ലോകത്ത് കൊറോണ കൊണ്ടുള്ള മരണം കൂടി വരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ആദ്യം പ്രഖ്യാപിച്ച 14 ദിവസത്തെ ലോക്ക് ഡൗൺ വീണ്ടും 19 ദിവസം കൂടി നീട്ടി മെയ് 3 വരെ ആക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ പിഎസ്‌സി പരീക്ഷകൾ നടത്താൻ ഇരുന്ന തീയതിയിൽ നിന്നും മാറ്റിയിരിക്കുകയാണ്.
പിഎസ്‌സി മെയ് 30 വരെ ഉള്ള എല്ലാ പരീക്ഷകളും മാറ്റി വെച്ചിരിക്കുകയാണ്. ആദ്യം ഏപ്രിൽ 30 വരെ ഉള്ള പരീക്ഷകൾ പിഎസ്‌സി മാറ്റി വെച്ചിരുന്നു. ഇപ്പോഴിതാ ലോക്ക് ഡൗൺ നീട്ടിയതോടെ മെയ് 30 വരെ ഉള്ള പരീക്ഷകൾ ഇപ്പോൾ മാറ്റി ഇരിക്കുകയാണ്.
ഈ മാസം നടത്താൻ ഇരുന്ന പ്രധാനപ്പെട്ട ഫയർമാൻ ട്രെയിനീ തസ്തികയിലേക്ക് ഉള്ളത്. മെയ് 9 നു ആയിരുന്നു പരീക്ഷ വെച്ചിരുന്നത്. എന്നാൽ പുതിയ തീയതി പിഎസ്‌സി പ്രഖ്യാപിച്ചട്ടില്ല. അത് പിന്നീട് പ്രഖ്യാപിക്കും.