Malayali Live
Always Online, Always Live

പ്രായം 40 കഴിഞ്ഞു; ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യവുമായി രേഖ രതീഷ്; മെലിഞ്ഞപ്പോൾ കൂടുതൽ സുന്ദരിയായോ..!!

7,259

പരസ്പരം സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരം ആണ് രേഖ രതീഷ്. രേഖയുടെ സ്വകാര്യ ജീവിതം എന്നും സോഷ്യൽ മീഡിയയിൽ വലിയ വാർത്ത ആയി മാറാറുണ്ട്. കാരണം നാല് വിവാഹം ആണ് രേഖ തന്റെ ജീവിതത്തിൽ ഇതുവരെ കഴിച്ചത്. എന്നും എല്ലാവർക്കും രേഖയുടെ കുടുംബ ജീവിതം ഒരു അത്ഭുതം തന്നെ ആണ്.

പ്രായം അധികമില്ലെങ്കിൽ കൂടിയും തനിക്ക് ലഭിക്കുന്ന വേഷങ്ങൾ ഏറെയും അമ്മവേഷങ്ങൾ ആണെങ്കിൽ കൂടിയും തനിക്ക് ചെയ്യാൻ യാതൊരു വിധ മടിയും ഇല്ലെന്ന് രേഖ പറയുന്നു. ഇപ്പോൾ മകനൊപ്പം സന്തോഷത്തോടെ കഴിയുന്ന രേഖ തന്റെ ജീവിതത്തിൽ ഇനി ഒരു വിവാഹം ഉണ്ടാവില്ല എന്ന് പറയുന്നു. അതോടൊപ്പം താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതും തനിക്ക് പ്രണയം തോന്നിയതും ആദ്യ ഭർത്താവിനോട് മാത്രമായിരുന്നു എന്ന് രേഖ പറയുന്നു.

വ്യക്തി ജീവിതത്തിൽ എന്റെ തീരുമാനങ്ങൾ പലതും പാളി പോയി. അച്ഛനും അമ്മയും പിരിഞ്ഞു. വീടില്ല കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോൾ എല്ലായിടത്തും അഭയം തേടാൻ വെമ്പുന്ന മനസ്സ് ആയിരുന്നു എന്റേത്. അതൊക്കെ ഒരു അബദ്ധങ്ങൾ ആയിരുന്നു. സീരിയൽ അഭിനയവും യൂട്യൂബ് ചാനൽ ഒക്കെ ആയി തിരക്കിൽ ആണ് രേഖ എങ്കിൽ കൂടിയും അതോടൊപ്പം തന്നെ കിടിലൻ ഫോട്ടോഷൂട്ടുകളും ചെയ്യുന്നുണ്ട് താരം.

രേഖക്ക് നാൽപ്പത് വയസായി എന്നാണ് ഗൂഗിൾ സെർച്ചുകളിൽ പറയുന്നത് എങ്കിൽ കൂടിയും തടിച്ച ശരീരത്തിൽ നിന്നും മെലിഞ്ഞ രേഖ കൂടുതൽ സുന്ദരി ആയി എന്നാണ് ആരാധകർ പറയുന്നത്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ വൈറൽ ആകാറുമുണ്ട് സോഷ്യൽ മീഡിയയിൽ. ഇപ്പോൾ പുത്തൻ ചിത്രങ്ങൾ വീണ്ടും ട്രെൻഡ് ആകുക ആണ്.