കേരളത്തിൽ ഇന്ന് ചർച്ച ആകുന്ന വിഷയം ആണ് യൂട്യൂബർ കൂടി ആയ വിജയ് പി നായരെ മൂന്ന് സ്ത്രീകൾ ചേർന്ന് കൈകാര്യം ചെയ്തത്. ഇത്രയേറെ മോശം പോസ്റ്റുകൾ ഇടുന്ന ആൾ കൂടി ആണ് വിജയ്. സ്ത്രീ അമ്മ ആയാലും സഹോദരി ആയാലും അവൾ മോശം ആണെന് തരത്തിൽ ഉള്ള വീഡിയോകൾ ആണ് കൂടുതലും. എന്നാൽ ഇതിനെ ശക്തമായ ഭാഷയിൽ ആണ് ശ്രീലക്ഷ്മി അറക്കൽ ദിയ സന ഭാഗ്യലക്ഷ്മി എന്നിവർ ചേർന്ന് പ്രതികരിച്ചത്.
വിജയ് പി നായരേ വീട്ടിൽ കയറി കരിഓയിൽ ഒഴിച്ച ശേഷം മർദ്ദിക്കുകയും ലാപ് ടോപ്പ് ഫോൺ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. തങ്ങൾ പരാതി നൽകിയിട്ടും വേണ്ടത്ര നീതി ലഭിക്കാത്തത് കൊണ്ട് ആയിരുന്നു ഇത്തരത്തിൽ ഉള്ള ഒരു പ്രതികരണം എന്നാണ് ഭാഗ്യ ലക്ഷ്മി പിന്നീട് പ്രതികരണം നടത്തിയത്. എന്നാൽ ഈ വിഷയത്തിൽ പിന്നീട് നിരവധി ആളുകൾ ആണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നത്.
നിയമ സംവിധാനങ്ങൾ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് അവർ പ്രതികരിച്ചത് എന്നും സ്ത്രീകൾക്ക് പരിരക്ഷ നൽകുന്ന ഒരു സംവിധാനം ഇവിടെ ഉണ്ടായിരുന്നു എങ്കിൽ അവർക്ക് ഇങ്ങനെ ചെയ്യേണ്ടി വരില്ലായിരുന്നു എന്നുമാണ് വേറെ കുറെ ആളുകളുടെ വാദം. ഇപ്പോൾ ഈ വിഷയത്തിൽ ഫെമിനിസ്റ്റ് എന്ന വാക്കാണ് ചർച്ച ചെയ്യാൻ നിൽക്കുന്നത്. കയ്യേറ്റം നടത്തിയ സ്ത്രീകളെല്ലാം ഫെമിനിസ്റ്റുകൾ ആണെന്നും ഇവർ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നാണ് ഒരു കൂട്ടരുടെ വാദം.
സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഒന്നും ഫെമിനിസ്റ്റുകൾ പ്രതികരിക്കാറില്ല എന്നാണ് ഇവരുടെ കണ്ടെത്തൽ. അതുകൊണ്ടുതന്നെ ഇവർക്കെതിരെ വരുന്ന അധിക്ഷേപങ്ങൾക്ക് എല്ലാം ഇവർ അർഹരാണ് എന്ന ഈ കൂട്ടം കരുതുന്നു. നല്ല ഭർത്താക്കന്മാർ ഇല്ലാത്തതുകൊണ്ടാണ് ഫെമിനിസ്റ്റുകൾ ഉണ്ടാകുന്നത് എന്നാണ് ഒരു കൂട്ടരുടെ വാദം. ഈ വിഷയത്തിൽ ആണ് ഇപ്പോൾ റിമാ കല്ലിങ്കൽ പ്രതികരിച്ചിരിക്കുന്നത്.
“ഞങ്ങളുടെ ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്മാർ ഇല്ല. പങ്കാളികളെ ഉള്ളൂ.. ഞങ്ങൾ തിരഞ്ഞെടുക്കുന്നത് അതു ഞങ്ങൾക്ക് ഒരു പങ്കാളിയെ വേണമെന്ന് തോന്നുമ്പോൾ മാത്രം.” – ഇതാണ് റിമാ കല്ലിങ്കൽ നടത്തിയ പ്രതികരണം. ഈ വിഷയത്തിൽ റിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്ത് വന്നു.