്ത് ഉയർച്ചകൾ കീഴടക്കിയ റിമി കഴിഞ്ഞ വർഷം പതിനൊന്നു വർഷത്തോളം നീണ്ടു നിന്ന വിവാഹ ജീവിതം അവസാനിപ്പിച്ചിരുന്നു. റിമിയുടെ മുൻ ഭർത്താവ് റോയിസ് വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു 11 വർഷത്തെ ദാമ്പത്യ ജീവിതം ഉണ്ടായി എങ്കിൽ കൂടിയും ഇരുവർക്കും കുട്ടികൾ ഇല്ലായിരുന്നു. ലോക്ക് ഡൌൺ കാലത്തിൽ വീട്ടിൽ നിന്നും പാചക പരീക്ഷണങ്ങൾ നടത്തിയും ഡാൻസ് കളിച്ചും റിമി വേറെ ലെവൽ ആയിരുന്നു.

അതിലും വലിയ ഞെട്ടലുണ്ടാക്കുന്നത് ശരീരഭാരം കുറച്ച് വളരെ മെലിഞ്ഞിരിക്കുന്ന റിമിയുടെ ചിത്രങ്ങളാണ്. എങ്ങനെയാണ് ഇത്രയും മെലിഞ്ഞതെന്ന് ചോദിക്കുന്ന ആരാധകർക്ക് അതിന് പിന്നിലെ രഹസ്യം കൂടി താരം പറയുന്നത് നടി ഭാവന ആണെന്ന് ആയിരുന്നു. ഫിറ്റിനസ് സംബന്ധിച്ച് പ്രേഷകരുടെ മറുപടി പറയുന്ന എപ്പിസോഡിലാണ് താരം ഭാവനയെ കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെച്ചത്.

ഇപ്പോഴിതാ യൂട്യൂബ് ചാനൽ വഴി തന്റെ വിശേഷങ്ങൾ പങ്കു വെക്കുന്ന റിമി ടോമി റോയിസിന്റെ പുതിയ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്. താൻ ഇപ്പോൾ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് റിമി പറയുന്നത്. ആദ്യ വിവാഹം അതിനെ തുടർന്ന് ഉണ്ടായ വിവാദങ്ങൾ സംഭവ വികാസങ്ങൾ ഒന്നും ആരുടേയും തെറ്റല്ല. ആരുടേയും കുറ്റവും അല്ല.

എല്ലാ കാര്യങ്ങൾക്കും അതിനു അനുസൃതമായ ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ. അതാണ് എനിക്ക് ഇഷ്ടവും. അദ്ദേഹം ഒരു വിവാഹം കഴിച്ചതിൽ എനിക്ക് അതൃപ്തി ഉണ്ടെന്നു ആണ് ആളുകൾ കരുതുന്നത്. അത് ശെരിയല്ല. അവർ സന്തോഷത്തോടെ ജീവിക്കട്ടെ…

യഥാർത്ഥത്തിൽ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചില്ല എങ്കിൽ അല്ലെ എനിക്ക് അത് മോശം ആകുന്നത്. ആളുകൾക്ക് അനുയോജ്യമായ ഒരാളെ കണ്ടെത്താൻ കഴിഞ്ഞാൽ ഒരു നല്ല പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞാൽ അത് അല്ലെ ഏറ്റവും നല്ല കാര്യം. ഞാൻ അതിൽ സന്തോഷവതിയാണ്. നമുക്ക് ആസ്വദിക്കാൻ ഒരു ജീവിതം അല്ലെ ഉള്ളൂ.. അത് നമ്മൾ ആസ്വദിക്കുക തന്നെ വേണം. അതല്ലേ ശെരി റിമി ടോമി ചോദിക്കുന്നു.