Malayali Live
Always Online, Always Live

പേളിയുടേത് എന്താ ദിവ്യഗർഭമാണോ; കർഷകരുടെയും ബീഡി തൊഴിലാളികളുടെയും പാർട്ടിയാണ്; കൈരളിക്ക് വിമർശനവുമായി സന്തോഷ് ..!!

3,473

കുറച്ചു കാലങ്ങൾ ആയി സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്ന വാർത്ത ആകുന്ന വിഷയം ആണ് പേർളി മാണിയുടെ ഗർഭം. സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ വിഡിയോകൾ എന്നിവയുമായി സജീവം ആണ് പേളിയും ഭർത്താവ് ശ്രീനിഷും. എന്നാൽ ഒട്ടേറെ ആരാധകർ ഉള്ള പേളിയുടെ വിശേഷങ്ങൾ എല്ലാം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വാർത്ത ആകാറുണ്ട്.

ആക്ടിവിസ്റ്റും സാമൂഹിക പ്രവർത്തകനും നടനുമായ സന്തോഷ് കീഴാറ്റൂർ ഇപ്പോൾ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പേർളി മാണി. കഴിഞ്ഞ വർഷമായിരുന്നു ശ്രീനിഷ് അരവിന്ദുമായുള്ള താരത്തിൻ്റെ വിവാഹം കഴിഞ്ഞത്. ഇപ്പോൾ ഇരുവരും അവരുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്.

ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതിലെല്ലാം തന്നെ മാധ്യമങ്ങൾ വലിയ രീതിയിലുള്ള വാർത്താപ്രാധാന്യം നൽകാറുണ്ട്. എന്നാൽ ചില വാർത്താമാധ്യമങ്ങൾ ഇത്തരം വാർത്തകൾക്ക് ആണ് ഇപ്പൊൾ അമിത പ്രാധാന്യം നൽകി വരാറുള്ളത്. ഇതിനെതിരെ ആണ് സന്തോഷ് കീഴാറ്റൂർ പ്രതികരിച്ചിരിക്കുന്നത്. പേളിയുടെ വാർത്തയെ കുറിച്ച് സന്തോഷ് കീഴാറ്റൂർ സോഷ്യൽ മീഡിയയിൽ കുറിച്ച അത് ഇങ്ങനെ ആണ്..

അയ്യേ.. ഇതാണോ കൈരളി
ഇത്രയും തരംതാഴ്ന്നോ വാർത്താ ദാരിദ്ര്യം ആണോ. ഇതെന്താ “ദിവ്യ ഗർഭമോ” മറക്കരുത്, കർഷക തൊഴിലാളികളുടെയും, ബീഡി തൊഴിലാളികളുടെയും, ജനകീയ കലാകാരന്മാരുടെയും, സാധാരണക്കാരൻ്റെയും പൈസ കൊണ്ടാണ് “ജനതയുടെ ആത്മാവിഷ്കാരം” എന്ന് പറഞ്ഞ് കൈരളി കെട്ടി പൊക്കിയത്. പേളിയുടെ ഗർഭ വാർത്ത അറിയിക്കാനല്ല. രോഗകാലത്ത് ജീവന്മരണ പോരാട്ടം നടത്തുകയാണ് ഇവിടെ സാധാരണക്കാർ. ഇതായിരുന്നു സന്തോഷ് കീഴാറ്റൂർ നടത്തിയ പ്രതികരണം. നിരവധി ആളുകളാണ് ഈ പോസ്റ്റിനു താഴെ ഐക്യദാർഢ്യവുമായി എത്തിയിരിക്കുന്നത്.

പേളിയുടെ ബേബി മാമ്മ ഡാൻസ് ആണ് കൈരളി വാർത്ത ആക്കിയത്. നിരവധി ഫോട്ടോഷൂട്ടുകൾ അടക്കം താരം ചെയ്തു. ഗർഭിണി ആയ ശേഷം ഉള്ള യാത്രകൾ ഭക്ഷണം സമയം കളയാൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് താരം പങ്കു വെച്ചത്. അതും നിറവയറിൽ.

വീഡിയോ പകർത്തിയത് മറ്റാരും അല്ല. ഭർത്താവ് ശ്രീനിഷ് തന്നെ ആണ്. ബേബി മമ്മ ഡാൻസ് എന്ന ക്യാപ്ഷൻ വെച്ച് കൊണ്ട് ആയിരുന്നു താരത്തിന്റെ വീഡിയോ പോസ്റ്റ് വന്നത്. അടുക്കളയിൽ നിന്നുമാണ് ഡാൻസ് തുടങ്ങുന്നത്. രാത്രിയിൽ ഫുഡ് കഴിക്കാൻ എഴുന്നേറ്റതിന് ശേഷം തോന്നിയ ഐഡിയ ആയിരിക്കും ഇതെന്നാണ് കമന്റുകളിലൂടെ ആരാധകർ ചോദിക്കുന്നത്.

വെളുപ്പിന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടതോടെ പേളിക്ക് ഉറക്കം പോലുമില്ലേ എന്ന ചോദ്യവുമായി ആരാധകരുമെത്തി. ഇത്രയും പിന്തുണയുമായി നിൽക്കുന്ന ഭർത്താവ് ശ്രീനിഷിനെ കുറിച്ചും അഭിപ്രായങ്ങളും നിറയുകയാണ്. എന്തായാലും സോഷ്യൽ മീഡിയയിൽ ഇത്രയേറെ വാർത്ത ആകുന്ന മറ്റൊരു താരവും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇല്ല എന്ന് വേണം പറയാൻ.