Malayali Live
Always Online, Always Live

കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി താഴേക്ക് വീണു; രണ്ടായി പിളർന്നു; പൈലറ്റ് മരിച്ചു..!!

2,592

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളർന്നു. പൈലറ്റ് മരിച്ചു. കാപ്റ്റൻ ദീപക് വസന്ത് ആണ് മരിച്ചത്. യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സഹ പൈലറ്റ് അഖിലേഷിന് ഗുരുതരമായി പരിക്കുണ്ട്. 191 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

രാത്രി 8 മണിയോടെയാണ് സംഭവം. 100 ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സഹ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിലെ ഇന്ധനം ചോരുന്നതായി റിപ്പോർട്ടുണ്ട്. വിമാനത്തിന്റെ മുൻഭാഗത്തുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്കും കൊണ്ടുപോയിട്ടുണ്ട്.

ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസാണ് ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേയ്ക്ക് വീണത്. വിമാനത്തിൽനിന്ന് പുക ഉയർന്നെങ്കിലും തീ പിടിക്കാതിരുന്നവതുമൂലം വൻ ദുരന്തം ഒഴിവായി. അഗ്നിശമന സേനയും സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാ പ്രവർത്തനം നടത്തുക ആണ്.