Malayali Live
Always Online, Always Live

സ്ത്രീകളുടെ പൊക്കിളിനോടും കുട്ടിയുടുപ്പിനോടും വല്ലാത്ത അഭിനിവേശമാണ് സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്ക്; പൂജ ഹെഗ്‌ഡെ..!!

2,968

മിസ് യൂണിവേർസ് ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ആൾ ആണ് പൂജ ഹെഗ്‌ഡെ. 2012 ൽ മിഷ്കിൻ സംവിധാനം ചെയ്ത മുഖംമൂടി എന്ന ചിത്രത്തിൽ കൂടി പൂജ അഭിനയ ലോകത്തിലേക്ക് എത്തുന്നത്. തമിഴിൽ തുടങ്ങിയത് എങ്കിൽ കൂടിയും തെലുങ്കിലും ബോളിവുഡ് സിനിമകളിലും താരം അഭിനയിച്ചു.

തെലുങ്ക് ചിത്രങ്ങളായ ഓക ലൈല കോസം മുകുന്ദ എന്നിവയിൽ അഭിനയിച്ചു. ഹൃത്വിക് റോഷനൊപ്പം അശുതോഷ് ഗോവരിക്കറുടെ ഹിന്ദി ചലച്ചിത്രമായ മൊഹൻജൊ ദാരോ എന്ന ചിത്രത്തിലെ പ്രധാന നടിയായി അഭിനയിക്കാൻ അവസരം ലഭിച്ചു. സൗത്ത് ഇന്ത്യൻ ആരാധകരെ കുറിച്ച് പൂജ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ബോളിവുഡ് താരം കൂടി ആയ പൂജ അല്ലു അർജുനൊപ്പം രണ്ടു ചിത്രങ്ങളിൽ നായികയായി എത്തിയിട്ടുണ്ട്.

എന്നാൽ തെന്നിന്ത്യൻ ആരാധകർക്ക് എതിരെ വിമർശനവുമായ ആണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് പൂജയുടെ വെളിപ്പെടുത്തൽ…

സിനിമയിലെ കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പൂജയുടെ തുറന്നുപറച്ചിൽ. സ്ത്രീകളുടെ പൊക്കിളിനോടും കുട്ടി ഉടുപ്പുകളോടും വല്ലാത്ത ഒരു അഭിനിവേശം ആണ് സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് എന്നാണ് പൂജ പറഞ്ഞത്. നിരവധി ആളുകളാണ് പൂജയെ സപ്പോർട്ട് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ മുന്നോട്ട് വന്നത്.